ഇര്‍ഫാന്‍ പത്താന്‍ മെക്കയില്‍ വിവാഹിതനായി, വധു 21കാരി മോഡല്‍!
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് വിവാഹം. ജിദ്ദയില്‍ നിന്നുള്ള 21 കാരി മോഡല്‍ സഫ ബെയ്ഗാണ് ഇര്‍ഫാന്റെ വധു. സൗദി അറേബ്യയിലെ മെക്കയില്‍ ഹറം ഷെരീഫിലായിരുന്നു താരത്തിന്റെ വിവാഹം. തുടര്‍ന്ന് ജിദ്ദയിലെ ട്രൈഡന്റ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.
ജിദ്ദയില്‍ നിന്നുള്ള മോഡല്‍ സഫ സെയ്ഫുമായി ഇര്‍ഫാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ജ്യേഷ്ഠനും ഇന്ത്യന്‍ താരവുമായ യൂസഫ് പത്താന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇര്‍ഫാന്‍ എന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്. സൗദിയിലെ പ്രമുഖമായ പബ്ലിക് റിലേഷന്‍ കമ്പനിയില്‍ ജേര്‍ണല്‍ എക്‌സിക്യുട്ടീവ് എഡിറ്ററാണ് സഫ.

കണ്ടത് രണ്ട് വർഷം മുൻപ്
രണ്ട് വര്‍ഷം മുമ്പ് ദുബായില്‍ വെച്ചാണ് ഇര്‍ഫാന്‍ പത്താനും സഫയും ആദ്യമായി കാണുന്നത്. പരിചയം പ്രണയമായി വളര്‍ന്നു.

സഫ ഇന്ത്യയിലും
ഇര്‍ഫാന്‍ പത്താന്റെ കുടുംബാംഗങ്ങളെ കാണാനായി സഫ വഡോദരയിലും വന്നിട്ടുണ്ട്. ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂളിലാണ് സഫ പഠിച്ചത്.

സഫ എത്താൻ വൈകും
വിവാഹം കഴിഞ്ഞ് ഇര്‍ഫാന്‍ പത്താനും കുടുംബവും വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങും. സഫ പിന്നാലെയാകും എത്തുക. മാര്‍ച്ചില്‍ വിവാഹസല്‍ക്കാരം.

ഇർഫാന് ഒരു കോടി
ഐ പി എല്‍ ഒമ്പതാം സീസണിലേക്കുള്ള താരലേലത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സാണ് ഇര്‍ഫാന്‍ പത്താനെ ലേലത്തില്‍ വിളിച്ചത്. എം എസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒരുകോടി രൂപയ്ക്കാണ് ഇര്‍ഫാന്‍ പുനെ ടീമിലെത്തിയത്.

യൂസഫ് കൊൽക്കത്തയിൽ
ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് ഐ പി എല്‍ കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications