For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്നെ പവര്‍പ്ലേ ബൗളറാക്കിയതും ഉത്തരവാദിത്തം ഏല്‍പ്പിച്ച് തന്നതും മഹിഭായ്- ദീപക് ചഹാര്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസറാണ് ദീപക് ചഹാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിച്ച താരം പവര്‍പ്ലേ ബൗളറെന്ന നിലയില്‍ ഇതിനോടകം കൈയടി നേടിക്കഴിഞ്ഞു. ന്യൂബോളിനെ സ്വിങ് ചെയ്യിക്കാന്‍ മികവുള്ള താരം വിക്കറ്റ് ടേക്കര്‍ ബൗളറെന്ന നിലയിലേക്ക് അതിവേഗമാണ് വളര്‍ന്നത്. ഐപിഎല്‍2021ലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചഹാറിനായിരുന്നു. ഇപ്പോഴിതാ തന്നെ പവര്‍പ്ലേ ബൗളറാക്കി മാറ്റിയതും ഉത്തരവാദിത്തം ഏല്‍പ്പിച്ച് തന്നതും എംഎസ് ധോണിയാണെന്ന് പറഞ്ഞിരിക്കുകയാണ് ദീപക് ചഹാര്‍.

'മഹിഭായിക്ക് കീഴില്‍ കളിക്കുകയെന്നത് ഏറെ നാളത്തെ വലിയ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എന്റെ മത്സരത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.എന്നെ എപ്പോഴും പിന്തുണച്ചിരുന്നു. എങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് പറഞ്ഞുതന്നു.

എന്റെ ടീമില്‍ പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ എറിയുന്ന മറ്റൊരു ബൗളറുമില്ല. എന്നാല്‍ എനിക്കത് ലഭിക്കുന്നു. അത് മഹിഭായി ഉള്ളതുകൊണ്ടാണ്.ഒരു ടീമിനായി ആദ്യ ഓവര്‍ എറിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ആ സമയങ്ങളില്‍ എങ്ങനെയാണ് റണ്ണൊഴുക്ക് നിയന്ത്രിച്ച് പന്തെറിയാനാവുകയെന്ന് പഠിക്കുകയായിരുന്നു ഞാന്‍. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപക് പറഞ്ഞു.

csk-deepakchahar

ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്ന ലൈനും ലെങ്തും സ്വിങ്ങുമാണ് ദീപകിന്റേത്. 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് ധോണിയോടൊപ്പം ദീപക് ആദ്യമായി കളിക്കുന്നത്. 2018ല്‍ വിലക്ക് നീങ്ങി സിഎസ്‌കെ തിരിച്ചെത്തിയപ്പോള്‍ ദീപകിനെ സിഎസ്‌കെ സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് ദീപക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും റണ്ണൊഴുക ഓവറാണ് ആദ്യ ആറ് ഓവറുകള്‍. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ പന്തെറിയുക ഏത് ബൗളര്‍ക്കും കടുത്ത വെല്ലുവിളിയാണ്. ഇതാണ് അനായാസമായി മികച്ച പ്രകടനം നടത്താന്‍ ദീപകിന് സാധിക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരമാണ് ദീപക്.

'മഹിഭായിയാണ് എന്നെ പവര്‍പ്ലേ ബൗളറാക്കിയത്. എപ്പോഴും എന്നോട് പറയും നീയാണ് എന്റെ പവര്‍പ്ലേ ബൗളറെന്ന്. മിക്ക സമയങ്ങളിലും ആദ്യ ഓവര്‍ എനിക്കാണ് നല്‍കാറ്. എന്നെ ഒരുപാട് വഴക്കുപറയാറുണ്ട്. എന്നാല്‍ ഇതെല്ലാം എന്റെ കരിയറില്‍ ഗുണകരമാവുമെന്നും വളരാന്‍ സഹായിക്കുമെന്നും എനിക്കറിയാം. അദ്ദേഹത്തിനൊപ്പമുള്ള താരങ്ങളെ നന്നായി അറിയാം. അവരെനന്നായി ഉപയോഗിക്കും. ആരൊക്കെ എവിടെയൊക്കെയാണ് ഏറ്റവും അനുയോജ്യരെന്ന് വ്യക്തമായ ധാരണ ധോണിഭായിക്കുണ്ട്'-ദീപക് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 22, 2021, 10:15 [IST]
Other articles published on May 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+