Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പ് തീര്‍ന്നു, ക്രിക്കറ്റ് തിരിച്ചെത്തി... വിന്‍സി പ്രീമിയര്‍ ടി10 ലീഗിനു തുടക്കം

സെന്റ് ലൂസിയ: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് നിശ്ചലമായ ക്രിക്കറ്റ് ഒടുവില്‍ പുനരാരംഭിച്ചു. കരീബിയന്‍ ദ്വീപുകളിലാണ് ക്രിക്കറ്റിന്റെ മടങ്ങിവരവ് കണ്ടത്. പ്രഥമ വിന്‍സി പ്രീമിയര്‍ ടി10 ലീഗിനു വെള്ളിയാഴ്ച തുടക്കമായി. കൊവിഡ്-19നു ശേഷം ലോകത്തില്‍ തന്നെ നടക്കുന്ന ആദ്യത്തെ ക്രിക്കറ്റ് മല്‍സരം കൂടിയാണിത്. വിന്‍സി പ്രീമിയര്‍ ടി10 ലീഗിലെ ആദ്യ മല്‍സരത്തില്‍ സാള്‍ട്ട് പോണ്ട് ബ്രേക്കേഴ്‌സ് മൂന്നു വിക്കറ്റിനു ഗ്രെനാഡ്‌ലൈന്‍സ് ഡൈഴ്‌സിനെ പരാജയപ്പെടുത്തി. മറ്റു മല്‍സരങ്ങളില്‍ ഡാര്‍ക്ക് വ്യൂ എക്‌സ്‌പ്ലോറേഴ്‌സ് എട്ടു വിക്കറ്റിന് ഫോര്‍ട്ട് കാര്‍ലോറ്റെ സ്‌ട്രൈക്കേഴ്‌സിനെയും ലീ സൊഫ്രീന്‍ ഹൈക്കേഴ്‌സ് ഒമ്പത് വിക്കറ്റിനു ബൊട്ടാണിക് ഗാര്‍ഡന്‍ റേഞ്ചേഴ്‌സിനെയയും തോല്‍പ്പിച്ചു.

1

സാള്‍ട്ട് പോണ്ട് ബ്രേക്കേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡൈവേഴ്‌സ് നിശ്ചിത 10 ഓവറില്‍ 68 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ നാലു പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് ബ്രേക്കേഴ്‌സ് ലക്ഷ്യത്തിലെത്തി. ഡേര്‍സന്‍ മലോനിയാണ് ബ്രേക്കേഴ്‌സിന്റെ വിജയശില്‍പ്പി. 19 പന്തുകളില്‍ നിന്നും താരം പുറത്താവാതെ 41 റണ്‍സ് നേടി.

സ്‌ട്രൈക്കേഴ്‌സിനെതിരേ അനായാസ വിജയമാണ് എക്‌സ്‌പ്ലോറേഴ്‌സ് സ്വന്തമാക്കിയത്. സ്‌ട്രൈക്കേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 75 റണ്‍സെടുത്തു. മറുപടിയില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 8.3 ഓവറില്‍ തന്നെ എക്‌സ്‌പ്ലോറേഴ്‌സ് ലക്ഷ്യം മറികടക്കുകയായിരുന്നു. മറ്റൊരു കളിയില്‍ റേഞ്ചേഴ്‌സിനെതിരേ ഹൈക്കേഴ്‌സിന്റെയും വിജയം ഏകപക്ഷീയമായിരുന്നു. 71 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹൈക്കേഴ്‌സിനു മുന്നില്‍ റേഞ്ചേഴ്‌സ് വച്ചത്. ഇതു മറികടക്കാന്‍ വെറും 5.5 ഓവര്‍ മാത്രമേ ഹൈക്കേഴ്‌സിനു വേണ്ടിവന്നുള്ളൂ. നഷ്ടപ്പെടുത്തിയതാവട്ടെ ഒരേയൊരു വിക്കറ്റും.

പത്തു ദിവസം മാത്രമാണ് വിന്‍സി പ്രീമിയര്‍ ടി10 ലീഗിന്റെ ദൈര്‍ഘ്യം. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ മിന്നും താരങ്ങളായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സുനില്‍ ആംബ്രിസ്, പേസര്‍ കെസ്രിക്ക് വില്ല്യംസ്, ഇടംകൈയന്‍ പേസര്‍ ഒബെയ് മക്കോയ്, പുതിയ ബാറ്റിങ് സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗിബ്രോണ്‍ പോപോപ്പ് എന്നിവര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ലീഗില്‍ കളിക്കുന്നുണ്ട്.

Story first published: Saturday, May 23, 2020, 8:31 [IST]
Other articles published on May 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+