Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തടിച്ച് മണ്‍റോയും ഡ്വയ്ന്‍ ബ്രാവോയും... ഗെയ്ല്‍പ്പടയ്ക്ക് വീണ്ടും തോല്‍വി

ബാസെറ്റെറെ: ക്യാപ്റ്റന്‍ ഡ്വയ്ന്‍ ബ്രാവോയും ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോയും വെടിക്കെട്ട് തീര്‍ത്തപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം.

ക്രിസ് ഗെയ്ല്‍ പടനയിക്കുന്ന സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സിനെ 46 റണ്‍സിന് ബ്രാവോയും സംഘവും പരാജയപ്പെടുത്തുകയായിരുന്നു.


 വെടിക്കെട്ട് തീര്‍ത്ത് മണ്‍റോയും ബ്രാവോയും

വെടിക്കെട്ട് തീര്‍ത്ത് മണ്‍റോയും ബ്രാവോയും

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ മണ്‍റോയുടെയും (76*) ക്യാപ്റ്റന്‍ ഡ്വയ്ന്‍ ബ്രാവോയുടെയും (37*) വെടിക്കെട്ട് ഇന്നിങ്‌സ് മികവില്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 199 റണ്‍സ് അടിച്ചുക്കൂട്ടുകയായിരുന്നു.

50 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മണ്‍റോയുടെ ഇന്നിങ്‌സ്. 11 പന്ത് നേരിട്ട ബ്രാവോയുടെ ഇന്നിങ്‌സില്‍ അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെട്ടിരുന്നു. ബ്രണ്ടന്‍ മക്കുല്ലം 33 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 35 റണ്‍സ് നേടി.

വിഫലമായി ലെവിസിന്റെ ഒറ്റയാള്‍ പോരാട്ടം

വിഫലമായി ലെവിസിന്റെ ഒറ്റയാള്‍ പോരാട്ടം

മറുപടിയില്‍ നെവിസ് പാട്രിയോറ്റ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ എവിന്‍ ലെവിസാണ് (52) നെവിസ് പാട്രിയോറ്റ്‌സിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ ക്രിസ് ഗെയ്ല്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി.

ട്രിന്‍ബാഗോയ്ക്കു വേണ്ടി ആന്‍ഡേഴ്‌സന്‍ ഫിലിപ്പ് മൂന്നും ഫവാദ് അഹ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. കോളിന്‍ മണ്‍റോയാണ് മാന്‍ ഓഫ് ദി മാച്ച്.

ട്രിന്‍ബാഗോ തലപ്പത്ത്

ട്രിന്‍ബാഗോ തലപ്പത്ത്

വിജയത്തോടെ ട്രിന്‍ബാഗോ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറി. ഗുയാനോ അമസോണ്‍ വാരിയേഴ്‌സിനെ നെറ്റ്‌റണ്‍റേറ്റില്‍ പിന്തള്ളിയാണ് ട്രിന്‍ബാഗോ പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനത്താണ് ഗെയ്ല്‍പ്പട.

Story first published: Sunday, September 2, 2018, 14:21 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+