വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗെയ്‌ലിനെ കാഴ്ചക്കാരനാക്കി തന്‍വീര്‍; പന്ത് കൊണ്ടല്ല, ബാറ്റ് കൊണ്ട്... കാഴ്ചവച്ചത് വെടിക്കെട്ട് ഇന്നിങ്‌സ്

By Lekhaka

ബാസെറ്റെറെ: ട്വന്റി-ട്വന്റിയില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍താരം ക്രിസ് ഗെയ്ല്‍. പലപ്പോഴും എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്ക് ഗെയ്ല്‍ ഒരവസരവും നല്‍കാതെ തകര്‍ത്തടിക്കാറുണ്ട്.

എന്നാല്‍, വെടിക്കെട്ട് ആശാനെ കാഴ്ചക്കാരനാക്കിയിരിക്കുകയാണ് പാക് ബൗളര്‍ സുഹൈല്‍ തന്‍വീര്‍. അതും ബാറ്റിങിലെ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ. ഒടുവില്‍ തന്‍വീറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനു മുന്നില്‍ ഗെയ്ല്‍ നയിക്കുന്ന ടീം തോല്‍വി വഴങ്ങി.

<strong>സതാംപ്റ്റണില്‍ വീണ്ടും പോര്‍മുഖം തുറക്കുമ്പോള്‍; ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? 2014 നല്‍കുന്ന പാഠം...<br></strong>സതാംപ്റ്റണില്‍ വീണ്ടും പോര്‍മുഖം തുറക്കുമ്പോള്‍; ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? 2014 നല്‍കുന്ന പാഠം...

ഗെയ്‌ലിന്റെ ടീമിനെ തോല്‍പ്പിച്ച് തന്‍വീറിന്റെ ഇന്നിങ്‌സ്

ഗെയ്‌ലിന്റെ ടീമിനെ തോല്‍പ്പിച്ച് തന്‍വീറിന്റെ ഇന്നിങ്‌സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയ്ല്‍ നയിക്കുന്ന സെറ്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സിനെതിരേയാണ് സുഹൈല്‍ തന്‍വീറിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ഇന്നിങ്‌സ്.

തന്‍വീറിന്റെ മികവില്‍ ഗുയാന അമസോണ്‍ വാരിയേഴ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റിന് ഗെയ്‌ലിന്റെ ടീമായ നെവിസ് പാട്രിയോറ്റ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു. വിജയത്തോടെ അമസോണ്‍ വാരിയേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

തുടക്കം ഗെയ്‌ലിന്റെ വെടിക്കെട്ടോടെ

തുടക്കം ഗെയ്‌ലിന്റെ വെടിക്കെട്ടോടെ

ആദ്യം ബാറ്റ് ചെയ്ത നെവിസ് പാട്രിയോറ്റ്‌സ് ക്യാപ്റ്റന്‍ ഗെയ്‌ലിന്റെ (40) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 168 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

27 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ആന്റോണ്‍ ഡേവ്‌റിച്ച് 35 (24 പന്ത്, അഞ്ച് ബൗണ്ടറി, ഒരു സിക്‌സര്‍), എവിന്‍ ലെവിസ് 28 (22 പന്ത്, മൂന്ന് ഫോര്‍, ഒരു സിക്‌സര്‍), ബെന്‍ കട്ടിങ് 19* (ഒമ്പത് പന്ത്, രണ്ട് സിക്‌സര്‍) എന്നിവരും പാട്രിയോറ്റ്‌സ് ബാറ്റിങ് നിരയില്‍ തിളങ്ങി.

നാലു വിക്കറ്റ് വീഴ്ത്തി ഇംറാന്‍ താഹിര്‍ അമസോണ്‍ വാരിയേഴ്‌സ് ബൗളിങ് നിരയില്‍ തിളങ്ങി. തന്‍വീര്‍, കീമോ പോള്‍, റോഷന്‍ പ്രിമുസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഹീറോയായി സുഹൈല്‍ തന്‍വീര്‍

ഹീറോയായി സുഹൈല്‍ തന്‍വീര്‍

മറുപടിയില്‍ സുഹൈല്‍ തന്‍വീറിന്റേയും (37*) ജാസണ്‍ മുഹമ്മദിന്റേയും (36) വെടിക്കെട്ട് ഇന്നിങ്‌സ് മികവില്‍ അമസോണ്‍ വാരിയേഴ്‌സ് 19.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തീരത്തണിയുകയായിരുന്നു.

പുറത്താവാതെ 20 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് തന്‍വീറിന്റെ ഇന്നിങ്‌സ്. 25 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് മുഹമ്മദിന്റെ ഇന്നിങ്‌സ്. 16 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും നേടി ലുക്ക് റോഞ്ചിയും അമസോണ്‍ വാരിയേഴ്‌സ് വിജയത്തിന് ചുക്കാന്‍ പിടിച്ചു. സുഹൈല്‍ തന്‍വീറാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, August 29, 2018, 16:23 [IST]
Other articles published on Aug 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X