ഐപിഎല്‍: വിട വാങ്ങുമോ 'തല'? ഇനിയൊരു സീസണ്‍ കൂടി നയിക്കില്ലേ? വെളിപ്പെടുത്തി ധോണി
ഹൈദരാബാദ്: നാലാമത്തെ ഐപിഎല്‍ കിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയതിന്റെ നിരാശയിലാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഒരു റണ്‍സിന് സിഎസ്‌കെയെ വീഴ്ത്തി നാലാം കിരീടം കൈക്കലാക്കുകയായിരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകകടനം നടത്തിയ മഞ്ഞപ്പട ഫൈനലിലും പൊരുതി നോക്കിയെങ്കിലും മുംബൈയുടെ വീരോചിത പ്രകടനത്തിനു മുന്നില്‍ തല കുനിക്കുകയായിരുന്നു. അടുത്ത സീസണിലും സിഎസ്‌കെയെ മുന്നില്‍ നിന്നു നയിക്കാന്‍ ആരാധകരുടെ പ്രിയപ്പെട്ട 'തല'യുണ്ടാവുമോയെന്നാണ് ഇപ്പോള്‍ സിഎസ്‌കെ ഫാന്‍സിന്റെ ആശങ്ക. 37കാരനായ ധോണി ഈ സീസണോടെ വിടവാങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തവുമാണ്.

വെളിപ്പെടുത്തി ധോണി
ഫൈനലിനു ശേഷമുള്ള സംസാരിക്കവെയാണ് അടുത്ത ഐപിഎല്ലില്‍ കളിക്കുമോയെന്നതിനെക്കുറിച്ച് ധോണി മനസ്സ് തുറന്നത്. അടുത്ത സീസണിലും കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ധോണിയുടെ മറുപടി.
ചെന്നൈയെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നു ഇത്. എങ്ങനെയാണ് ടീം ഫൈനലില്‍ വരെയെത്തിയതെന്നക്കുറിച്ചാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. കാരണം അത്ര മികച്ച പ്രകടനം നടത്തിയല്ല ടീം ഫൈനലില്‍ കടന്നതെന്നും ധോണി പറഞ്ഞു.

മധ്യനിരയുടെ പ്രകടനം
ചെന്നൈയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തില്‍ ധോണി നിരാശ പ്രകടിപ്പിച്ചു. മധ്യനിരയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു.
ഐപിഎല്ലില്‍ ചെന്നൈയുടെയും മുംബൈയുടെയും ആധിപത്യക്കുറിച്ച് തമാശരൂപേണയാണ് ധോണി സംസാരിച്ചത്. ഇരുടീമുകളും പരസ്പരം ട്രോഫികള്‍ കൈമാറിക്കൊണ്ടിരിക്കുന്നത് തമാശയായാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാത്തി. മുംബൈ നാലാമത്തെ ഐപിഎല്‍ ട്രോഫിയാണ് സ്വന്തമാക്കിയത്. ചെന്നൈയാവട്ടെ മൂന്നു തവണയും വിജയികളായിട്ടുണ്ട്.

ലോകകപ്പിനു മുന്‍കൂക്കം
ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ധോണി വ്യക്തമാക്കി. അടുത്ത സീസണില്‍ ചെന്നൈ ഏതൊക്കെ മേഖലയിലാണ് പ്രകടനം മെച്ചപ്പെടുത്തേണ്ടതെന്ന കാര്യത്തെക്കുറിച്ചും ഗൗരവമായി ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പില്‍ പഴുതടച്ച പ്രകടനം തന്ന നടത്തേണ്ടതുണ്ട്. ബൗളര്‍മാരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ബാറ്റ്‌സ്മാന്‍മാരാണ് പ്രകടനം കൂടുല്‍ മെച്ചപ്പെടുത്തേണ്ടതെന്നും ധോണി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications