Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍

മുംബൈ: കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ഐപിഎല്‍ അനിശ്ചിതത്വത്തിലായതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മല്‍സരം.

എന്നാല്‍ രാജ്യത്തു വൈറസ് വ്യാപനം ശക്തമായതോടെ ടൂര്‍ണമെന്‍റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ തിയ്യതിയിലും ടൂര്‍ണമെന്റ് തുടങ്ങുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

മുന്‍കരുതലുകളെടുക്കണം

ഇപ്പോഴത്തെ അവസ്ഥയിലും മതിയായ മുന്‍കരുതലുകള്‍ എടുത്താല്‍ ഐപിഎല്‍ നടത്താന്‍ കഴിയുമെന്ന് ഭാജി ചൂണ്ടിക്കാട്ടി. മല്‍സരത്തിന് കാണികള്‍ അവിഭാജ്യ ഘടകമാണ്. എന്നാല്‍ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ കാണികളില്ലാതെ കളിക്കാനും തനിക്കു മടിയില്ല. ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ഒരു താരമെന്ന നിലയില്‍ അതിന്റെ ആവേശം തനിക്കു ലഭിക്കില്ലെന്ന് അറിയം. പക്ഷെ ഓരോ ആരാധകനും ടെലിവിഷനില്‍ തങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നത് പ്രചോദനമേകും. ഐപിഎല്‍ സംഘടിപ്പിക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കോണ്ടിവരും. താരങ്ങളുടെ സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കണം. മല്‍സരവേദികള്‍, ടീം ഹോട്ടലുകള്‍, ഫ്‌ളൈറ്റുകള്‍ ഇവയെല്ലാം അണുവിമുക്തമാക്കണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഭാജി വിശദമാക്കി.

17 മല്‍സരങ്ങളും കളിക്കണം

ഐപിഎല്ലില്‍ ഒരു ടീമിന് ഫൈനലുള്‍പ്പെടെ ആകെയുള്ള 17 മല്‍സരങ്ങളിലും കളിക്കുന്നതിനെക്കുറിച്ചാണ് താന്‍ സ്വപ്‌നം കാണുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനു ശേഷം ഐപിഎല്ലിലൂടെ വീണ്ടും മല്‍സരംഗത്തേക്ക് മടങ്ങി വരാന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ മല്‍സരങ്ങളെയാണ് ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്. സിഎസ്‌കെയ്ക്കു വേണ്ടി ഫൈനലടക്കം എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹോംഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നതും, ആരാധകരുടെ വരവേല്‍പ്പും, തങ്ങളുടെ ടീം ബസ്സിനെ പിന്തുടര്‍ന്നു കൊണ്ടുള്ള ബൈക്കുകളും എല്ലാം ഇപ്പോള്‍ മിസ്സ് ചെയ്യുന്നു. ഐപിഎല്‍ ഉടന്‍ നടക്കുമെന്നാണ് വിശ്വസിക്കുന്നത്. അതു വരെ താന്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണിനു മുന്നോടിയായി സിഎസ്‌കെയുടെ പരിശീലന ക്യാംപ് കഴിഞ്ഞ മാസമാദ്യം ആരംഭിച്ചിരുന്നു. നായകന്‍ എംഎസ് ധോണിയടക്കം പ്രമുഖ താരങ്ങളെല്ലാം ക്യാംപിനൊപ്പം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ സിഎസ്‌കെ തങ്ങളുടെ പരിശീലന ക്യാംപ് റദ്ദാക്കുകയായിരുന്നു.

തീരുമാനം 15ന് ശേഷം

ഇന്ത്യയില്‍ നിലവില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14നാണ് ഇത് അവസാനിക്കുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞതിനു ശേഷം മാത്രമേ ഐപിഎല്ലിനെക്കുറിച്ചുള്ള ഭാവി കാര്യങ്ങള്‍ ബിസിസിഐ ചര്‍ച്ച ചെയ്യുകയുള്ളൂ. ഇപ്പോള്‍ നടത്തുക ദുഷ്‌കരമാണെങ്കില്‍ ഈ വര്‍ഷം തന്നെ മറ്റേതെങ്കിലുമൊരു സമയത്ത്, മല്‍സരങ്ങള്‍ കുറച്ച് ഐപിഎല്‍ സംഘടിപ്പിക്കാനുള്ള സാധ്യതയും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

Story first published: Tuesday, April 7, 2020, 13:58 [IST]
Other articles published on Apr 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+