For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് റെയ്‌ന, ടീമുമായി ഉടക്ക് തന്നെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തിന്റെ ഏറ്റവും വലിയ കാര്യം സുരേഷ് റെയ്‌നയുടെ അഭാവം തന്നെയാണ്. മൂന്നാം നമ്പറില്‍ റെയ്‌നയുടെ പ്രകടനം എന്നും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണ ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷം റെയ്‌ന നാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. ടീമുമായി ഉടക്കി പിരിഞ്ഞുപോയതാണെന്നും കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്ക് തിരിച്ചുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ റെയ്‌നയും സിഎസ്‌കെയും തമ്മില്‍ ഉടക്കാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മറ്റൊരു റിപ്പോര്‍ട്ടുകൂടി പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററില്‍ റെയ്‌ന സിഎസ്‌കെയെ അണ്‍ഫോളോ ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്. സിഎസ്‌കെ നായകന്‍ എം എസ് ധോണിയെയും റെയ്‌ന അണ്‍ഫോളോ ചെയ്തുവെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ റെയ്‌ന സിഎസ്‌കെയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ട് ശരിയാണെങ്കിലും ധോണിയെ അദ്ദേഹം അണ്‍ഫോളോ ചെയ്തിട്ടില്ല.

rainacsk

സുരേഷ് റെയ്‌ന എന്ന താരത്തെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടീമാണ് സിഎസ്‌കെ. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ റെയ്‌ന ഐപിഎല്ലില്‍ സിഎസ്‌കെ നിരയിലുണ്ട്. മൂന്നാം നമ്പറില്‍ ഏറ്റവും വിശ്വസ്തന്‍ റെയ്‌നായിരുന്നു. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സുരേഷ് റെയ്‌ന. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

എന്തായാലും സിഎസ്‌കെയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതോടെ റെയ്‌നയും സിഎസ്‌കെയും തമ്മില്‍ ഉടക്കാണെന്ന കാര്യം വ്യക്തമായി. ക്യാപ്റ്റനും പരിശീലകനും നല്‍കുന്ന റൂം സൗകര്യം തനിക്ക് നല്‍കാത്തതിനാലാണ് റെയ്‌ന ഉടക്കിട്ട് നാട്ടിലേക്ക് മടങ്ങിയതെന്ന നേരത്തത്തെ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന നടപടിയാണ് ഇപ്പോള്‍ റെയ്‌നയുടെ ഭാഗത്ത് നിന്നുണ്ടായത്. ടീം മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആവിശ്യപ്പെടുന്നത് റെയ്‌നയെ തിരിച്ചെത്തിക്കണമെന്നാണ്.

ആരാധകരുടെ ഈ ആവിശ്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ത്തന്നെ റെയ്‌ന മടങ്ങിവരില്ലെന്ന് ഔദ്യോഗികമായി സിഎസ്‌കെ സിഇഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സീസണില്‍ മൂന്ന് മത്സരത്തില്‍ രണ്ട് മത്സരവും സിഎസ്‌കെ തോറ്റിരിക്കുകയാണ്. അമ്പാട്ടി റായിഡു,ഡ്വെയ്ന്‍ ബ്രാവോ,ഇമ്രാന്‍ താഹിര്‍ എന്നിവരുടെ പരിക്ക് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫഫ് ഡുപ്ലെസിസ് ഒഴികെയുള്ള താരങ്ങളെല്ലാം മോശം ഫോമിലാണുള്ളതെന്നത് ധോണിയുടെ സിഎസ്‌കെയ്ക്ക് വലിയ ആശങ്കയാണുയര്‍ത്തുന്നത്.

Story first published: Sunday, September 27, 2020, 12:07 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+