Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: 'റണ്‍ പിശുക്കില്‍' റെക്കോഡിട്ട് ചഹര്‍, ഉജ്ജ്വല ബൗളിങ്, ചരിത്രം വഴിമാറിയത് ചെപ്പോക്കില്‍

20 ഡോട്ട് ബോളുകളുമായി ദീപക് ചഹാർ

ചെന്നൈ: ഐപിഎല്ലിന്റെ 12ാം സീസണില്‍ റെക്കോര്‍ഡുകള്‍ പലതും വഴിമാറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പേസറായ ദീപക് ചഹറാണ് പുതുതായി റെക്കോര്‍ഡ് പുസ്തകത്തിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ത്തത്.

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നടന്ന കളിയിലായിരുന്നു താരത്തിന്റെ നേട്ടം. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ സിഎസ്‌കെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്തിരുന്നു. മല്‍സരത്തില്‍ മൂന്നു വിക്കറ്റുമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് ചഹറായിരുന്നു.

ഏറ്റവുമധികം ഡോട്ട് ബോളുകള്‍

ഏറ്റവുമധികം ഡോട്ട് ബോളുകള്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡിന് ചഹര്‍ അവകാശിയായി. കൊല്‍ക്കത്തയ്‌ക്കെതിരേ സിഎസ്‌കെ ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ 20 പന്തുകളാണ് ചഹര്‍ എറിഞ്ഞത്.
കരിയറിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പുറത്തെടുത്ത താരം കെകെആറിന്റെ ഏറ്റവും അപകടകാരികളായ ക്രിസ് ലിന്‍ (0), റോബിന്‍ ഉത്തപ്പ(6), നിതീഷ് റാണ (0) എന്നിവരെ പുറത്താക്കുകയും ചെയ്തു. കളിയില്‍ നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് ചഹര്‍ മൂന്നു വിക്കറ്റെടുത്തത്.

റസ്സലിനെയും പൂട്ടി

റസ്സലിനെയും പൂട്ടി

കെകെആറിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിനെ പിടിച്ചുകെട്ടുകയെന്നത് ഏതൊരു ബൗളര്‍ക്കും ദുഷ്‌കരമായ കാര്യമാണ്‌. റസ്സല്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ 19ാം ഓവര്‍ ബൗള്‍ ചെയ്ത ചഹര്‍ അഞ്ചു പന്തിലും റണ്‍സ് വഴങ്ങിയിരുന്നില്ല.
ചഹറിന്റെ ഈ മാസ്മരിക പ്രകടനമാണ് കെകെആറിനെ നിശ്ചിത ഓവറില്‍ വെറും 106 റണ്‍സിനു പിടിച്ചുകെട്ടാന്‍ സിഎസ്‌കെയെ സഹായിച്ചത്.

ഉജ്ജ്വല തിരിച്ചുവരവ്

ഉജ്ജ്വല തിരിച്ചുവരവ്

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മോശം ബൗളിങിനെ തുടര്‍ന്ന് ശകാരം കേട്ട താരമാണ് ചഹര്‍. തുടര്‍ച്ചയായി നോ ബോളുകള്‍ എറിഞ്ഞതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ കൂളായ എംഎസ് ധോണിയുടെ വരെ കണ്‍ട്രോള്‍ പോയിരുന്നു. തുടര്‍ന്ന് ധോണി ചഹറിനെ ശകാരിക്കുകയും ചെയ്തിരുന്നു.
അന്നത്തെ മോശം പ്രകടനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ചഹര്‍ കെകെആറിനെതിരേ മിന്നുന്ന പ്രകടനത്തിലൂടെ ടീമിന്റെ ഹീറോ ആയാണ് ധോണിയുടെ പ്രശംസയ്ക്കു പാത്രമായത്.

Story first published: Wednesday, April 10, 2019, 14:45 [IST]
Other articles published on Apr 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+