For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്ലില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്ത്; നാണംകെട്ട റെക്കോഡിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ (സിപിഎല്‍) പുതിയൊരു സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുകയാണ്. വലിയ ആരാധക പിന്തുണയുള്ള സിപിഎല്‍ കിരീടത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളോടൊപ്പം ടി20 സ്‌പെഷ്യലിസ്റ്റുകളായ വിദേശ താരങ്ങളും സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്. 2013 മുതല്‍ 2019വരെയുള്ള സീസണുകളിലായി നിരവധി റെക്കോഡുകള്‍ സിപിഎല്ലില്‍ പിറന്നിട്ടുണ്ട്. ബാറ്റിങ് വെടിക്കെട്ട് കൊണ്ട് വിസ്മയിപ്പിക്കുന്ന സിപിഎല്ലില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരം ആരാണ്? നാണംകെട്ട ഈ റെക്കോഡിലെ ആദ്യ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് ഈ നാണക്കേടിന്റെ പട്ടികയില്‍ മുന്നിലുള്ളത്. ഗുയാന ആമസോണ്‍ വാരിയേഴ്‌സ്,ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം 71 മത്സരങ്ങള്‍ കളിച്ചിട്ടുള്ള നരെയ്ന്‍ 9 തവണയാണ് പൂജ്യത്തിന് പുറത്തായിട്ടുള്ളത്. 12.02 ശരാശരിയില്‍ 481 റണ്‍സ് നേടിയിട്ടുള്ള നരെയ്‌ന്റെ ഉയര്‍ന്ന സ്‌കോര്‍ 79 ആണ്. 38 ഫോറും 31 സിക്‌സും നരെയ്ന്‍ സിപിഎല്ലില്‍ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ നരെയ്ന്‍ സിപിഎല്ലില്‍ അത്ര കേമനല്ല.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

ടി20യില്‍ സവിശേഷമായ മികവുള്ള കീറോണ്‍ പൊള്ളാര്‍ഡാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. ബാര്‍ബഡോസ് ട്രൈഡന്റ്‌സ്,സെന്റ് ലൂസിയ സ്റ്റാര്‍സ്,ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം 70 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് 8 തവണയാണ് പൂജ്യത്തിന് പുറത്തായത്. 35.89 ശരാശരിയില്‍ 1759 റണ്‍സും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 116 ബൗണ്ടറിയും 106 സിക്‌സറും പൊള്ളാര്‍ഡിന്റെ പേരിലുണ്ട്.

ലിന്‍ഡന്‍ സിമ്മന്‍സ്-ക്രിസ് ഗെയ്ല്‍

ലിന്‍ഡന്‍ സിമ്മന്‍സ്-ക്രിസ് ഗെയ്ല്‍

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ലിന്‍ഡന്‍ സിമ്മന്‍സും ക്രിസ് ഗെയ്‌ലും ഈ നാണക്കേടിന്റെ പട്ടികയില്‍ മൂന്നും നാലും സ്ഥാനക്കാരാണ്. ഗുയാന ആമസോണ്‍ വാരിയേഴ്‌സ്,ജമൈക്ക തല്‍വാസ്,സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്,സെന്റ് ലൂസിയ സ്റ്റാര്‍സ്,ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം 71 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സിമ്മന്‍സ് 7 തവണയാണ് പൂജ്യത്തിന് പുറത്തായത്. 33.01 ശരാശരിയില്‍ 16 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 2080 റണ്‍സ് സിമ്മന്‍സിന്റെ പേരിലുണ്ട്.

ഗെയ്‌ലിന്റെ പേരിലുണ്ട്

ജമൈക്ക തല്‍വാസ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ടീമുകള്‍ക്കുവേണ്ടി 76 മത്സരം കളിച്ചിട്ടുള്ള ഗെയ്‌ലും 7 തവണയാണ് പൂജ്യത്തിന് പുറത്തായത്. 39.23 ശരാശരിയില്‍ 4 സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2354 റണ്‍സും ഗെയ്‌ലിന്റെ പേരിലുണ്ട്.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

പേസ് ബൗളര്‍ ഷെല്‍ഡോന്‍ കോട്രലാണ് ഈ നാണംകെട്ട റെക്കോഡില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 6 തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. 50 മത്സരങ്ങളില്‍ നിന്ന് 115 റണ്‍സാണ് കോട്രല്‍ നേടിയത്. ഉമര്‍ അക്മല്‍,നിക്കോളാസ് പുരാന്‍,ദിനേഷ് രാംദിന്‍,ഡ്വെയ്ന്‍ സ്മിത്ത് എന്നിവരും സിപിഎല്ലില്‍ 6 തവണ പൂജ്യത്തിന് പുറത്തായവരാണ്.

Story first published: Wednesday, August 12, 2020, 17:34 [IST]
Other articles published on Aug 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+