സിപിഎല്ലില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീം ഏത്? പട്ടിക ഇങ്ങനെ
കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുകയാണ്. ആറ് ടീമുകള്‍ കുട്ടിക്രിക്കറ്റ് ലീഗില്‍ കിരീടം ചൂടാന്‍ പോരാടിക്കുമ്പോള്‍ ആരാധകര്‍ക്കത് ആവേശസമയം. ടി20 സ്‌പെഷ്യലിസ്റ്റുകളായ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളോടൊപ്പം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ വിദേശ താരങ്ങളുടെ സാന്നിധ്യവും സിപിഎല്ലിനെ കൂടുതല്‍ ആരാധകരിലേക്ക് അടുപ്പിക്കുന്നു. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇത്തവണ സിപിഎല്ലില്‍ കളിക്കുന്നില്ല. കീറോണ്‍ പൊള്ളാര്‍ഡ്,ഡ്വെയ്ന്‍ ബ്രാവോ,ലിന്‍ഡന്‍ സിമ്മണ്‍സ്,ഡാരന്‍ സമി തുടങ്ങിയവരെല്ലാം ഇത്തവണയും സജീവമായിത്തന്നെയുണ്ട്. 2013ല്‍ ആരംഭിച്ച് ഇപ്പോഴും വിജയകരമായി മുന്നോട്ടുപോകുന്ന സിപിഎല്ലില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീമുകള്‍ ഏതാണെന്ന് നോക്കാം.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്
ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള സിപിഎല്‍ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സാണ് കൂടുതല്‍ തവണ ലീഗില്‍ കിരീടം ചൂടിയത്. മൂന്നുതവണ ട്രിന്‍ബാഗോ സിപിഎല്ലില്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 2015,2017,2018 സീസണുകളിലായിരുന്ന ടീം കിരീടം ചൂടിയത്. ഫൈനലുകളില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സ്,സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്,ഗുയാന ആമസോണ്‍ ടീമുകളെ തോല്‍പ്പിച്ചാണ് ട്രിന്‍ബാഗോ ലീഗ് കപ്പുയര്‍ത്തിയത്. ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്,സുനില്‍ നരെയ്ന്‍,ലിന്‍ഡന്‍ സിമ്മന്‍സ് എന്നിവരാണ് ട്രിന്‍ബാഗോയുടെ കരുത്ത്. ഇത്തവണ കോളിന്‍ മണ്‍റോയും ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ പ്രവീണ്‍ താംബയും ട്രിന്‍ബാഗോയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്.

ബാര്‍ബഡോസ് ട്രൈഡന്റസ്
രണ്ട് തവണയാണ് ബാര്‍ബഡോസ് ട്രൈഡന്റ്‌സ് സിപിഎല്ലില്‍ കിരീടം ചൂടിയിട്ടുള്ളത്. 2014ലും 2019ലുമായിരുന്നു ടീമിന്റെ കിരീട നേട്ടം. ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെയാണ് രണ്ട് ഫൈനലിലും ബാര്‍ബഡോസ് ട്രൈഡന്റ്‌സ് പരാജയപ്പെടുത്തിയത്. ഡ്വെയ്ന്‍ സ്മിത്ത്,ഷുഹൈബ് മാലിക്ക്,എബി ഡിവില്ലിയേഴ്‌സ്,ജേസണ്‍ ഹോള്‍ഡര്‍,ഷക്കീബ് അല്‍ഹസന്‍ തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. ഈ സീസണിന് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പിനെയും ന്യൂസീലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണ്‍,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെയും ബാര്‍ബഡോസ് ടീമിലെത്തിച്ചിട്ടുണ്ട്.

ജമൈക്ക താല്‍വാസ്
രണ്ട് തവണയാണ് ജമൈക്ക തല്‍വാസും സിപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. 2013ലെ പ്രഥമ സിപിഎല്‍ കിരീടം നേടിയ തല്‍വാസ് 2016ലാണ് രണ്ടാം കിരീടം നേടിയത്. രണ്ട് സീസണിലും ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് തല്‍വാസ് കിരീടം നേടയത്. ക്രിസ് ഗെയ്ല്‍,ഡ്വെയ്ന്‍ സ്മിത്ത്,ലിന്‍ഡല്‍ സിമ്മണ്‍സ് എന്നിവരാണ് ടീമിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഈ സീസണില്‍ ആന്‍േ്രഡ റസല്‍,കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്,ഒഷെയ്ന്‍ തോമസ്,മുജീബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications