Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ മാത്രമല്ല, കരീബിയയിലും ആഞ്ഞടിച്ച് മക്കല്ലം... തകര്‍ന്നടിഞ്ഞ് ബാര്‍ബഡോസ്

ബ്രിഡ്ജ്ടൗണ്‍: ഐപിഎല്‍ മാതൃകയില്‍ ആരംഭിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിലും മുന്‍ ന്യൂസിലന്‍ഡ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനം. മക്കല്ലത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനു മുന്നില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുള്‍പ്പെടുന്ന ടീം തകര്‍ന്നടിഞ്ഞു. മക്കല്ലം പടനയിച്ചപ്പോള്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് 21 പന്തും നാല് വിക്കറ്റും ബാക്കിനില്‍ക്കേ ബാര്‍ബഡോസ് ട്രിഡെന്‍സിനെ പരാജയപ്പെടുത്തി.

അക്കൗണ്ട് തുറക്കാതെ സ്മിത്ത്, ബാര്‍ബഡോസ് 8ന് 128

അക്കൗണ്ട് തുറക്കാതെ സ്മിത്ത്, ബാര്‍ബഡോസ് 8ന് 128

ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡെന്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 34 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 42 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ട്രിഡെന്‍സിന്റെ ടോപ്‌സ്‌കോറര്‍. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

ട്രിന്‍ബാഗോയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ഡ്വയ്ന്‍ ബ്രാവോ, ഖാരി പിയേറെ, ഫവാദ് അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

അര്‍ധസെഞ്ച്വറിയുമായി മക്കല്ലം, അനായാസം ട്രിന്‍ബാഗോ

അര്‍ധസെഞ്ച്വറിയുമായി മക്കല്ലം, അനായാസം ട്രിന്‍ബാഗോ

മറുപടിയില്‍ മക്കല്ലം (66) അര്‍ധസെഞ്ച്വറിയുമായി വെടിക്കെട്ട് തീര്‍ത്തപ്പോള്‍ ട്രിന്‍ബാഗോ 16.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 42 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് മക്കല്ലത്തിന്റെ ഇന്നിങ്‌സ്. ബാര്‍ബഡോസിനു വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മക്കല്ലമാണ് മാന്‍ ഓഫ് ദി മാച്ച്.

ബാര്‍ബഡോസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബാര്‍ബഡോസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് ജേസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ബാര്‍ബഡോസ് പരാജയം ഏറ്റുവാങ്ങുന്നത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാര്‍ബഡോസ്.

ട്രിന്‍ബാഗോയുടെ നാലാം ജയം; പട്ടികയില്‍ തലപ്പത്ത്

ട്രിന്‍ബാഗോയുടെ നാലാം ജയം; പട്ടികയില്‍ തലപ്പത്ത്

സീസണില്‍ ഡ്വയ്ന്‍ ബ്രാവോ നയിക്കുന്ന ട്രിന്‍ബാഗോയുടെ നാലാം വിജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ട്രിന്‍ബാഗോ ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് ട്രിന്‍ബാഗോയ്ക്കുള്ളത്.

Story first published: Monday, August 27, 2018, 16:05 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+