Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കൊല്‍ക്കത്തയുടെ ജയം ധോണിയുടെ സഹായത്തോടെ?

കൊല്‍ക്കത്ത: ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കാന്‍ കൊല്‍ക്കത്തയെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണി സഹായിച്ചോ. സഹായിച്ചു എന്നാണ് കളിയിലെ സൂപ്പര്‍ താരമായ സൂര്യകുമാര്‍ യാദവ് പറയുന്നത്. നിര്‍ണായക സമയത്ത് ടീമിന് വേണ്ട റണ്‍സുകള്‍ സ്‌കോര്‍ ചെയ്യാന്‍ തന്നെ സഹായിച്ചത് ധോണിയാണ് എന്ന് ഐ പി എല്‍ ഓഫീഷ്യല്‍ വെബ്‌സൈറ്റിലാണ് യാദവ് പറഞ്ഞത്.

ഐപിഎല്‍ ഫോട്ടാ ഗ്യാലറി കാണാം

ധോണിയുടെയും ഗൗതം ഗംഭീറിന്റെയും പ്രകടനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കൂള്‍ ആയി കളിക്കാന്‍ പഠിച്ചത് എന്നാണ് യാദവ് പറയുന്നത്. എപ്പോഴൊക്കെ സമ്മര്‍ദ്ദമുണ്ടോ അപ്പോഴൊക്കെ ഗംഭീര്‍ മികച്ച പ്രകടനങ്ങളുമായി രംഗത്തെത്തും. മുംബൈയ്‌ക്കെതിരെ 57 റണ്‍സെടുത്ത ഗംഭീറായിരുന്നു കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

dhoni

അടുത്തതായി യാദവ് പറയുന്നത് ധോണിയെക്കുറിച്ചാണ് - എപ്പോഴൊക്കെ ഇന്ത്യയ്ക്ക് വേണ്ടി കളികള്‍ ജയിക്കുന്നുവോ അപ്പോഴൊക്കെ ധോണി വളരെ കാം ആന്‍ഡ് കൂള്‍ ആയിരിക്കും. ധോണിയുടെ ഈ രീതി തന്നെയും വളരെ അധികം സഹായിച്ചു. കളിയിലെ തന്റെ മാന്‍ ഓഫ് ദ മാച്ച് സൂര്യകുമാര്‍ യാദവാണ് എന്നാണ് കളിക്ക് ശേഷം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീര്‍ പറഞ്ഞത്.

ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തുടര്‍ച്ചയായ പത്താമത്തെ വിജയമായിരുന്നു മുംബൈയ്ക്ക് എതിരായത്. ഞായറാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത കളി. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

Story first published: Thursday, April 9, 2015, 13:40 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+