For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടില്‍ 'വിലയില്ല', നാടുവിട്ടപ്പോള്‍ തലവര മാറി... സ്വന്തം രാജ്യം വേണ്ടെന്നു വച്ച നക്ഷത്രങ്ങള്‍

ചില പ്രമുഖ താരങ്ങള്‍ക്കു സ്വന്തം രാജ്യത്തിനായി കളിക്കാനായിട്ടില്ല

ലണ്ടന്‍: കഴിവുണ്ടായിട്ടും കരിയറില്‍ ഒരിക്കല്‍പ്പോലും ജനിച്ച നാടിന്റെ ജഴ്‌സിയണിയാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചില പ്രമുഖ താരങ്ങള്‍ ക്രിക്കറ്റിലുണ്ട്. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ച് മിന്നുന്ന പ്രകടനം നടത്തിയവരെയും ഇക്കൂട്ടത്തില്‍ കാണാം.

തന്നെ തള്ളിയ നാട്ടുകാര്‍ക്ക് മറ്റൊരു രാജ്യത്തിനൊപ്പം ചേര്‍ന്ന് എട്ടിന്റെ പണി കൊടുത്തവരാണ് ഇവര്‍. ഇത്തരത്തില്‍ ജനിച്ച നാടിനായി കളിക്കാന്‍ അവസരം ലഭിക്കാതെ മറ്റൊരു രാജ്യത്തിനായി ഇറങ്ങി സൂപ്പര്‍ താരമായി മാറിയവരെ പരിചയപ്പെടാം.

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് കെവിന്‍ പീറ്റേഴ്‌സന്‍. ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷ് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായി മാറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനായി നൂറിലധികം ടെസ്റ്റുകളിലും ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പീറ്റേഴ്‌സന്‍ 13500 റണ്‍സ് നേടിയിട്ടുണ്ട്.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ നഷ്ടമാണ് ഇംഗ്ലണ്ടിന്റെ നേട്ടമായി മാറിയത്. കരിയറിന്റെ തുടക്കകാലത്ത് ദക്ഷിണാഫ്രിക്കയില്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു പീറ്റേഴ്‌സന്‍ തന്റെ അമ്മയുടെ ജന്‍മനാടായ ഇംഗ്ലണ്ടിലേക്കു ചേക്കേറുകയായിരുന്നു. ഇതു ഫലം കാണുകയും ചെയ്തു. 2005ല്‍ ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞ പീറ്റേഴ്‌സന്‍ 10 വര്‍ഷത്തിലധികം കാലം ന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു.

ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക)

ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് വെറ്ററന്‍ താരം ഇമ്രാന്‍ താഹിറിന്റെ സ്ഥാനം. എന്നാല്‍ പാകിസ്താനിലാണ് താഹിര്‍ ജനിച്ചു വളര്‍ന്നത്. പാകിസ്താന്റെ അണ്ടര്‍ 19 ടീമിനു വേണ്ടിയും എ ടീമിനു വേണ്ടിയും താരം കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സ്വന്തം നാട്ടില്‍ തന്റെ പ്രതിഭ പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ താഹിര്‍ ദക്ഷിണാഫ്രിക്കയിലേക്കു മാറി.
ദക്ഷിണാഫ്രിക്കന്‍ വനിതയെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ അവരുടെ ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള അര്‍ഹതയും താഹിറിനു ലഭിച്ചു.
2011ലാണ് താരം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യമായി കളിച്ചത്. 20 ടെസ്റ്റുകളിലും 85 ഏകദിനങ്ങളിലും 36 ട്വന്റി20 കളിലും താഹിര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ രാജ്യത്തിനായി ഏറ്റവുമധികം വിക്കറ്റെടുത്ത ഒമ്പതാമത്തെ ബൗളറാണ് അദ്ദേഹം. കൂടാതെ ഏകദിനത്തില്‍ 100ല്‍ കൂടുതല്‍ വിക്കറ്റെടുത്ത ആദ്യ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും താഹിറാണ്.

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്റെ കഥ തന്നെയാണ് ഇംഗ്ലണ്ടിന്റെ മുന്‍താരം ജൊനാതന്‍ ട്രോട്ടിനു പറയാനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അണ്ടര്‍ 15, 19 ക്രിക്കറ്റില്‍ താരം കളിച്ചിട്ടുണ്ട്. 2003ലാണ് ട്രോട്ട് ഇംഗ്ലണ്ടിലെത്തുന്നത്. തുടര്‍ന്നു തന്റെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കൗണ്ടി ക്രിക്കറ്റിലും കളിച്ചു.
2007ലാണ് ഇംഗ്ലീഷ് ടീമിലേക്ക് ട്രോട്ട് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായി അദ്ദേഹം മാറി.
52 ടെസ്റ്റുകളിലും 68 ഏകദിനങ്ങളും കളിച്ചിട്ടുള്ള ട്രോട്ട് 6500ല്‍ അധികം റണ്‍സുമെടുത്തിട്ടുണ്ട്. മൂന്നു തവണ ഇംഗ്ലണ്ടിനൊപ്പം ആഷസ് പരമ്പരയില്‍ ജേതാക്കളായ ട്രോട്ട് 2011ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലൂക്ക് റോഞ്ചി (ന്യൂസിലന്‍ഡ്)

ലൂക്ക് റോഞ്ചി (ന്യൂസിലന്‍ഡ്)

രണ്ടു രാജ്യങ്ങള്‍ക്കായി അന്താരാഷ്ട്ര മല്‍സരം കളിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ന്യൂസിലന്‍് താരം ലൂക്ക് റോഞ്ചി. ന്യൂസിലന്‍ഡിനു വേണ്ടി മാത്രമല്ല ഓസ്‌ട്രേലിയക്കു വേണ്ടിയും റോഞ്ചി കളിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിലാണ് ജനിച്ചതെങ്കിലും ചെറുപ്പകാലത്ത് താരം ഓസ്‌ട്രേലിയയിലേക്കു മാറുകയായിരുന്നു.
2008ല്‍ ഓസീസിനായി അരങ്ങേറിയ റോഞ്ചി നാല് ഏകദിനങ്ങളിലും മൂന്നു ട്വന്റി20 മല്‍സരങ്ങളിലും കളിച്ചു. എന്നാല്‍ ഓസീസ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. 2012ല്‍ തന്റെ ജന്‍മനാടായ ന്യൂസിലന്‍ഡില്‍ റോഞ്ചി തിരിച്ചെത്തി. 2013ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച റോഞ്ചി 2015ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ന്യൂസിലന്‍ഡിനായി 85 ഏകദിനങ്ങളും 33 ട്വന്റി20കളും കളിച്ച റോഞ്ചി 2017ലാണ് വിരമിച്ചത്.

ആന്‍ഡ്രു സൈമണ്ട്‌സ് (ഓസ്‌ട്രേലിയ)

ആന്‍ഡ്രു സൈമണ്ട്‌സ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ സുവര്‍ണ തലമുറയിലെ മിന്നുംതാരമായിരുന്നു ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സ്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സൈമണ്ട്‌സ് ജനിച്ചത്. താരത്തെ ഇംഗ്ലണ്ടുകാരായ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. പിന്നീട് സൈമണ്ട്‌സ് യുവാവായിരിക്കെ കുടുംബം ഓസ്‌ട്രേലിയയിലേക്കു മാറി. 1994-95 സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബായ ക്വീന്‍സ്‌ലാന്‍ഡിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം കളിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുണ്ടായിരുന്ന സൈമണ്ട്‌സിനെ 1995ല്‍ ഇംഗ്ലണ്ട് എ ടീമിലേക്കു തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ ഓഫര്‍ തള്ളിയ താരം ഓസീസിനു വേണ്ടി കളിക്കാനാണ് തന്റെ ആഗ്രഹമെന്നും അറിയിക്കുകയായിരുന്നു.
2003ലാണ് ഓസ്‌ട്രേലിയക്കു വേണ്ടി സൈമണ്ട്‌സ് അരങ്ങേറുന്നത്. പിന്നീട് 198 ഏകദിനങ്ങളിലും 26 ടെസ്റ്റുകളിലും 14 ട്വന്റി20 കളിലളും താരം ഓസീസിനായി ഇറങ്ങി. 2003ല്‍ ഓസീസിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സൈമണ്ട്‌സ് ഏഴായിരത്തോളം റണ്‍സും നേടിയിട്ടുണ്ട്.

Story first published: Tuesday, June 5, 2018, 13:51 [IST]
Other articles published on Jun 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+