ഐപിഎല്‍: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പുതിയ ഉടമസ്ഥര്‍?
ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അടുത്ത സീസണ്‍ മുതല്‍ പുതിയ ഉടമസ്ഥരെന്ന് സൂചന. ഉരുക്ക് വ്യവസായ രംഗത്തെ പ്രബലരായ ജെ എസ് ഡബ്ല്യു ഗ്രൂപ്പാണ് റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 250 കോടിക്കും 300 കോടിക്കും ഇടയിലാകും ബാംഗ്ലൂര്‍ ടീമിന് വേണ്ടി പുതിയ ഉടമസ്ഥര്‍ ചെലവ് ചെയ്യുക എന്നാണ് വിവരം.
യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ബാംഗ്ലൂര്‍ ടീം. മുന്‍ പ്രമോട്ടറായ വിജയ് മല്യയുമായി യു എസ് എല്ലിന്റെ മുഖ്യ ഷെയര്‍ കൈവശം വെച്ചിരിക്കുന്ന ദിയാജിയോയ്ക്ക് ഉള്ള തര്‍ക്കമാണ് ആര്‍ സി ബി വില്‍പന നീളാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ പി എല്‍ ടീമിന്റെ ഫണ്ട് കിംഗ്ഫിഷറിലേക്കും മറ്റ് യു ബി ഗ്രൂപ്പ് പരിപാടികളിലേക്കും വകമാറ്റി എന്നാണ് ആരോപണം.
ഐ പി എല്ലിലെ മുന്‍നിര ടീമുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെക്കുറിച്ച് കൂടുതല്‍ അറിയൂ.

ഗ്ലാമര്‍ ടീം, ആരാധകര്‍ ഇഷ്ടം പോലെ
ഐ പി എല്ലില്‍ ഏറ്റവും കൂടുകല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് ആര്‍ സി ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

ഇവരാണ് കുന്തമുനകള്‍
വെറുതെയല്ല ആരാധന, ക്രിസ് ഗെയ്ല്‍, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ബാംഗ്ലൂര്‍ ടീമിന്റെ കുന്തമുനകള്‍. മിച്ചല്‍ സ്്റ്റാര്‍കിനെയും ദിനേശ് കാര്‍ത്തികിനെയും പോലുള്ള കളിക്കാര്‍ വേറെ

ചെലവേറിയ രണ്ടാമത്തെ ടീം
111.6 മില്യണ്‍ ഡോളര്‍ കൊടുത്താണ് 2008 ല്‍ വിജയ് മല്യ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വാങ്ങിയത്. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ രണ്ടാമത്തെ ചെലവേറിയ ടീമാണിത്.

ചെലവേ ഉള്ളൂ, വരവില്ല
ഇത്രയും ചെലവാക്കിയിട്ടും, കോലി, യുവരാജ്, ഗെയ്ല്‍, എ ബി ഡി തുടങ്ങിയ വമ്പന്‍ താരങ്ങളെ പരീക്ഷിച്ചിട്ടും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു ഐ പി എല്‍ കിരിടം പോലും നേടാനായിട്ടില്ല.

രണ്ട് തവണ ഫൈനല്‍
രണ്ട് തവണ ഐ പി എല്ലിലും ഒരു തവണ ചാമ്പ്യന്‍സ് ലീഗിലും ഫൈനലില്‍ എത്തിയതുമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.

ഉടമ മാറുന്ന രണ്ടാമത്തെ ടീം
നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെയും ഉടമസ്ഥര്‍ മാറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്ന് പേര് മാറ്റിയ ടീമിനെ സണ്‍ ടിവിയാണ് വാങ്ങിയിരിക്കുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications