
ചേതേശ്വര്‍ പൂജാര
നല്ല ടെസ്റ്റ് കളിക്കാരന്‍ എന്ന പേര് കേള്‍പ്പിക്കുക എന്നത് ഒരു ക്രിക്കറ്റ് താരത്തിന്റെ സ്വപ്‌നമാണ്. എന്നാല്‍ തന്റെ മേല്‍ വീണിരിക്കുന്ന ടെസ്റ്റ് സ്‌പെഷലിസ്റ്റ് എന്ന ടാഗിനെ ചേതേശ്വര്‍ പൂജാര ശപിക്കുന്നുണ്ടാകണം. കുറച്ച് സീസണുകളില്‍ ബാംഗ്ലൂരിനൊപ്പം കളിച്ചെങ്കിലും നല്ലൊരു ഐ പി എല്‍ താരമാകാന്‍ പൂജാരയ്ക്ക് കഴിഞ്ഞില്ല. ഫലമോ ഇത്തവണ ലേലത്തില്‍ ആര്‍ക്കും പൂജാരയെ വേണ്ടായിരുന്നു

പ്രഗ്യാന്‍ ഓജ
ഇന്ത്യന്‍ ടീമിലെ പ്രമുഖ സ്പിന്നറായിരുന്നു ഒരു കാലത്ത് പ്രഗ്യാന്‍ ഓജ. മുംബൈ ഇന്ത്യന്‍സില്‍ കുറെകാലം കളിച്ചു. ഫോം ഔട്ടും ആക്ഷന്‍ പ്രശ്‌നങ്ങളുമാണ് ഈ ഇടംകൈ സ്പിന്നര്‍ക്ക് പണികൊടുത്തത്.

മനോജ് തിവാരി
ഐ പി എല്‍ ഒമ്പതാം സീസണിലെ ഏറ്റവും വലിയ നഷ്ടം മനോജ് തിവാരി ആയിരിക്കും. ഡല്‍ഹിക്കും കൊല്‍ക്കത്തയ്ക്കും വേണ്ടി തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട് തിവാരി. പക്ഷേ ഇത്തവണ ആരും തിവാരിയെ വാങ്ങാന്‍ മുന്നോട്ട് വന്നില്ല

മുനാഫ് പട്ടേല്‍
2006 ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുമ്പോള്‍ രാജ്യത്തെ വേഗം കൂടിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു മുനാഫ് പട്ടേല്‍. 13 ടെസ്റ്റും 70 ഏകദിനവും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 61 ഐ പി എല്‍ മാച്ചില്‍ 73 വിക്കറ്റും നേടി. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു മുനാഫ് പട്ടേലിന്റെ മികച്ച പല പ്രകടനങ്ങളും. പക്ഷേ ഈ സീസണ് മുനാഫ് ഉണ്ടാകില്ല

ബദരീനാഥ്
ചെന്നൈ കിംഗ്‌സിന്റെയും ധോണിയുടെയും വിശ്വസ്തന്‍. മെല്ലെയെങ്കിലും മികച്ച സ്‌കോറുകള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കന്‍. പക്ഷേ ഒമ്പതാം സീസണില്‍ ബദരീനാഥ് ഉണ്ടാകില്ല. ധോണിയുടെ പുനെ ടീമും ബദരീനാഥില്‍ വിശ്വാസം കാണിച്ചില്ല

വീരേന്ദര്‍ സേവാഗ്
കൂടുതല്‍ ഒന്നും പറയുന്നില്ല. ആ പേര് മാത്രം മതിയല്ലോ.


Click it and Unblock the Notifications











