Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണി 100, ഞെട്ടിക്കുന്ന റെക്കോര്‍ഡ്... വെല്ലുവിളിക്കാന്‍ ഗംഭീറുമില്ല

ജയ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ പടയോട്ടം തുടരുന്നു. ഐപിഎല്ലില്‍ വ്യാഴാഴ്ച രാത്രി നടന്ന ആവേശകരമായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവസാന പന്തില്‍ സിഎസ്‌കെ മറികടന്നിരുന്നു. ഈ ജയത്തോടെയാണ് ധോണി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്.

ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്ന സിഎസ്‌കെയെ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ ധോണി രക്ഷിക്കുകയായിരുന്നു. 58 റണ്‍സാണ് അദ്ദേഹം നേടിയത്. 57 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും ധോണിക്കു മികച്ച പിന്തുണയേകി.

വിജയങ്ങളില്‍ സെഞ്ച്വറി

വിജയങ്ങളില്‍ സെഞ്ച്വറി

ഐപിഎല്ലില്‍ വിജയങ്ങളില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനാണ് ധോണി അവകാശിയായത്. രാജസ്ഥാനെതിരേയുള്ള ജയം ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെയുടെ നൂറാമത്തെ വിജയമായിരുന്നു. ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ ഈ നേട്ടം കൈവരിച്ചത്.
166 മല്‍സരങ്ങളിലാണ് ഐപിഎല്ലില്‍ ധോണി ക്യാപ്റ്റനായത്. 60നു മുകളില്‍ വിജയശരാശരി അദ്ദേഹത്തിനുണ്ട്.

പിന്നില്‍ ഗംഭീര്‍

പിന്നില്‍ ഗംഭീര്‍

വിജയങ്ങളുടെ കാര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ധോണിക്കു പിന്നിലുള്ളത്. അടുത്തിടെ ക്രിക്കറ്റില്‍ നിന്നും ഗംഭീര്‍ വിരമിച്ചതിനാല്‍ ധോണിയുടെ റെക്കോര്‍ഡ് ഭദ്രമായി തന്നെ നില്‍ക്കുകയും ചെയ്യും.
ഗംഭീറിനേക്കാള്‍ 29 മല്‍സരങ്ങള്‍ കൂടുതല്‍ ധോണി ജയിച്ചിട്ടുണ്ട്. 129 മല്‍സരങ്ങളിലാണ് ഗംഭീര്‍ ക്യാപ്റ്റനായത്. ഇതില്‍ 71 എണ്ണത്തില്‍ ടീം ജയംകൊയ്തു.

കൂടുതല്‍ മല്‍സരങ്ങളും സിഎസ്‌കെയ്‌ക്കൊപ്പം

കൂടുതല്‍ മല്‍സരങ്ങളും സിഎസ്‌കെയ്‌ക്കൊപ്പം

ഐപിഎല്ലില്‍ 166 മല്‍സരങ്ങളിലാണ് ധോണി ക്യാപ്റ്റനായത്. ഇതില്‍ 152ലും ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരുന്നു. സിഎസ്‌കെയെ 95 മല്‍സരങ്ങളിലാണ് അദ്ദേഹം ജയിപ്പിച്ചത്.
2016ല്‍ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട് സിഎസ്‌കെ രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ അദ്ദേഹത്തിന് ടീം വിടേണ്ടി വന്നു. പിന്നീട് റൈസിങ് പൂനെ ജയന്റ്‌സിനൊപ്പമായിരുന്നു ധോണി. 14 മല്‍സരങ്ങളിലാണ് അദ്ദേഹം പൂനെയ നയിച്ചത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് ടീമിനു ജയിക്കാനായത്.
2018ല്‍ വിലക്ക് കഴിഞ്ഞ് സിഎസ്‌കെ ഐപിഎല്ലില്‍ തിരിച്ചെത്തിയതോടെ ധോണിയും ക്യാപ്റ്റനായി മടങ്ങിയെത്തുകയായിരുന്നു.

Story first published: Friday, April 12, 2019, 10:23 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+