Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഷമിയെന്നാല്‍ സുമ്മാവാ, ക്ലീന്‍ബൗള്‍ഡ് മാസ്റ്റര്‍! വമ്പന്‍ റെക്കോഡ്- അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ മുഹമ്മദ് ഷമി വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അവസാന സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങാന്‍ ഷമിക്ക് സാധിച്ചിരിക്കുന്നു. ന്യൂബോളില്‍ അസാധ്യ മികവ് കാട്ടിയ ഷമി സിഎസ്‌കെയുടെ ഡെവോണ്‍ കോണ്‍വേയെ ഒരു റണ്‍സില്‍ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് വരവറിയിച്ചത്. ഷമിയുടെ ഇന്‍സ്വിങ്ങര്‍ കോണ്‍വേയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

ഇത് ഷമിയുടെ 100ാമത്തെ ഐപിഎല്‍ നേട്ടം കൂടിയാണ്. ഐപിഎല്ലിലെ ഒന്നാമത്തെ വിക്കറ്റും 50ാമത്തെ വിക്കറ്റും 100ാമത്തെ വിക്കറ്റും ക്ലീന്‍ബൗള്‍ഡിലൂടെ നേടുന്ന ആദ്യത്തെ ബൗളറെന്ന നേട്ടത്തിലേക്കുമെത്താന്‍ ഷമിക്ക് സാധിച്ചിരിക്കുകയാണ്. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന ഷമി ന്യൂബോളിലാണ് ഏറ്റവും അപകടകാരി. ഇന്ത്യക്ക് ഷമി ടി20യില്‍ വേണ്ടാത്ത ബൗളറാണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ വിശ്വസ്തനായ ബൗളറാണ് ഷമി.

mohammed shami

ഐപിഎല്ലില്‍ 100 വിക്കറ്റ് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ പേസ് ബൗളറാണ് ഷമി. ഭുവനേശ്വര്‍ കുമാര്‍ (154), ജസ്പ്രീത് ബുംറ (145), ഉമേഷ് യാദവ് (135), സന്ദീപ് ശര്‍മ (114), ആശിഷ് നെഹ്ര (106), വിനയ് കുമാര്‍ (105), സഹീര്‍ ഖാന്‍ (102) എന്നിവരാണ് ഈ റെക്കോഡില്‍ ഷമിക്ക് മുന്നിലുള്ളത്. സിഎസ്‌കെയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിലെ ആദ്യത്തെ രണ്ട് ഓവറിലും റണ്‍സ് വിട്ടുകൊടുക്കാന്‍ ഷമി നന്നായി മിടുക്കുകാട്ടി.

എന്നാല്‍ മൂന്നാം ഓവറില്‍ ഒരു നോബോളടക്കം 20 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.94 ഐപിഎല്ലില്‍ നിന്നാണ് ഷമി ഈ നേട്ടത്തിലേക്കെത്തിയത്. 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പവര്‍പ്ലേയില്‍ പുലിയാണെങ്കിലും താരത്തിന്റെ ഡെത്ത് ഓവറിലെ ബൗളിങ് അത്ര മികച്ചതല്ല. ഐപിഎല്ലിലെ ഷമിയുടെ ഇക്കോണമി 8.51 ആണ്. സ്‌ട്രൈക്കറേറ്റ് 20.54ഉും. ഇന്ത്യക്കായി 23 ടി20 കളിച്ച് 24 വിക്കറ്റാണ് ഷമി നേടിയത്.

mohammed shami

ഇക്കോണമി 8.94. ഇന്ത്യയെ സംബന്ധിച്ച് ടി20യില്‍ ചെണ്ട ബൗളറാണ് ഷമിയെന്ന് പറയാം.അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് ഷമി നേടിയത്. 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഷമി നേടിയത്. എട്ട് ഇക്കോണമിയിലായിരുന്നു പ്രകടനം. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിച്ചതിന് പിന്നില്‍ ഷമിയുടെ വലിയ അധ്വാനം തന്നെയുണ്ട്. അവസാന സീസണിലെ ഗുജറാത്തിന്റെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു ഷമി.

ഇത്തവണയും ഷമിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്.സ്റ്റംപിന് ആക്രമിക്കുന്ന ബൗളറാണ് ഷമി. സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ തിളങ്ങാന്‍ കഴിവുണ്ടെങ്കിലും അല്ലാത്ത പിച്ചുകളില്‍ താരം ഫ്‌ളോപ്പാണ്. ഷോട്ട് ബോളും സ്വിങ്ങുമാണ് ഷമിയുടെ ആയുധമെന്ന് പറയാം. ഈ സീസണില്‍ ലോക്കി ഫെര്‍ഗൂസനെ കൈവിട്ട ഗുജറാത്ത് ഐറിഷ് താരം ജോഷ് ലിറ്റിലിനെയാണ് ടീമിലേക്കെത്തിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനമല്ല ആദ്യ രണ്ട് ഓവറില്‍ താരം കാഴ്ചവെച്ചത്.

mohammed shami

രണ്ട് ഓവറില്‍ നിന്ന് 22 റണ്‍സാണ് താരം വഴങ്ങിയത്. റാഷിദ് ഖാന്റെ ബൗളിങ് ഇത്തവണയും ഗുജറാത്തിന്റെ വജ്രായുധമാണ്. ഉദ്ഘാടന മത്സരത്തില്‍ അപകടകാരിയായ മോയിന്‍ അലിയേയും ബെന്‍ സ്‌റ്റോക്‌സിനേയും പുറത്താക്കാന്‍ റാഷിദ് ഖാന് സാധിച്ചു. പവര്‍പ്ലേയില്‍ നായകന്റെ വിശ്വസ്തനായ ബൗളറാണ് റാഷിദ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുമായി റാഷിദ് ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണയും റാഷിദിന്റെ ബൗളിങ് ഗുജറാത്തിന് നിര്‍ണ്ണായകമാണന്നതില്‍ സംശയമില്ല.

Story first published: Friday, March 31, 2023, 20:54 [IST]
Other articles published on Mar 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+