വെടിക്കെട്ടില്‍ സേവാഗോ ഡേവിഡ് വാര്‍ണറോ ആരാണ് ബെറ്റര്‍... സോഷ്യല്‍ മീഡിയയില്‍ യുദ്ധമാണ് യുദ്ധം!
സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും ഒക്കെ വലിയ കളിക്കാരായിക്കും. റണ്‍ മെഷീന്‍സ്. സെഞ്ചുറി മേക്കേഴ്‌സ്. പക്ഷേ ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി 20 ആയാലും തന്റെ സ്വന്തം ഇഷ്ടത്തിന് ബാറ്റ് ചെയ്യുന്ന ഒരു കളിക്കാരനേ ഇന്ത്യയ്ക്കുള്ളൂ അത് വീരേന്ദര്‍ സേവാഗാണ്. ഓസ്‌ട്രേലിയയ്ക്കും ഉണ്ട് അങ്ങനെ ഒരു ഓപ്പണര്‍, പേര് ഡേവിഡ് വാര്‍ണര്‍. അടി എന്ന് പറഞ്ഞാല്‍ വെടിച്ചില്ല് അടി. വാര്‍ണര്‍ അടി തുടങ്ങിയാ പിന്നെ പൂരമാണ് പൂരം.
Read Also: ധോണിയെ ട്രോളണോ കോലിയെ ട്രോളണോ.. കോലിയുടെ കീഴിലുളള ഇന്ത്യൻ ടീമിന് ഫേസ്ബുക്കിൽ ആരാധകരുടെ കൊലവിളി!
സോഷ്യല്‍ മീഡിയയിലും ഒരു പൂരം നടക്കുകയാണ്. വാര്‍ണര്‍ സേവാഗ് ജൂനിയറെന്ന് ഒരു കൂട്ടര്‍. സേവാഗാനും മേലെ എന്ന് മറ്റൊരു കൂട്ടര്‍. വാര്‍ണറിന് കണ്ട് പഠിക്കാന്‍ സേവാഗൊന്നും വേണ്ട ഹെയ്ഡനും ഗില്‍ക്രിസ്റ്റും അവിടെത്തന്നെയുണ്ട് എന്ന് ഇനിയുമൊരു കൂട്ടര്‍. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും കട്ടയ്ക്ക് കട്ട നില്‍ക്കും ഇരുവരും. ടെസ്റ്റില്‍ ഒരു പൊടിക്ക് സേവാഗാണ് മുന്നില്‍. സേവാഗിനെയും വാര്‍ണറയെും വെച്ചുള്ള ട്രോളുകള്‍ നോക്കൂ...

ഇങ്ങനെയാണ് തുടക്കം
ഞാന്‍ സേവാഗ്. ഞാന്‍ ജൂനിയര്‍ സേവാഗ് - ഇങ്ങനെ ഒരു ട്രോളോടെയാണ് സംഗതി തുടങ്ങിയത്.

എപ്പോ ഞാനറിഞ്ഞില്ലല്ലോ
താങ്ങളാണ് സേവാഗിനെക്കാളും മികച്ച കളിക്കാരന്‍. എപ്പോ ഞാനറിഞ്ഞില്ലല്ലോ

കളി പഠിക്കാന്‍ വന്നതോ
സേവാഗിന്റെ പിന്‍ഗാമിയല്ല വാര്‍ണര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ സേവാഗിന്റെ കളി പഠിക്കാന്‍ വന്നയാളാണ്.

വീരുവിന്റെ റേഞ്ച്
വാര്‍ണര്‍ സൂപ്പര്‍ കളിയാണ്. പക്ഷേ വാര്‍ണറിന്റെ കളി കാണുമ്പോള്‍ സേവാഗിനെയാണ് ഓര്‍മ വരുന്നത്.

സ്‌ട്രൈക്ക് റേറ്റ് കൂടുതല്‍
ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി 20യിലും സേവാഗിന് വാര്‍ണറെക്കാള്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ട്.

ധോണി ഹേറ്റര്‍
സേവാഗ് ഫാന്‍സും ഓസീസ് ഫാന്‍സും തമ്മില്‍ പ്രശ്‌നമുണ്ടാക്കിയത് ധോണി ഫാന്‍സാണോ

രണ്ടുമുണ്ട്
സേവാഗിന് വെടിക്കെട്ടേയുള്ളൂ. വാര്‍ണറിനാകട്ടെ വെടിക്കെട്ടും കണ്‍സിസ്റ്റന്‍സിയുമുണ്ട്.

ഇവരാണ് മുന്‍ഗാമി
ഗില്‍ക്രിസ്റ്റും ഹെയ്ഡനും - ഇവരാണ് വാര്‍ണറിന്റെ മുന്‍ഗാമികള്‍ സേവാഗല്ല.

ആ റെക്കോര്‍ഡ് ആരാ
ഫോമിലല്ലെങ്കില്‍ പിന്നെ ഐ പി എല്ലില്‍ തുടര്‍ച്ചയായി 5 ഫിഫ്റ്റി അടിച്ച് റെക്കോര്‍ഡിട്ടത് ആരാ

മുട്ടാന്‍ വരുന്നോ
ടെസ്റ്റില്‍ വാര്‍ണറിന് രണ്ട് രാജ്യങ്ങളിലേ സെഞ്ചുറിയുള്ളൂ, സേവാഗിന് എട്ട് രാജ്യങ്ങളില്‍ ഉണ്ട്

ഞമ്മടെ സേവാഗ്
ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി 20യിലും ആര്‍ക്കാ സ്‌ട്രൈക്ക് റേറ്റ് കൂടുതല്‍. അത് വാര്‍ണറിന്

ട്രോളാന്‍ പാടില്ലായിരുന്നു
ആരോ ഒരു പോസ്റ്റിട്ടു എന്ന് കരുതി വെറുതെ വാര്‍ണറെയും സേവാഗിനെയും ട്രോള്‍ ചെയ്യാന്‍ പാടില്ലായിരുന്നു

പിണക്കം മാറി
എല്ലാം പറഞ്ഞുതീര്‍ത്തു. സേവാഗ് ഫാന്‍സിന്റെയും വാര്‍ണര്‍ ഫാന്‍സിന്റെയും പിണക്കം തീര്‍ന്നു

മരണമാസ്
എവേ മാച്ച് ആവറേജും സ്‌ട്രൈക്ക് റേറ്റും എല്ലാം സേവാഗിനാണ് കൂടുതല്‍. സെഞ്ചുറിയും.

ആരും കൊതിക്കും
ആരെന്ത് പറഞ്ഞാലും വാര്‍ണറെയും സേവാഗിനെയും പോലുള്ള ഓപ്പണര്‍മാരെ കിട്ടാന്‍ ആരും കൊതിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications