For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

CPL: സ്‌ട്രൈക്കറേറ്റില്‍ മുന്നിലുള്ളത് ആര്? പട്ടിക ഇങ്ങനെ

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കുകയാണ്. 33 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരീബിയന്‍ കുട്ടിക്രിക്കറ്റ് പൂരം സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. ടി20 ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന സിപിഎല്ലില്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള താരങ്ങള്‍ ആരൊക്കെയാണ്. സിപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

സിപിഎല്ലിലെ വേഗ സെഞ്ച്വറിക്കാരനായ ആന്‍ഡ്രേ റസലിന്റെ പേരിലാണ് മികച്ച സ്‌ട്രൈക്കറേറ്റ് റെക്കോഡുള്ളത്. ജമൈക്ക തല്‍വാസ് താരമായ റസലിന്റെ സിപിഎല്‍ സ്‌ട്രൈക്കറേറ്റ് 181.20ആണ്. 2013 സീസണ്‍ മുതല്‍ സിപിഎല്ലിന്റെ സജീവ സാന്നിധ്യമായ റസല്‍ 57 മത്സരങ്ങളില്‍ നിന്ന് 30.80 ശരാശരില്‍ 1109 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് വെടിക്കെട്ട് സെഞ്ച്വറിയും റസലിന്റെ പേരിലുണ്ട്

ഫാബിയന്‍ അലന്‍

ഫാബിയന്‍ അലന്‍

ഈ സീസണില്‍ പങ്കെടുക്കാനില്ലെങ്കിലും സിപിഎല്ലിലെ മികച്ച രണ്ടാമത്തെ സ്‌ട്രൈക്കറേറ്റ് ഫാബിയന്‍ അലന്റെ പേരിലാണ്. 181.18ആണ് അലന്റെ സ്‌ട്രൈക്കറേറ്റ്. 2017 മുതല്‍ 2019 സീസണ്‍വരെ 16 മത്സരത്തില്‍ നിന്ന് 37.44 ശരാശരിയില്‍ 337 റണ്‍സും അലന്റെ പേരിലുണ്ട്. ഇത്തവണ വിമാനത്താവളത്തില്‍ സമയത്ത് എത്തിപ്പെടാന്‍ സാധിക്കാത്തതിനാണ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് താരമായ അലന് സീസണ്‍ നഷ്ടമാകുന്നത്

റഖീം കോണ്‍വാള്‍

റഖീം കോണ്‍വാള്‍

ഭാരക്കൂടുതല്‍കൊണ്ട് ശ്രദ്ധേയനായ കോണ്‍വാളാണ് സിപിഎല്ലിലെ മികച്ച സ്‌ട്രൈക്കറേറ്റുള്ള താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്. പ്രഥമ സീസണ്‍ മുതല്‍ സിപിഎല്ലില്‍ സജീവമായ കോണ്‍വാള്‍ 160.47 സ്‌ട്രൈക്കറ്റിലാണ് മുന്നേറുന്നത്. 20.14 ശരാശരിയില്‍ 544 റണ്‍സും കോണ്‍വാളിന്റെ പേരിലുണ്ട്. സെന്റ് ലൂയിസ സൗക്‌സിന്റെ താരമാണ് കോണ്‍വാള്‍

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന്‍ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 154.16 ആണ് പുരാന്റെ സ്‌ട്രൈക്കറേറ്റ്. 2013 സീസണ്‍ മുതല്‍ ലീഗിന്റെ ഭാഗമായ പുരാന്‍ 24.09 ശരാശരിയില്‍ 1036 റണ്‍സും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്.2016 സീസണില്‍ 150.96 സ്‌ട്രൈക്കറേറ്റിലാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട്.6 മത്സരത്തില്‍ നിന്ന് 58.50 ശരാശരിയില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനുവേണ്ടി 234 റണ്‍സാണ് എബിഡി നേടിയത്. 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, August 16, 2020, 14:41 [IST]
Other articles published on Aug 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+