For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആദ്യ മത്സരത്തിന് ധോണിയില്ല! പകരം പ്ലേയിങ് 11ല്‍ ആര്? ഈ മൂന്ന് പേരിലൊരാള്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് ആവേശകരമായ തുടക്കമാവുകയാണ്. അഹമ്മദാബാദില്‍ വൈകീട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സിഎസ്‌കെയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരം കളിക്കാന്‍ എംഎസ് ധോണിയുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അവസാന ഘട്ട പരിശീലനത്തിനിടെ പരിക്കേറ്റ ധോണി ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ സിഎസ്‌കെയ്ക്കത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പ്. ധോണിയുടെ അവസാന സീസണെന്ന നിലയില്‍ വലിയ പ്രാധാന്യം നിലവിലെ സീസണിന് ലഭിക്കുന്നുണ്ട്.

ms dhoni

ഈ സാഹചര്യത്തില്‍ ധോണിയുടെ അഭാവം ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്നു. ധോണിയുടെ പരിക്ക് സിഎസ്‌കെയെ സംബന്ധിച്ചും ആത്മവിശ്വാസം കുറക്കുന്ന കാര്യമാണ്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കവെയാണ് ആദ്യ മത്സരത്തിന് മുമ്പ് തന്നെ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ധോണി കളിക്കാതിരുന്നാല്‍ നായകനായും ഫിനിഷറായും ഉത്തമ പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് നിലവില്‍ സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്.

ധോണിക്ക് പകരം സിഎസ്‌കെയ്ക്ക് പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പരിഗണിക്കാവുന്ന ഒരാള്‍ ഇന്ത്യ അണ്ടര്‍ 19 ടീം നായകന്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറാണ്. പേസ് ഓള്‍റൗണ്ടറായ താരത്തെ അവസാന സീസണില്‍ സിഎസ്‌കെ പരിഗണിച്ചിരുന്നില്ല. വമ്പനടി കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് ഹംഗര്‍ഗേക്കര്‍. എന്നാല്‍ അനുഭവസമ്പത്ത് കുറവ് മാത്രമാണ് അല്‍പ്പം പിന്നോട്ടടിക്കുന്ന കാര്യം.

ms dhoni batting

സിഎസ്‌കെയ്ക്ക് പരീക്ഷണം നടത്താന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഹംഗര്‍ഗേക്കര്‍. സിഎസ്‌കെയ്‌ക്കൊപ്പം വലിയ ഭാവി ആരാധകര്‍ പ്രതീക്ഷിക്കുന്ന താരമാണ് ഹംഗര്‍ഗേക്കര്‍. അതുകൊണ്ട് തന്നെ ധോണിക്ക് പകരക്കാരനായി മധ്യനിരയില്‍ പരീക്ഷിക്കാവുന്നതാണ്. ഇന്ത്യയുടെ മറ്റൊരു അണ്ടര്‍ 19 താരമായ ഷെയ്ക്ക് റഷീദാണ് പരിഗണിക്കാവുന്ന മറ്റൊരാള്‍. 20 ലക്ഷം രൂപക്ക് സിഎസ്‌കെ സ്വന്തമാക്കിയ ആന്ധ്രപ്രദേശുകാരനായ ബാറ്റ്‌സ്മാന് മൂന്ന് ടി20 മത്സരം കളിച്ച അനുഭവസമ്പത്താണുള്ളത്.

എന്നാല്‍ അടിച്ചുതകര്‍ത്തു കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് ശൈലിയാണ് റഷീദിന്റേത്. ഫിനിഷര്‍ റോളില്‍ കളിപ്പിക്കുക പ്രയാസമാണെങ്കിലും മധ്യനിരയില്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ റഷീദിന് കളിക്കാനാവും. ഇത്തവണ ഇംപാക്ട് പ്ലയറെ ഉപയോഗിക്കാം എന്നതിനാല്‍ പ്രകടനം മോശമായാല്‍ മാറ്റം വരുത്താനും സിഎസ്‌കെയ്ക്ക് സാധിക്കും. 18വയസുകാരനായ നിശാന്ത് സിന്ധുവാണ് പരിഗണിക്കാവുന്ന മറ്റൊരു താരം. 60 ലക്ഷം രൂപക്ക് സിഎസ്‌കെ ടീമിലെത്തിച്ച താരം ഓള്‍റൗണ്ടറാണ്.

ms dhoni

എട്ട് ടി20 മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും അപ്രതീക്ഷിതമായി ഞെട്ടിക്കാന്‍ താരത്തിന് കഴിവുണ്ട്. സിഎസ്‌കെയ്ക്ക് മുന്നിലുള്ള മറ്റൊരു പ്രധാന പ്രശ്‌നം ധോണിയുടെ അഭാവത്തില്‍ ടീമിനെ ആര് നയിക്കുമെന്നതാണ്. കൂടുതല്‍ ആളുകളും ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുമെന്ന വിലയിരുത്തലിലാണ്. എന്നാല്‍ രവീന്ദ്ര ജഡേജ നായകനായി തുടരുമെന്ന റിപ്പോര്‍ട്ടുകളും സജീവമായുണ്ട്. അവസാന സീസണില്‍ ജഡേജയായിരുന്നു സിഎസ്‌കെ നായകന്‍.

പ്രകടനം മോശമായതോടെ ടീം വിട്ട ജഡേജയെ ഈ സീസണിന് മുമ്പായി സിഎസ്‌കെ വീണ്ടും ടീമിലേക്കെത്തിക്കുകയായിരുന്നു. അവസാന സീസണില്‍ ക്യാപ്റ്റന്‍സിയില്‍ പതറിയത് വാസ്തവമാണെങ്കിലും ഇത്തവണ ഒരവസരം കൂടി ജഡേജക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെ സാഹസം കാട്ടിയേക്കില്ല. സ്‌റ്റോക്‌സിനെ നായകനാക്കി മുന്നോട്ട് പോകാനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനാണ് സ്റ്റോക്‌സ്.

Story first published: Friday, March 31, 2023, 6:55 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+