For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ചാലഞ്ചില്ലാതെ ആര്‍സിബി, ബാറ്റിങ് നിര നാണംകെട്ടു... ചാംപ്യന്മാര്‍ മിന്നും ജയത്തോടെ തുടങ്ങി

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വെറും 70ന് പുറത്തായി

By Manu
1
45757

ചെന്നൈ: ഐപിഎല്ലിന്റെ 12ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗംഭീര വിജയവുമായി തുടങ്ങി. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എംഎസ് ധോണിയുടെ സിഎസ്‌കെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ തന്നെ സിഎസ്‌കെ വിജയമുറപ്പിച്ചിരുന്നു. ചാംപ്യന്‍മാരുടെ കളി പുറത്തെടുത്ത സിഎസ്‌കെ ഏഴു വിക്കറ്റിനാണ് ആര്‍സിബിയെ നിലംപരിശാക്കിയത്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി സിഎസ്‌കെയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 17.1 ഓവറില്‍ വെറും 70 റണ്‍സിന് ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിര കൂടാരത്തില്‍ തിരിച്ചെത്തി. പാര്‍ഥീവ് പട്ടേല്‍ (29) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മറുപടിയില്‍ കാര്യമായ വെല്ലുവിളികളില്ലാതെ ഓവറില്‍ വിക്കറ്റിന് ധോണിപ്പട ലക്ഷ്യത്തിലെത്തി.

17.4 ഓവറില്‍ മൂന്നു വിക്കറ്റിനാണ് സിഎസ്‌കെ ലക്ഷ്യം മറികടന്നത്. 28 റണ്‍സുമായി അമ്പാട്ടി റായുഡു ടോപ്‌സ്‌കോററായപ്പോള്‍ സുരേഷ് റെയ്‌ന (19), കേദാര്‍ ജാദവ് (13*) എന്നിവര്‍ ജയം പൂര്‍ത്തിയാക്കി. ഷെയ്ന്‍ വാട്‌സന്‍ പൂജ്യത്തിന് പുറത്തായി.
നേരത്തേ മൂന്നു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് ആര്‍സിബിയുടെ അന്തകരായത്. രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ ഡ്വയ്ന്‍ ബ്രാവോയും മികച്ച പിന്തുണ നല്‍കി.

പുതിയ റോളില്‍ കോലി ഫ്‌ളോപ്പ്

പുതിയ റോളില്‍ കോലി ഫ്‌ളോപ്പ്

തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നു മാറി ഓപ്പണറായാണ് നായകന്‍ കോലി ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പാര്‍ഥീല് പട്ടേലായിരുന്നു കോലിയുടെ ഓപ്പണിങ് പങ്കാളി. എന്നാല്‍ പുതിയ പൊസിഷനില്‍ താളം കണ്ടെത്താനാവാതെ വിഷമിച്ച കോലി നാലാം ഓവറില്‍ തന്നെ പുറത്തായി. ഹര്‍ഭജനെതിരേ വമ്പനടിക്കു ശ്രമിച്ച കോലിയെ ഡീപ്പ് മിഡ് വിക്കറ്റില്‍ രവീന്ദ്ര ജഡേജ അനായാസ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആര്‍സിബി ഒന്നിന് 16

അലിയെയും മടക്കി ഭാജി

അലിയെയും മടക്കി ഭാജി

കോലിയുടെ അന്തകനായ ഭാജി തന്നെയാണ് മൂന്നാമനായി ക്രീസിലെത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെയും മടക്കിയത്. തനിക്കെതിരേ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയ അലിയെ ഭാജി അടുത്ത വരവില്‍ പുറത്താക്കുകയായിരുന്നു. ഭാജിക്കെതിരേ ബാക്ക് ഫൂട്ടില്‍ ഓണ്‍സൈഡിലേക്ക് ഷോട്ടിനു ശ്രമിച്ച അലിക്കു പിഴച്ചു. അലിയെ സ്വന്തം ബൗളിങില്‍ ഭാജി പിടികൂടുകയായിരുന്നു. എട്ടു പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സായിരുന്നു അലിയുടെ സമ്പാദ്യം. ആര്‍സിബി രണ്ടിന് 33.

എബിഡിയും വീണു

എബിഡിയും വീണു

ഹര്‍ഭജന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനും പിടിച്ചുനില്‍ക്കാനായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബഹാറ്റ് ചെയ്യാന്‍ വിഷമിച്ച എബിഡി ഭാജിയുടെ കളിയിലെ നാലാം ഓവറിലാണ് പുറത്തായത്. ഭാജിയുടെ എട്ടാം ഓവറിലെ ആദ്യ പന്തില്‍ എബിഡിയുടെ അനായാസ ക്യാച്ച് കൈവിട്ട ഇമ്രാന്‍ താഹിര്‍ തൊട്ടടുത്ത പന്തില്‍ തന്നെ അതേ പൊസിഷനില്‍ മികച്ചൊരു ക്യാച്ചിലൂടെ എബിഡിയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 10 പന്തുകള്‍ നേരിട്ട താരത്തിന് ഒമ്പത് റണ്‍സെടുക്കാനേ ആയുള്ളൂ. ആര്‍സിബി മൂന്നിന് 38.

ഹെറ്റ്‌മെയറുടെ അരങ്ങേറ്റം പാളി

ഹെറ്റ്‌മെയറുടെ അരങ്ങേറ്റം പാളി

ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരം കളിച്ച വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. എബിഡി ഔട്ടായ ഭാജിയുടെ ഓവറിലെ അവസാന പന്തില്‍ ഹെറ്റ്‌മെയര്‍ പൂജ്യത്തിന് റണ്ണൗട്ടാവുകയായിരുന്നു. ഓഫ്‌സൈഡിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച ഹെറ്റ്‌മെയറെ റെയ്‌നയുടെ ത്രോയില്‍ ധോണി അനായാസം സ്റ്റംപ് ചെയ്തു പുറത്താക്കി. ആര്‍സിബി നാലിന് 39.

ദുബെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല

ദുബെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല

ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി ഐപിഎല്ലിലെത്തിയ ശിവം ദുബെയുടെയും അരങ്ങേറ്റം പാളി. ഭാജി നിര്‍ത്തിയ ഇടത്തു നിന്നും ഇമ്രാന്‍ താഹിര്‍ തുടങ്ങുകയായിരുന്നു. താഹിറിന്റെ ബൗളിങില്‍ സ്ലിപ്പില്‍ ഷെയ്ന്‍ വാട്‌സനാണ് ദുബെയെ പുറത്താക്കിയത്. ഇതോടെ ആര്‍സിബി അഞ്ചിന് 45 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.

ജഡേജയുടെ ഊഴം

ജഡേജയുടെ ഊഴം

ഒന്നിനു പിറകെ ഒന്നായി സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ ആര്‍സിബിയെ വരിഞ്ഞുകെട്ടുന്നതാണ് പിന്നീട് കണ്ടത്. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറായ കോളിന്‍ ഡി ഗ്രാന്‍ഡോമാണ് ആറാമനായി ക്രീസ് വിട്ടത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. നാലു റണ്‍സ് മാത്രമെടുത്ത ഗ്രാന്‍ഡോമിനെ ജഡേജയുടെ ബൗളിങില്‍ ധോണി ക്യാച്ച് ചെയ്യുകയായിരുന്നു. ആര്‍സിബി ആറിന് 50.

താഹിറിന് രണ്ടാം വിക്കറ്റ്

താഹിറിന് രണ്ടാം വിക്കറ്റ്

ആര്‍സിബി ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്ര തന്നെയാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കണ്ടത്. ഓപ്പണര്‍ പാര്‍ഥീവ് പട്ടേല്‍ മാത്രം പിടിച്ചുനിന്നപ്പോള്‍ മറ്റുള്ളവരെല്ലാം സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കറങ്ങിവീണു. നവ്ദീപ് സെയ്‌നിയാണ് (2) ഏഴാമനായി പുറത്തായത്. താഹിറിന്റെ ബൗളിങില്‍ വാട്‌സനായിരുന്നു ക്യാച്ചെടുത്തത്.

വീണ്ടും താഹിര്‍

വീണ്ടും താഹിര്‍

ഭാജിക്കു പിന്നാലെ താഹിറും ഈ കളിയില്‍ മൂന്നു വിക്കറ്റ് നേട്ടം കൈവരിച്ചു. മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചഹലായിരുന്നു താഹിറിന്റെ ഇര. ഡീപ്പ് മിഡ് വിക്കറ്റിലേക്ക് സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ചഹലിനെ ഭാജി അനായാസം കൈയ്ക്കുള്ളിലാക്കി. അപ്പോള്‍ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 59 റണ്‍സ് മാത്രം. ആര്‍സിബി എട്ടിന് 59.

70ന് തീര്‍ന്നു

70ന് തീര്‍ന്നു

ആര്‍സിബി വാലറ്റക്കാരില്‍ നിന്നും വലിയ വെല്ലുവിളിയൊന്നും ഉണ്ടായില്ല. പേസര്‍ ഉമേഷ് യാദവിനെ (1) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അവസാന വിക്കറ്റ് ബ്രാവോയ്ക്കായിരുന്നു. ഓപ്പണര്‍ പാര്‍ഥീവാണ് അവസാനം ക്രീസ് വിട്ടത്. 35 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത പാര്‍ഥീവിനെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ബ്രാവോ കേദാര്‍ ജാദവിനു സമ്മാനിച്ചു. ഇതോടെ 17.1 ഓവറില്‍ 70ന് ആര്‍സിബിയുടെ ഇന്നിങ്‌സ് അവസാനിച്ചു.

വാട്‌സന്‍ തുടക്കത്തില്‍ പുറത്ത്

വാട്‌സന്‍ തുടക്കത്തില്‍ പുറത്ത്

ചെറിയ വിജയലക്ഷ്യമാണ് പിന്തുടര്‍ന്നതെങ്കിലും സിഎസ്‌കെയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. ആര്‍സിബിക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലായിരുന്നു. മെയഡ്‌നോടെയാണ് ചഹല്‍ തുടങ്ങിയത്. 10 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ പതറിയ വാട്‌സനെ തന്റെ അടുത്ത ഓവറില്‍ ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോറില്‍ എട്ടു റണ്‍സുള്ളപ്പോഴായിരുന്നു വാട്‌സന്റെ മടക്കം.

റെയ്‌നയെ മടക്കി അലി

റെയ്‌നയെ മടക്കി അലി

സുരേഷ് റെയ്‌നയാണ് രണ്ടാമതായി പുറത്തായത്. 21 പന്തുകളില്‍ മൂന്നു ബൗണ്ടറികളോടെ 19 റണ്‍സാണ് റെയ്‌ന നേടിയത്. മോയിന്റെ ബൗളിങില്‍ ബൗണ്ടറിക്കു ശ്രമിച്ച റെയ്‌നയെ ലൈനിന് അരികെ ശിവം ദുബെ പിടികൂടി. ഈ ഇന്നിങ്‌സോടെ ഒരു അപൂര്‍വ്വ നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡാണ് റെയ്‌ന സ്വന്തം പേരില്‍ കുറിച്ചത്.

Story first published: Saturday, March 23, 2019, 23:06 [IST]
Other articles published on Mar 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+