Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റെന്നാല്‍ കണ്ണിന്റെ ഗെയിം, 90 ശതമാനവും തീരുമാനിക്കുന്നത് കാഴ്ചയെന്നു ബംഗാള്‍ കോച്ച്

കൊല്‍ക്കത്ത: ക്രിക്കറ്റില്‍ കാഴ്ചശക്തിക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ബംഗാള്‍ കോച്ച് അരുണ്‍ ലാല്‍. 90 ശതമാനവും കണ്ണ് തന്നെയാണ് ക്രിക്കറ്റില്‍ വിധി നിര്‍ണയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിന്റെ സീനിയര്‍ ടീമിനും അണ്ടര്‍ 23 ടീമിനും നേത്ര പരിശോധന നിര്‍ബന്ധമാക്കിയതിനു മുന്‍‍‍കൈയെടുത്തത് ലാലായിരുന്നു. സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് താരങ്ങളുടെ കാഴ്ച ശക്തി പരിശോധിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഗെയിമില്‍ 90 ശതമാനവും തീരുമാനിക്കുന്നത് കണ്ണുകള്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് മുഴുവന്‍ താരങ്ങള്‍ക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നേത്ര പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബിസിസിഐ കഴിഞ്ഞ മൂന്നു വര്‍ഷമായി കരാറിലുള്‍പ്പെട്ട മുഴുവന്‍ താരങ്ങള്‍ക്കും നേത്ര പരിശോധന നടത്തുന്നുണ്ട്.

1

ഇതു വെറുമൊരു മുന്‍കരുതല്‍ മാത്രമാണ്. നിങ്ങളുടെ പ്രധാന താരങ്ങള്‍ 30 വയസ്സിനും മുകളിലുള്ളവരാണെങ്കില്‍ നേത്ര പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. മല്‍സരത്തിനു മുമ്പ് എല്ലാം ഓക്കെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഇന്ത്യയുടെ മുന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ലാല്‍ പറഞ്ഞു. കണ്ണിന്റെ കാഴ്ചയില്‍ ചെറിയൊരു മങ്ങലുണ്ടായാല്‍ അതു നിങ്ങളുടെ ശ്രദ്ധയില്‍പ്പെടില്ല. ചില സന്ദര്‍ഭങ്ങളില്‍ ചില കളിക്കാര്‍ സാധാരണ കാണുന്നതു പോലെ പന്ത് കാണാറില്ലെന്നു തനിക്കു തോന്നാറുണ്ട്. ഇവയൊക്കെ കണ്ടെത്താനും പരിഹരിക്കാനും കാഴ്ച പരിശോധനയിലൂടെ മാത്രമേ കഴിയൂ. അതിനാല്‍ തന്നെയാണ് പരിശോധന ഒഴിച്ചുകൂടാനാത്തതാണെന്നു താന്‍ പറയുന്നതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം മുതലാണ് താരങ്ങളുടെ നേത്ര പരിശോധനയെക്കുറിച്ച് താന്‍ ചിന്തിക്കാന്‍ തുടങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. 13 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ തവണ ബംഗാളിനെ രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തിക്കാന്‍ ലാലിനായിരുന്നു. കലാശക്കളിയില്‍ സാരൗഷ്ട്രയോട് ബംഗാള്‍ പരാജയപ്പെടുകയായിരുന്നു.

മുഴുവന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും നേത്ര പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ ആലോചിക്കുന്നുണ്ട്. ഒരു സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതു നടത്തുന്നത് വളരെ നന്നായിരിക്കും. ഇതിലൂടെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതു പരിഹരിക്കുകയും ചെയ്യാം. നിങ്ങളുടെ കണ്ണുകള്‍ 100 ശതമാനവും പെര്‍ഫെക്ടാണെന്ന് പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാനാവൂ. ഈ ടെസ്റ്റ് നടത്തുന്നതു കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്നും ലാല്‍ പറഞ്ഞു.

Story first published: Tuesday, June 2, 2020, 17:22 [IST]
Other articles published on Jun 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+