IPL2020: താരലേലത്തില്‍ ആരും വാങ്ങിയില്ല, എന്നാല്‍ ഇനിയും പ്രതീക്ഷയ്ക്കു വകയുള്ള താരങ്ങള്‍
ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം തീര്‍ച്ചയായും നടക്കുക തന്നെ ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകള്‍ വാനോളമാണ്. കൊവിഡിനെ തുടര്‍ന്നാണ് മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് അനിശ്ചിതമായി നീണ്ടുപോയത്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഇനി ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്.
ഐപിഎല്ലിലേക്കുള്ള താരലേലം നേരത്തെ കൊല്‍ക്കത്തയില്‍ നടന്നിരുന്നു. അന്നു ഒരു ഫ്രാഞ്ചൈസിയും വാങ്ങാതിരുന്ന ചില പ്രമുഖ താരങ്ങളുണ്ട്. അന്നു ആരും രംഗത്തു വന്നില്ലെങ്കിലും ഇവര്‍ക്ക് ഇനിയും സാധ്യത നിലനില്‍ക്കുന്നുണ്ട്. ബാക്കപ്പ് താരമായി ചിലര്‍ക്കു നറുക്കുവീണേക്കും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കാര്‍ലോസ് ബ്രാത്വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിനെ ലേലത്തില്‍ ആരും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. 2016ലെ ഐസിസിയുടെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനെതിരേ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പായിച്ചതോടെയാണ് ബ്രാത്വെയ്റ്റിനെ ലോകമറിഞ്ഞത്. അനായാസം സിക്‌സറുകള്‍ നേടാനുള്ള കഴിവാണ് അദ്ദേഹത്തിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
മാത്രമല്ല നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുത്ത് ടീമിന് ബ്രേക്ക്ത്രൂ നല്‍കാനും ബ്രാത്വെയ്റ്റിനാവും. ടി20 ഫോര്‍മാറ്റിനു ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് അദ്ദേഹം.

മാറ്റ് ഹെന്റി (ന്യൂസിലാന്‍ഡ്)
ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള ബൗളറാണ് ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി. പേസും ബൗണ്‍സും കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ സര്‍പ്രൈസ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിയും. വേഗം കൂടിയ വിക്കറ്റുകള്‍ നല്ല പേസില്‍ പന്തെറിയാനും ഹെന്റി മിടുക്കനാണ്.
സ്വിങ് മാത്രമല്ല വേഗവും അദ്ദേഹത്തിന്റെ ആയുധമാണ്. എത്ര ശക്തമായ ബാറ്റിങ് നിരയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ഹെന്റിക്കു സാധിക്കും. ബുദ്ധിപൂര്‍വ്വമുള്ള സ്ലോ ബൗളിങിലുടെ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനും അദ്ദേഹത്തിനു കഴിയാറുണ്ട്.

കുശാല്‍ പെരേര (ശ്രീലങ്ക)
ശ്രീലങ്കയുടെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കുശാല്‍ പെരേര. അഗ്രസീവായ ബാറ്റിങ് ശൈലിയുടെ വക്താവായ അദ്ദേഹം എത്ര മികച്ച ബൗളിങ് നിരയ്ക്കും വെല്ലുവിളിയുയര്‍ത്തും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ പുറത്താവാതെ പെരേര നേടിയ 153 റണ്‍സ് ഏറ്റവും മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൊന്നായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും ഷോട്ട് പായിക്കാന്‍ ഒരുപോലെ മിടുക്കനാണ് അദ്ദേഹം. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാനുള്ള മികവും പെരേരയ്ക്കുണ്ട്. അതിവേഗം റണ്‍സ് നേടാന്‍ സാധിക്കുന്ന പെരേരയെ ലേലത്തില്‍ ആരും വാങ്ങിയില്ലെന്നത് ആശ്ചര്യകരമാണ്.

കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്)
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരം കോളിന്‍ മണ്‍റോയും ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയവരുടെ കൂട്ടത്തിലുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് 32 കാരനായ മണ്‍റോയുടെ സ്ഥാനം.
പിഞ്ച് ഹിറ്ററായി ഉപയോഗിക്കാന്‍ സാധിക്കുന്ന മണ്‍റോ ഏതു ബൗളിങ് നിരയുടെ താളം തെറ്റിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. മികച്ച ഫീല്‍ഡര്‍ കൂടിയായ അദ്ദേഹം മീഡിയം പേസറായും ടീമിന് മുതല്‍ക്കൂട്ടാവും.

എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ എവിന്‍ ലൂയിസ് ടീമിന് മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ്. ന്യൂബോള്‍ നേരിടുമ്പോള്‍ കൂടുതല്‍ അപകടകാരിയായ ലൂയിസിന് ടീമിന്റെ റണ്‍റേറ്റ് അതിവേഗം ഉയര്‍ത്താനും സാധിക്കും. നേരത്തേ ഇന്ത്യക്കെതിരേ മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ച താരം കൂടിയാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ലൂയിസ്.
ഏതു തരത്തിലുള്ള പന്തിനെതിരേയും ഷോട്ട് കളിക്കാന്‍ മികവുള്ള ലൂയിസ് ഐപിഎല്ലിന് ഏറ്റവും അനുയോജനായ താരം കൂടിയാണ്. അതുകൊണ്ടു തന്നെ ബാക്കപ്പായി ലൂയിസിന് അവസരം ലഭിച്ചാലും അദ്ഭുതപ്പെടാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications