Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പിന്നാലെ ഓസ്ട്രേലിയന്‍ താരങ്ങളും- ഐപിഎല്‍ ഇനി കളറാവും

ഐപിഎല്ലിന്റെ 13ാം സീസണ്‍ സപ്തംബര്‍ 19ന് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചതിനു പിന്നാലെ വിവിധ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങളെ അയക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം വിദേശ താരങ്ങളുള്ള ഓസ്‌ട്രേലിയയും താരങ്ങള്‍ക്കു എന്‍ഒസി നല്‍കുന്നത് പരിഗണിക്കുകയാണെന്നു അറിയിച്ചു. ഇതോടെ ഐപിഎല്‍ മുന്‍ സീസണുകളിലേതു പോലെ തന്നെ അത്യധികം ആവേശകരമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

1

ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവദിച്ചു കഴിഞ്ഞപ. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്നും താരങ്ങള ബോര്‍ഡ് തടയില്ലെന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ക്കു സ്വയം തീരുമാനിക്കാമെന്നുമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് റിച്ചാര്‍ഡ് ബൂക്ക് നേരത്തേ അറിയിച്ചത്.

ന്യൂസിലാന്‍ഡിന്റെ ആറു താരങ്ങള്‍ക്കാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ളത്. കെയ്ന്‍ വില്ല്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്), മിച്ചെല്‍ മക്ലെനഗന്‍ (മുംബൈ ഇന്ത്യന്‍സ്), ജിമ്മി നീഷാം (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ലോക്കി ഫെര്‍ഗൂസന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), മിച്ചെല്‍ സാന്റ്‌നര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഐപിഎല്ലിലെ കിവീസ് കളിക്കാര്‍.

അതേസമയം, ഐപിഎല്ലിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താരങ്ങള്‍ക്കു എന്‍ഒസി നല്‍കുന്നത് പരിഗണിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഓസ്‌ട്രേലിയയുടെ 14 കളിക്കാര്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ആരോണ്‍ ഫിഞ്ച് (ആര്‍സിബി), ജോഷ് ഫിലിപ്പെ (ആര്‍സിബി), കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ (ആര്‍സിബി), ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്), നതാന്‍ കൂള്‍ട്ടര്‍ നൈല്‍ (മുംബൈ ഇന്ത്യന്‍സ്), ജോഷ് ഹാസ്സ്ല്‍വുഡ് (സിഎസ്‌കെ), ഷെയ്ന്‍ വാട്‌സന്‍ (സിഎസ്‌കെ), അലെക്‌സ് കാരി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), മാര്‍ക്കസ് സ്‌റ്റോയ്ണിസ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഗ്ലെന്‍ മാക്‌സ്വെല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), പാറ്റ് കമ്മിന്‍സ് (കെകെആര്‍), ക്രിസ് ഗ്രീന്‍ (കെകെആര്‍), സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്), ആന്‍ഡ്രു ടൈ (രാജസ്ഥാന്‍ റോയല്‍സ്).

2

ദക്ഷിണാഫ്രിക്കയുടെ 10 കളിക്കാര്‍ ഐപിഎല്ലില്‍ ഇറങ്ങുന്നുണ്ട്. എബി ഡിവില്ലിയേഴ്സ്(ആര്‍സിബി), ക്രിസ് മോറിസ് (ആര്‍സിബി), ക്വിന്റന്‍ ഡീകോക്ക് (മുംബൈ), ഫഫ് ഡുപ്ലെസിസ് (ചെന്നൈ), ഇമ്രാന്‍ താഹിര്‍ (ചെന്നൈ), ലൂങ്കി എന്‍ഗിഡി (ചെന്നൈ), കഗിസോ റബാദ (ഡല്‍ഹി), ഹാര്‍ഡസ് വില്‍ജോയിന്‍ (പഞ്ചാബ്), ഡേവിഡ് മില്ലര്‍ (രാജസ്ഥാന്‍) എന്നിവരാണ് ഈ താരങ്ങള്‍. സപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും. യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍. 51 ദിവസമാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം.

Story first published: Friday, July 24, 2020, 18:26 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+