Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയിലെ കൊവിഡ് ബാധ- ടൂര്‍ണമെന്റ് വൈകുമോ? പ്രതികരിച്ച് അരുണ്‍ ധുമാല്‍

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഐപിഎല്ലിന്റെ 13ാം സീസണിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. സപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റ് ഇനിയും വൈകിയേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍.

1

രണ്ടു താരങ്ങളുള്‍പ്പെടെ സിഎസ്‌കെയിലെ 13 പേരുടെ കൊവിഡ് പരിശോധനാ ഫലമായിരുന്നു പോസിറ്റിവീയത്. ഇതേ തുടര്‍ന്നു സിഎസ്‌കെ ടീമിന്റെ ക്വാറന്റീന്‍ ആറു ദിവസത്തേക്കു കൂടി നീട്ടിയിരുന്നു. സിഎസ്‌കെ സംഘത്തിലെ ശേഷിച്ചവര്‍ക്കു വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ എല്ലാവരുടേതും നെഗറ്റീവായത് ഫ്രാഞ്ചൈസിക്കും ബിസിസിഐയ്ക്കുമെല്ലാം ആശ്വാസമായിരുന്നു.

ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഈ മാസം 19ന് ആരംഭിക്കുമെന്ന് ധുമാല്‍ വ്യക്തമാക്കി. സിഎസ്‌കെയിലെ അംഗങ്ങളുടെയെല്ലാം ഫലം ഇപ്പോള്‍ നെഗറ്റീവാണ്. അതുകൊണ്ടു തന്നെ ഐപിഎല്‍ വൈകില്ല, മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ധുമാല്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലെ ഷെഡ്യൂളുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലുള്ള ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ഇതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇസിബിയില്‍ നിന്നും എല്ലാ തരത്തിലുള്ള സഹായവും ലഭിക്കുന്നുണ്ടെന്നും ധുമാല്‍ അറിയിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാംപ്യന്മരായാ മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ഐപിഎല്ലിനെ ഉദ്ഘാടന മല്‍സരം കളിക്കേണ്ടിയിരുന്നതെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ സിഎസ്‌കെയിലെ ഇപ്പോഴത്തെ പ്രതിസന്ധി കാരണം ഉദ്ഘാടന മല്‍സരത്തില്‍ മാറ്റം വരുത്തിയേക്കും. മുംബൈയും 2018ലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരിക്കും ഇനി ഉദ്ഘാടന മല്‍സരമെന്നു സൂചനകളുണ്ട്.

Story first published: Wednesday, September 2, 2020, 17:17 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+