Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

9 സിക്‌സ് അടക്കം 90 നോട്ടൗട്ട്, കെപിയെ പൊളിച്ചടുക്കി ക്രിസ് ഗെയ്ല്‍!

സെന്റ് ലൂസിയ: ക്രിസ് ഗെയ്ല്‍ 30 പന്തില്‍ 90 റണ്‍സടിച്ച കളി ടീം ജയിക്കുമോ എന്ന് എടുത്ത് ചോദിക്കേണ്ട കാര്യമില്ല. ജയിക്കും. അല്ല, ജയിച്ചു. അതും പത്ത് വിക്കറ്റിന് രാജകീയമായി. കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു ജമൈക്ക തലവാസ് ക്യാപ്റ്റന്‍ കൂടിയായ ക്രിസ് ഗെയ്ിലിന്റെ വെടിക്കെട്ട് പ്രകടനം. കളിയില്‍ കെവിന്‍ പീറ്റേഴ്‌സന്റെ സെന്റ് ലൂസിയ സൂക്‌സിനെ ജമൈക്ക 10 വിക്കറ്റിന് തോല്‍പിച്ചു.

119 റണ്‍സിന്റെ അതിസാധാരണമായ വിജയലക്ഷ്യം തേടിയിറങ്ങിയ ജമൈക്കയെ വെറും പത്തോവറില്‍ ഗെയ്ല്‍ വിജയത്തിലെത്തിച്ചു. 30 പന്തുകള്‍ നേരിട്ട ക്രിസ് ഗെയ്ല്‍ 10 സിക്‌സും ആറ് ഫോറും അടക്കമാണ് 90 റണ്‍സെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 250. പത്തോവറും പത്ത് വിക്കറ്റും ബാക്കി നില്‍ക്കേയായിരുന്നു ജമൈക്കയുടെ ജയം. ഗെയ്‌ലിനൊപ്പം വാള്‍ട്ടന്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

gayle-kp

ടോസ് നേടിയ ജമൈക്ക ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ആ തീരുമാനം ശരിവെച്ച ജമൈക്ക ബൗളര്‍മാര്‍ സെന്റ് ലൂസിയ സൂക്‌സിനെ വെറും 118 റണ്‍സില്‍ എറിഞ്ഞൊതുക്കി. സൂക്‌സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന് 25 പന്തില്‍ 26 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഡാരന്‍ സമിയടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി. ജമൈക്കയ്ക്ക് വേണ്ടി സന്തോക്കിയും തെറോണും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഗെയ്‌ലാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Monday, June 29, 2015, 13:07 [IST]
Other articles published on Jun 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+