മുന്‍ പാക് താരത്തിന്റെ വായടപ്പിച്ചു, സൂപ്പര്‍ സീരീസിനെ അനുകൂലിച്ച് ഓസ്‌ട്രേലിയയും, ദാദ ഹാപ്പി
ദില്ലി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സൂപ്പര്‍ സീരീസ് പരമ്പര യാഥാര്‍ഥ്യമായേക്കും. ഇംഗ്ലണ്ടിനു പിന്നാലെ ടൂര്‍ണമെന്റിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാകിസ്താന്റെ മുന്‍ താരം റഷീദ് ലത്തീഫിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണ് ഒാസീസിന്റെ നിലപാട്. സൂപ്പര്‍ സീരീസിനെതിരേ കഴിഞ്ഞ ദിവസം ലത്തീഫ് തുറന്നടിച്ചിരുന്നു.
ദാദയുടെ സൂപ്പര്‍ സീരീസെന്ന ആശയം ഫ്‌ളോപ്പായി മാറുമെന്നും മറ്റു ടീമുകളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിക്കുന്നതെന്നുമായിരുന്നു ലത്തീഫിന്റെ വിമര്‍ശനം. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് വന്നതോടെ സൂപ്പര്‍ സീരീസ് യാഥാര്‍ഥ്യമാവുമെന്ന ശുഭപ്രതീക്ഷയിലാണ് ദാദ.

പുതുമയുള്ള ആശയം
പുതുമയുള്ള ആശയമെന്നാണ് സൂപ്പര്‍ സീരീസിനെക്കുറിച്ചു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒ കെവിന്‍ റോബേര്‍ട്ട്‌സ് പ്രതികരിച്ചത്. സൗരവ് ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തു നില്‍ക്കവെ ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ നൂതനമായ ആശയത്തിന് ഉദാഹരണമാണ് സൂപ്പര്‍ സീരീസ്.
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇന്ത്യ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റിനു കൊല്‍ക്കത്തയില്‍ ആതിഥേയത്വം വഹിച്ചത് ഏവരും കണ്ടു കഴിഞ്ഞു. അതു വലിയ വിജയമാവുകയും ചെയ്തു. ഇപ്പോഴിതാ സൂപ്പര്‍ സീരീസെന്ന പുതിയ ആശയം ബിസിസിഐ മുന്നോട്ട് വച്ചിരിക്കുന്നു. വളരെ പുതുമയുള്ള ഒന്നാണിതെന്നും അദ്ദേഹം വിശദമാക്കി.

അടുത്ത വര്‍ഷം ഇന്ത്യയില്‍
ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം ജനുവരിയില്‍ റോബേര്‍ട്ട്‌സ് ഇന്ത്യയിലെത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ സൂപ്പര്‍ സീരീസിനെക്കുറിച്ചും അദ്ദേഹം ഗാംഗുലിയുമായി ചര്‍ച്ച നടത്തും.
ലോക ക്രിക്കറ്റിലെ വന്‍ ശക്തികളിലൊന്നായി മാറിയ ഓസ്‌ട്രേലിയ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനു വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മറ്റു രാജ്യങ്ങളിലെയും ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ എല്ലാ വിധ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവും. അടുത്ത വര്‍ഷം അഫ്ഗാന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തുന്നുണ്ട്. ലോക ക്രിക്കറ്റിനോടു തങ്ങള്‍ക്കുള്ള സമര്‍പ്പണത്തിന്റെ ഉദാഹരണം കൂടിയാണിതെന്നും റോബേര്‍ട്ട്‌സ് പറഞ്ഞു.

നാലു ടീമുകള്‍ മാത്രം
ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം മറ്റൊരു വമ്പന്‍ ടീമും കൂടി ഉള്‍പ്പെടുന്നതാവും സൂപ്പര്‍ സീരീസ്. 2021 മുതല്‍ ഓരോ വര്‍ഷവും ഇതു സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. സൂപ്പര്‍ സീരീസിന്റെ ആദ്യത്തെ എഡിഷന്‍ ഇന്ത്യയിലായിരിക്കും നടക്കുകയെന്നു ഗാംഗുലി കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു മാധ്യമത്തോടു നേരത്തേ പറഞ്ഞിരുന്നു.
പിന്നീട് സൂപ്പര്‍ സീരീസില്‍ മാറ്റുരയ്ക്കുന്ന ഓരോ രാജ്യങ്ങളും ടൂര്‍ണമെന്റിനു വേദിയാവുകയും ചെയ്യും. ഇന്ത്യയാണ് വേദിയാവുകയെങ്കില്‍ ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലായിരിക്കും സൂപ്പര്‍ സീരീസ് അരങ്ങേറുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications