For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫ്രീ ഹിറ്റില്‍ ഓവര്‍ ത്രോയില്ലെന്ന് സിഎസ്എ, പണി കിട്ടിയത് കോലിക്ക്! എങ്ങനെയെന്നറിയാം

സിഎസ്എയുടെ പുതിയ നിയമ മാറ്റം വന്നതോടെ ഏറ്റവും കൂടുതല്‍ പുലിവാല് പിടിച്ചിരിക്കുന്നത് വിരാട് കോലിയാണ്

1

കേപ്ടൗണ്‍: ക്രിക്കറ്റ് സൗത്താഫ്രിക്ക ടി20 ലീഗിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിച്ച് വലിയ ആരാധക പിന്തുണയും ശ്രദ്ധയും നേടിയെടുക്കാന്‍ ദക്ഷിണാഫ്രിക്ക ടി20 ലീഗിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുതിയ സീസണിന്റെ ഭാഗമായി ചില വമ്പന്‍ നിയമ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ). അതില്‍ പ്രധാനപ്പെട്ടയൊന്നാണ് ഫ്രീ ഹിറ്റ് നിയമത്തിലെ ചില മാറ്റങ്ങള്‍. ഫ്രീ ഹിറ്റില്‍ ഓവര്‍ ത്രോ റണ്‍സ് അനുവദിക്കില്ലെന്നതാണ് എടുത്തു പറയേണ്ട നിയമ മാറ്റം.

ഫ്രീ ഹിറ്റ് എല്ലാത്തരത്തിലും ബാറ്റ്‌സ്മാന് അനുകൂലമാവാതെ ഫീല്‍ഡിങ് നിരക്കും അല്‍പ്പം പ്രാധാന്യം നല്‍കേണ്ടത് വിലയിരുത്തിയാണ് ഇത്തരമൊരു മാറ്റം സിഎസ്എ നടപ്പിലാക്കിയത്. ഇതോടെ ഫീല്‍ഡര്‍മാര്‍ക്ക് ഫ്രീ ഹിറ്റില്‍ മടിയില്ലാതെ ഡയറക്ട് ത്രോ ചെയ്യാന്‍ സാധിക്കുമെന്നും സിഎസ്എ വിലയിരുത്തുന്നു.

സിഎസ്എയുടെ പുതിയ നിയമ മാറ്റം വന്നതോടെ ഏറ്റവും കൂടുതല്‍ പുലിവാല് പിടിച്ചിരിക്കുന്നത് വിരാട് കോലിയാണ്. 2022ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ 12ലെ പോരാട്ടത്തില്‍ കോലി 3 റണ്‍സ് നേടിയത് ഫ്രീഹിറ്റ് ഓവര്‍ത്രോയിലൂടെയായിരുന്നു.

1

നിര്‍ണ്ണായക സമയത്ത് ഇന്ത്യക്ക് അനുകൂലമായി മൂന്ന് റണ്‍സ് ലഭിച്ചതില്‍ അന്ന് തന്നെ പാകിസ്താന്‍ താരങ്ങളും ആരാധകരും പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ സിഎസ്എ ഫ്രീഹിറ്റിലെ ഓവര്‍ ത്രോ നിയമത്തില്‍ മാറ്റം വരുത്തിയതോടെയാണ് കോലിക്കെതിരേ പാക് ആരാധകരുടെ വിമര്‍ശനം.

ഇന്ത്യ-പാക് ചിരവൈരി പോരാട്ടത്തിന്റെ അവസാന ഓവറിലാണ് ഈ നാടകീയ സംഭവം നടന്നത്. പന്തെറിഞ്ഞത് സ്പിന്നര്‍ മുഹമ്മദ് നവാസായിരുന്നു. അവസാന മൂന്ന് പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെയാണ് നവാസ് ഹൈ ഫുള്‍ട്ടോസ് എറിയുന്നത്. കോലിയത് ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് സിക്‌സും പറത്തി.

ഇതോടെ വിജയ ലക്ഷ്യം 3 പന്തില്‍ 6ലേക്കെത്തി. തൊട്ടടുത്ത പന്ത് ഫ്രീ ഹിറ്റായി. സമ്മര്‍ദ്ദത്തിലായ നവാസ് വൈഡ് എറിഞ്ഞു. ഇതോടെ വീണ്ടും ഫ്രീ ഹിറ്റ് തുടര്‍ന്നു. അടുത്ത ബോളില്‍ ഇന്ത്യയുടെ റണ്‍ ശ്രമം തടയാനുള്ള നവാസിന്റെ ത്രോ സ്റ്റംപ് തെറിപ്പിച്ചെങ്കിലും ഓവര്‍ ത്രോയിലൂടെ മൂന്ന് റണ്‍സ് ഇന്ത്യ സ്വന്തമാക്കി.

1

സൂപ്പര്‍ പോരാട്ടത്തിലെ വിജയിയെ തീരുമാനിക്കുന്ന അവസാന ഓവറില്‍ നാടകീയ രംഗങ്ങള്‍ തന്നെയാണ് നടന്നതെന്ന് പറയാം. കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തില്‍ ഇന്ത്യ മത്സരം 4 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

എന്നാല്‍ മത്സരശേഷം നോബോളും ഓവര്‍ ത്രോയിലൂടെ മൂന്ന് റണ്‍സ് നേടിയതും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിഎസ്എ ഫ്രീഹിറ്റില്‍ ഓവര്‍ ത്രോയില്ലെന്ന നിയമം നടപ്പിലാക്കിയതോടെ കോലി പാകിസ്താനെതിരേ ഓവര്‍ ത്രോയിലൂടെ നേടിയ മൂന്ന് റണ്‍സ് വീണ്ടും ചര്‍ച്ചയായി ഉയരുകയാണ്.

ഇന്ത്യക്ക് കപ്പടിക്കാനായില്ലെങ്കിലും പാകിസ്താനെതിരേ ജയം നേടിയെടുക്കാനായത് കോലിയുടെ മികവിലാണ്. കോലി 53 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയതാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രകടനം.

Story first published: Wednesday, January 11, 2023, 12:10 [IST]
Other articles published on Jan 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+