Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ 'കുമ്പിടികള്‍', ഡബിളാ ഡബിള്‍, രണ്ട് രാജ്യത്തിനായി അന്താരാഷ്ട്ര മത്സരം കളിച്ച താരങ്ങളിതാ

1

അന്താരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ ഇടം നേടുകയെന്നത് ഏത് താരത്തിന്റെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിച്ച് മികവ് കാട്ടുമ്പോഴും സ്വപ്‌നം കാണുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയെന്നത് തന്നെയാണ്. നിരവധി പ്രതിഭാശാലികളായ താരങ്ങളില്‍ നിന്ന് ദേശീയ ടീമിലേക്ക് വളരുന്നത് ഏറ്റവും പ്രതിഭയുള്ള കുറച്ച് താരങ്ങള്‍ മാത്രമാണ്. ദേശീയ ടീമിലേക്കെത്തിയാലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ഭാഗ്യം കൂടി തുണയ്ക്കണം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ നിന്ന് രാജിവെച്ച് മറ്റ് രാജ്യങ്ങള്‍ക്കായി കളിച്ചിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും ഇതേ പ്രശ്‌നമുണ്ട്. ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ടീമില്‍ ഇടം പിടിക്കുകയെന്നത് തന്നെ വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. അപ്പോള്‍ രണ്ട് ടീമുകള്‍ക്കായി അന്താരാഷ്ട്ര മത്സരം കളിച്ച താരങ്ങളെ എന്താണ് വിളിക്കുക. അപൂര്‍വ്വം താരങ്ങള്‍ക്കാണ് ഇത്തരത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കായി അന്താരാഷ്ട്ര മത്സരം കളിക്കാന്‍ അവസരം ലഭിച്ചത്. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1

32 താരങ്ങളാണ് രണ്ട് രാജ്യങ്ങള്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. വില്യം ഇവാന്‍സ് മിഡ്‌വിന്റര്‍, വില്യം ലോയ്ഡ് മുര്‍ഡോച്ച്, ജോണ്‍ ജെയിംസ് ഫെറിസ്, സാമുവല്‍ ജെയിംസ് വുഡ്‌സ്, ആല്‍ബര്‍ട്ട് എഡ് വിന്‍ ട്രോട്ട് എന്നിവര്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ളവരാണ്. ഫ്രാങ്ക് ഹെര്‍ണി എന്ന താരം ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ ഭാഗമായിരുന്നു. സിംപ്‌സന്‍ ക്ലയര്‍മോന്റി എന്ന താരം വെസ്റ്റ് ഇന്‍ഡീസ്-ന്യൂസീലന്‍ഡ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡി ഇംഗ്ലണ്ടിനായും ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. ഗുല്‍ മുഹമ്മദും അബ്ദുല്‍ ഹഫീസും അമീര്‍ ഇലാഹിയും ഇന്ത്യക്കായും പാകിസ്താനായും കളിച്ചിട്ടുള്ള താരങ്ങളാണ്. കീപ്ലര്‍ വെസല്‍സ് ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക, ബെഞ്ചമിന്‍ ലാംബെര്‍ട്ട് വെസ്റ്റ് ഇന്‍ഡീസ്-യുഎസ്എ, ആന്‍ഡേഴ്‌സന്‍ ക്ലിഫാസ് കമ്മിന്‍സ് വെസ്റ്റ് ഇന്‍ഡീസ് - കാനഡ, ഡഗ്ലസ് റോബര്‍ട്ട് ബ്രൗണ്‍ ഇംഗ്ലണ്ട്-സ്‌കോട്ട്‌ലന്‍ഡ് എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരങ്ങളാണ്.

1

ഇതില്‍ സമീപകാലത്തായി കളിച്ച രണ്ട് താരങ്ങളുണ്ട്. ഒന്ന് ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകന്‍ ഓയിന്‍ മോര്‍ഗനും രണ്ട് ന്യൂസീലന്‍ഡ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചിയും. ഇംഗ്ലണ്ടിനെ 2019ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍. അദ്ദേഹം ഇംഗ്ലണ്ട് ടീമിലെത്തുന്നതിന് മുമ്പ് അയര്‍ലന്‍ഡിനായി കളിച്ചിരുന്നു. 2006ലാണ് അദ്ദേഹം അയര്‍ലന്‍ഡിനായി കളിച്ചത്. അന്ന് 20 വയസായിരുന്നു അദ്ദേഹത്തിന്.

അരങ്ങേറ്റ മത്സരത്തില്‍ 99 റണ്‍സ് നേടി മോര്‍ഗന്‍ കൈയടി നേടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ് വേദിയായ 2007ലെ ഏകദിന ലോകകപ്പില്‍ അയര്‍ലന്‍ഡ് ടീമിനൊപ്പം മോര്‍ഗനുമുണ്ടായിരുന്നു. പിന്നീട് 2009ലാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. അയര്‍ലന്‍ഡ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചായിരുന്നു ഈ മാറ്റം. 2010ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം മോര്‍ഗനുണ്ടായിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ചത് മോര്‍ഗനായിരുന്നു.

1

കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടിയും കൂടുതല്‍ പ്രതിഫലത്തിനുവേണ്ടിയുമാണ് പല താരങ്ങളും ഇത്തരത്തില്‍ ദേശീയ ടീം മാറ്റം നടത്തിയത്. കൂടാതെ താരങ്ങളുടെ ധാരാളിത്തംകൊണ്ട് അവസരം കുറയുന്നതും മാറ്റത്തിന് കാരണമാണ്. ലൂക്ക് റോഞ്ചി ഓസ്‌ട്രേലിയക്കായി കളിച്ച ശേഷമാണ് ന്യൂസീലന്‍ഡിലേക്കെത്തുന്നത്. വളരെ വൈകിയാണ് ന്യൂസീലന്‍ഡ് ടീമിലേക്കെത്തിയതെങ്കിലും മികവ് കൊണ്ട് പെട്ടെന്ന് ആരാധക മനസില്‍ ഇടം പിടിക്കാന്‍ റോഞ്ചിക്ക് സാധിച്ചിരുന്നു.

Story first published: Friday, February 4, 2022, 17:30 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+