Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാവും അടുത്ത കോലി? സാധ്യത ഇവര്‍ക്ക്... മുന്‍ ഇന്ത്യന്‍ കൗമാര ക്യാപ്റ്റനും കൂട്ടത്തില്‍

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനായ ബാറ്റ്‌സ്മാനില്‍ നിന്നും ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങൡലൂടെ ഇതിനകം പല റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ത്തു കഴിഞ്ഞു. കരിയര്‍ അവസാനിക്കുമ്പോഴേക്കും ഇനിയും പല റെക്കോര്‍ഡുകളും കോലിക്കു മുന്നില്‍ വഴിമാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ക്രിക്കറ്റില്‍ ഇനി മറ്റൊരു കോലിയുണ്ടാവുമോയെന്നത് ഇനി കാലം തെളിയിക്കും. ഭാവിയില്‍ ഒരു പക്ഷെ കോലിയുടെ നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ സാധ്യതയുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ബാബര്‍ അസം (പാകിസ്താന്‍)

ബാബര്‍ അസം (പാകിസ്താന്‍)

തങ്ങളുടെ കോലിയെന്ന് പാകിസ്താന്‍ വിശേഷിപ്പിക്കുന്ന താരമാണ് മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായിരുന്ന യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം. ബാറ്റിങ് ശൈലി കൊണ്ടു മാത്രമല്ല ചെറിയ രൂപസാദൃശ്യം കൊണ്ടും കോലിയുമായി ചില സമാനതകള്‍ ബാബറിനുണ്ട്. നിലവില്‍ ലോക ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് 24കാരന്‍. 2015ല്‍ സിംബാബ് വെയ്‌ക്കെതിരേ കളിച്ചാണ് ഏകദിനത്തില്‍ ബാബറിന്റെ അരങ്ങേറ്റം. 55 ഏകദിനങ്ങളില്‍ നിന്നും 51.5 ശരാശരിയില്‍ 2316 റണ്‍സ് താരം ഇതിനതം നേടിക്കഴിഞ്ഞു.
കരിയറിലെ ആദ്യത്തെ 25 ടി20കളില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ബാബറിന്റെ പേരിലാണ്. കൂടാതെ ടി20യില്‍ അതിവേഗം 1000 റണ്‍സ് തികച്ച താരവും അദ്ദേഹം തന്നെ. 102 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും പാകിസ്താനു വേണ്ടി ഒമ്പത് സെഞ്ച്വറികളും 28 ഫിഫ്റ്റികളും ബാബര്‍ നേടിയിട്ടുണ്ട്.

പൃഥ്വി ഷാ (ഇന്ത്യ)

പൃഥ്വി ഷാ (ഇന്ത്യ)

പാക് താരം ബാബറിനെപ്പോലെ തന്നെ അണ്ടര്‍ 19 ടീമിനെ നയിച്ചുകൊണ്ട് സീനിയര്‍ ടീമിലെത്തിയ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത് പൃഥ്വിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ബാറ്റിങ് ശൈലി കൊണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെടുന്ന പൃഥ്വി കഴിഞ്ഞ വര്‍ഷമാണ് സീനിയര്‍ ടീമിനായി അരങ്ങേറിയത്. വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറിയുമായി പൃഥ്വി വരവറിയിക്കുകയും ചെയ്തു. രണ്ടു ടെസ്റ്റുകളില്‍ നിന്നും 118.5 ശരാശരിയില്‍ 237 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പൃഥ്വിക്ക് ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എങ്കിലും അധികം വൈകാതെ തന്നെ താരത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണുമെന്ന കാര്യമുറപ്പാണ്.
അഗ്രസീവ് ബാറ്റിങ് കൊണ്ടാണ് പൃഥ്വി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി താരം മികച്ച പ്രകടനം നടത്തിയിരുന്നു. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായ പൃഥ്വിക്കു കോലിയുടെ പിന്‍ഗാമിയാവാനുള്ള മിടുക്കുണ്ടെന്നനാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ യുവ ബാറ്റിങ് സെന്‍സേഷനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ക്വിന്റണ്‍ ഡികോക്ക്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ വിക്കറ്റ കീപ്പര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 98 ഏകദിനങ്ങളില്‍ നിന്നും 45 ശരാശരിയില്‍ 4113 റണ്‍സ് ഡികോക്ക് ഇതിനകം നേടിക്കഴിഞ്ഞു. 13 സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഇതുകൂടാതെ 225 ക്യാച്ചുകളും 25 സ്റ്റംപിങുകളും താരത്തിന്റെ പേരിലുണ്ട്.
2017ല്‍ ദക്ഷിണാഫ്രിക്കയിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഡികോക്കിനെ തേടിയെത്തിയിരുന്നു. 21 വയസ്സിനുള്ളില്‍ ഏകദിനത്തില്‍ നാലു സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരവും അദ്ദേഹമാണ്. കൂടാതെ ഏകദിനത്തില്‍ ഹാട്രിക്ക് സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ഡികോക്കിന്റെ പേരിലാണ്. ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരവും ഡികോക്കാണ്.

Story first published: Tuesday, January 22, 2019, 11:17 [IST]
Other articles published on Jan 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+