സിപിഎല്‍: സീസണില്‍ ഉയര്‍ന്ന സ്‌കോര്‍ റെക്കോഡ് ആരുടെ പേരില്‍? പട്ടിക ഇങ്ങന
കിങ്‌സ്ടൗണ്‍: ആരാധകരെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു സിപിഎല്‍ സീസണ്‍കൂടി വരികയാണ്. ആഗസ്റ്റ് 18നാണ് സിപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ നിരവധി അണിനിരക്കുന്ന സിപിഎല്ലില്‍ ക്രിസ് ഗെയ്‌ലിന്റെ അഭാവം മാത്രമാണ് ഈ സീസണെ അല്‍പ്പം നിരാശപ്പെടുത്തുന്നത്. ടി20യിലെ കരുത്തരായ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ടി20 ലീഗില്‍ വെടിക്കെട്ട് വീരന്മാരായ വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്. സിപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക പരിശോധിക്കാം.

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ന്യൂസീലന്‍ഡ് വെടിക്കെട്ട് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് മുന്നില്‍. 2018 സീസണില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടി 51.54 ശരാശരിയില്‍ 567 റണ്‍സാണ് മണ്‍റോ അടിച്ചെടുത്തത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 90 റണ്‍സാണ് മണ്‍റോയുടെ 2018 സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ബ്രണ്ടന്‍ കിങ്
വെസ്റ്റ് ഇന്‍ഡീസ് യുവതാരം ബ്രണ്ടന്‍ കിങ്ങാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 2019 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 55.11 ശരാശരിയില്‍ 496 റണ്‍സാണ് ബ്രണ്ടന്‍ നേടിയത്. ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഇതില്‍ ഒരു സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 132* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ചാഡ്‌വിക്ക് വാല്‍ട്ടന്‍
വെസ്റ്റ് ഇന്‍ഡീസ് താരം ചാഡ്‌വിക്ക് വാല്‍ട്ടന്‍ ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 2017 സീസണില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 41.63 ശരാശരിയില്‍ 458 റണ്‍സാണ് ചാഡ്‌വിക്ക് അടിച്ചെടുത്തത്. ഇതില്‍ 3 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 92 റണ്‍സാണ് സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഗ്ലെന്‍ ഫിലിപ്‌സ്
ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 2018 സീസണില്‍ ജമൈക്ക തല്‍വാസിനുവേണ്ടി 41.54 ശരാശരിയില്‍ 457 റണ്‍സാണ് ഫിലിപ്‌സ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 103 റണ്‍സാണ് താരത്തിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ക്രിസ് ലിന്‍
ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നാണ് ഈ റെക്കോഡിലെ അഞ്ചാമന്‍. 2016 സീസണില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടിയാണ് ക്രിസ് ലിന്നിന്റെ വെടിക്കെട്ട് പ്രകടനം. 12 മത്സരത്തില്‍ നിന്ന് 45.40 ശരാശരിയില്‍ 454 റണ്‍സാണ് ലിന്‍ നേടിയത്. 3 അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. 86 റണ്‍സാണ് ലിന്നിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications