ധോണിയുടെ 'അടിയേറ്റ്' റെയ്‌ന വീണു, എബിഡിയും... മുന്നില്‍ ഒരാള്‍ മാത്രം, സിഎസ്‌കെ 5 സ്റ്റാര്‍

ദില്ലി: ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം തീപാറുമെന്നായിരുന്നു നേരത്തേ വിശഷിക്കപ്പെട്ടിരുന്നത്. കാരണം, ഇരുടീമുകളും ആദ്യ കളിയില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം റൗണ്ടില്‍ ഇറങ്ങിയത്. ആദ്യ കളിയില്‍ സിഎസ്‌കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും ഡല്‍ഹി മൂന്നു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും നിഷ്പ്രഭരാക്കിയിരുന്നു.
എന്നാല്‍ കാണികള്‍ പ്രതീക്ഷിച്ചതു പോലൊരു ആവേശം ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ- ഡല്‍ഹി മല്‍സരത്തില്‍ കണ്ടില്ല. മികച്ച ബൗളിങിലൂടെ ഡല്‍ഹിയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞപ്പോള്‍ തന്നെ സിഎസ്‌കെ വിജയമുറപ്പിച്ചിരുന്നു. റണ്‍ചേസില്‍ കാര്യമായ വെല്ലുവിളികളില്ലാതെ സിഎസ്‌കെ ജയിച്ചു കയറുകയും ചെയ്തു. ഈ മല്‍സരത്തിലെ പ്രധാന സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

സിക്‌സറില്‍ ധോണി രണ്ടാമന്‍
148 റണ്‍സിന്റെ വിജയലക്ഷ്യം സിഎസ്‌കെ പിന്തുടര്‍ന്നു ജയിച്ചപ്പോള്‍ നായകന്‍ എംഎസ് ധോണി പുറത്താവാതെ 32 റണ്‍സെടുത്തിരുന്നു. 35 പന്ത് നേരിട്ട ധോണിയുടെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും രണ്ടു ബൗണ്ടറിയുമുള്‍പ്പെട്ടിരുന്നു. ഇതൊടെ സിക്‌സറില്‍ പുതിയൊരു റെക്കോര്‍ഡിന് കൂടി ധോണി അവകാശിയായി.
ഐപിഎല്ലില്‍ സികസര്‍ വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു കയറി. 187 സിക്‌സറുകളാണ് ധോണി നേടിയത്. 297 സിക്‌സറുകളുമായി ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 186 സിക്‌സറുകള്‍ വീതം നേടി സുരേഷ് റെയ്‌നയും എബി ഡിവില്ലിയേഴ്‌സും രണ്ടാംസ്ഥാനം പങ്കിടുകയാണ്.

മൂന്നു വിദേശ താരങ്ങള്‍
സിഎസ്‌കെ- ഡല്‍ഹി മല്‍സരത്തില്‍ ഇരുടീമുകളും മൂന്നു വിദേശ താരങ്ങളെ വീതമാണ് പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. കോളിന്‍ ഇന്‍ഗ്രാം, കാഗിസോ റബാദ, കീമോ പോള്‍ എന്നിവര്‍ ഡല്‍ഹി നിരയിലും ഷെയ്ന്‍ വാട്‌സന്‍, ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ സിഎസ്‌കെ ടീമിലുമുണ്ടായിരുന്നു. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ രണ്ടാം തവണ മാത്രമാണ് മൂന്നു വിദേശ താരങ്ങളെ വീതം ഒരു മല്‍സരത്തില്‍ രണ്ടു ടീമുകള്‍ കളിപ്പിക്കുന്നത്.

മിശ്രയ്ക്ക് ഫിഫ്റ്റി
ഡല്‍ഹിയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ചെന്നൈക്കെതിരായ മല്‍സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ കളിച്ച ഐപിഎല്‍ മല്‍സരങ്ങൡ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കി.
ഇതേക്കൂടാതെ സിഎസ്‌കെ നായകന്‍ ധോണിയും മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഐപിഎല്ലില്‍ ഡല്‍ഹി ടീമിനെതിരേ 500 റണ്‍സ് അദ്ദേഹം പൂര്‍ത്തിയാക്കി.ഐപിഎല്ലില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. കഴിഞ്ഞ സീസണില്‍ ഫൈനലുള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു കളികളില്‍ ജയിച്ച അവര്‍ ഈ സീസണിലും അപരാജിത കുതിപ്പ് തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications