Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3ടി ഫോര്‍മാറ്റിന് പച്ചക്കൊടി, ദക്ഷിണാഫ്രിക്കയുടെ പുതിയ പരീക്ഷണം- തിയ്യതി പ്രഖ്യാപിച്ചു

ജൊഹാനസ്‌ബെര്‍ഗ്: കൊവിഡ് കാലത്തിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റിന്റെ മടങ്ങിവരവ് പുത്തന്‍ പരീക്ഷണത്തിലൂടെ നടക്കും. തീര്‍ത്തും പുതുമയാര്‍ന്ന 3ടി ഫോര്‍മാറ്റെന്ന മല്‍സരത്തിന് ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കു സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ജൂലൈ 18ന് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടിലായിരിക്കും ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ മല്‍സരത്തിനു ലോകം വേദിയാവുക. 36 ഓവര്‍ വീതമുള്ള ഒരൊറ്റ മല്‍സരത്തില്‍ മൂന്നു ടീമുകള്‍ നേര്‍ക്കുനേര്‍ വരുമെന്നതാണ് പ്രത്യേകത. നേരത്തേ ജൂണ്‍ 27നായിരുന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക ഈ മല്‍സരം നടത്താന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പരിശീലനത്തിനും മല്‍സരദിവസത്തെ പെരുമാറ്റച്ചട്ടത്തിനും സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മാറ്റി വയ്ക്കുകയായിരുന്നു.

1

തിങ്കളാഴ്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നെറ്റ്‌സില്‍ മടങ്ങിയെത്തുകയും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ഡേലയുടെ 102ാം ജന്മ വാര്‍ഷികദിനം കൂടിയായ ജൂലൈ 18ന് മല്‍സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് ബാധിതര്‍ക്കു വേണ്ടിയുള്ള ധനസമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഈ മല്‍സത്തിനു ഇതിനേക്കാള്‍ മികച്ചൊരു ദിവസമില്ലെന്നു ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താല്‍ക്കാലിക ചീഫ് എക്‌സിക്യൂട്ടീവ് ജാക്വസ് ഫോള്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള അവസരം കൂടിയായിരിക്കും 3ടി മല്‍സരം. അതോടൈാപ്പം ചാരിറ്റിയുടെ ഭാഗമായി ധനശേഖരണവും മല്‍സരം ലക്ഷ്യമിടുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. ഓരോ ദിവസവും കേസുകള്‍ ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. മല്‍സരം നടക്കുന്ന ഗോട്ടെങ് പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.

എന്താണ് 3ടി ഫോര്‍മാറ്റ്?
ദക്ഷിണാഫ്രിക്കയുടെ 24 മുന്‍നിര താരങ്ങളാണ് ഈയൊരു മല്‍സരത്തില്‍ മൂന്നു ടീമുകള്‍ക്കു വേണ്ടി അണിനിരക്കുക. എട്ടു താരങ്ങള്‍ വീതമായിരിക്കും ഓരോ ടീമിലുമുണ്ടാവുക. ഈഗിള്‍സ്, കിങ്ഫിഷേഴ്സ്, കൈറ്റ്സ് എന്നിവയായിരിക്കും ടീമുകള്‍. ഈഗിള്‍സിനെ ഇതിഹാസ ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സും കിങ്ഫിഷേഴ്സിനെ യുവ പേസര്‍ കാഗിസോ റബാദയും കൈറ്റ്സിനെ നിലവിലെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും നയിക്കും.

2

12 ഓവര്‍ വീതമുള്ള മൂന്നു മല്‍സരങ്ങളായിരിക്കും നടക്കുക. ആറോവര്‍ വീതമായിരിക്കും ഒരു ഇന്നിങ്സ്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ചെയ്യും. ഏഴാമത്തെ വിക്കറ്റ് വീണാലും ഒരു ടീമിന്റെ ഇന്നിങ്സ് അവസാനിക്കില്ല. ഓവര്‍ ബാക്കിയുണ്ടെങ്കില്‍ ശേഷിച്ചയാള്‍ക്കു ബാറ്റിങ് തുടരാം. പക്ഷെ ഒരു നിബന്ധനയുണ്ട്. രണ്ട്, നാല്, ആറ് എന്നിങ്ങനെ ഇരട്ടയക്ക റണ്‍സ് മാത്രമേ ഈ ബാറ്റ്സ്മാന് നേടാന്‍ അനുവാദമുള്ളൂ 36 ഓവര്‍ പൂര്‍ത്തിയായ ശേഷം മൂന്നു ടീമുകളുടെയും സ്‌കോറിന്റെ ആകെ ശരാശരിയെടുക്കും. ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള ടീം വിജയികളാവുകയും ചെയ്യും.

Story first published: Wednesday, July 1, 2020, 18:13 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+