Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: പരിക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം!! ഓള്‍ സ്റ്റാര്‍ ഗെയിമും... ഇത്തവണ പൊളിക്കും

മുംബൈ: ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലെ മല്‍സരക്രമം പ്രഖ്യാപിച്ചു. ചില പുതിയ മാറ്റങ്ങളുമായാണ് ഇത്തവണ ക്രിക്കറ്റ് പ്രേമികളിലേക്കു എത്തുകയെന്ന പ്രത്യേകത കൂടിയുണ്ട്. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടെന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ പരീക്ഷണം ഇത്തവണ മുതല്‍ ഐപിഎല്ലിലും അവതരിപ്പിക്കും. പുതിയ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ മാറ്റവും ഇതു തന്നെയാണ്.

ഐപിഎല്ലിന്റെ ഫൈനല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും അരങ്ങേറുക. നേരത്തേ അഹമ്മദാബാദായിരിക്കും ഫൈനലിനു വേദിയായേക്കുകയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കലാശപ്പോരിന് മുംബൈ ആതിഥേയത്വം വഹിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി

മല്‍സരസമയം മാറില്ല

മല്‍സരസമയം മാറില്ല

പുതിയ സീസണിലെ ഐപിഎല്ലില്‍ മല്‍സരസമയത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ഥിരം സമയമായ എട്ടു മണിക്കു പകരം 7.30നായിരിക്കും ഇനി മല്‍സരം തുടങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പക്ഷെ മല്‍സര സമയത്തില്‍ മാറ്റം വരുത്തേണ്ടെന്നു ഐപിഎല്‍ ഭരണ സമിതി തീരുമാനിച്ചു. പുതിയ സീസണിലും എട്ടു മണിക്കു തന്നെയായിരിക്കും മല്‍സരങ്ങള്‍ ആരംഭിക്കുക.

ഡബിള്‍ ഹെഡ്ഡറുകള്‍

ഡബിള്‍ ഹെഡ്ഡറുകള്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും ഡബിള്‍ ഹെഡ്ഡറുകള്‍ (ഒരു ദിവസം രണ്ടു മല്‍സരം) ഒഴിവാക്കിയേക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ പുതിയ സീസണിലും നിലനിര്‍ത്താന്‍ തന്നെയാണ് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ഐപിഎല്ലില്‍ രണ്ടു മല്‍സരങ്ങള്‍ നടത്താറുള്ളത്. പുതിയ സീസണില്‍ ഇതു പ്രകാരം അഞ്ചു ഡബിള്‍ ഹെഡ്ഡറുകള്‍ ഉണ്ടായിരിക്കും. വൈകീട്ട് നാല്, രാത്രി എട്ട് എന്നിങ്ങനെയായിരിക്കും മല്‍സര സമയം.

പരിക്കേറ്റാല്‍ പകരക്കാരന്‍

പരിക്കേറ്റാല്‍ പകരക്കാരന്‍

ഐപിഎല്ലിലെ വിപ്ലവകരമായ മാറ്റം ഇനിയൊരു ടീമിന് കളിക്കിടെ ഒരു താരത്തിനു പരിക്കേറ്റാല്‍ പകരക്കാരനായി ഒരാളെ ഇറക്കാമെന്നതാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയില്‍ ഏതെങ്കിലും ഒന്നിനിടെ കളിക്കാരനു പരിക്കു പറ്റിയാല്‍ പകരക്കാരനെ ഇറക്കാം. മാച്ച് റഫറിയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ മാത്രമേ ടീമിനു പകരക്കാരനെ ഇറക്കാന്‍ അനുമതിയുള്ളൂ.
ഇതു കൂടാതെ പുതിയ സീസണില്‍ നോ ബോള്‍ നിയമവും ഐപിഎല്ലില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓള്‍ സ്റ്റാര്‍സ് ഗെയിം

ഓള്‍ സ്റ്റാര്‍സ് ഗെയിം

കണ്‍കഷന്‍ സബ്‌സ്റ്റിസ്റ്റിയൂട്ടിനെ കൂടാതെ പുതിയ സീസണിലെ മറ്റൊരു പ്രധാന മാറ്റം ഐപിഎള്‍ ഓള്‍ സ്റ്റാര്‍സ് ഗെയിമെന്ന ആശയമാണ്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഓള്‍ സ്റ്റാര്‍സ് ഗെയിം അരങ്ങേറും. എന്നാല്‍ ഈ മല്‍സരം എവിടെയായിരിക്കും നടക്കുകയെന്നു തീരുമാനിച്ചിട്ടില്ലെന്നു ബിസിസിഐ പ്രസിഡന്റ് ഗാംഗുലി വ്യക്തമാക്കി.

Story first published: Tuesday, January 28, 2020, 9:44 [IST]
Other articles published on Jan 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+