സിപിഎല്‍ 2020: കന്നി കിരീടം തേടി സെന്റ് ലൂസിയ ലൂക്‌സ്
കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ 2020ല്‍ കന്നിക്കിരീടം തേടിയാണ് സെന്റ് ലൂസിയ ലൂക്‌സ് ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച നായകന്‍ ഡാരന്‍ സമി നയിക്കുന്ന സെന്റ് ലൂസിയ ലൂക്‌സ് പ്രതിഭാശാലികളായ ഒരു പറ്റം താരങ്ങളുടെ നിരയാണ്. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായി ഒതുങ്ങിയ സെന്റ് ലൂസിയ ലൂക്‌സിന് ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. 2019സീസണില്‍ 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ടീം നേടിയത്. 6 മത്സരം തോല്‍ക്കുകയും ചെയ്തു. അവസാന സീസണിലെ മോശം പ്രകടനം മറന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന സെന്റ് ലൂസിയ ലൂക്‌സിന്റെ ഈ സീസണിലെ ടീമിന്റെ കരുത്ത് ഒന്ന് പരിശോധിക്കാം.

ഓള്‍റൗണ്ടര്‍മാര്‍ കരുത്ത്
ഡാരന്‍ സമി, മുഹമ്മദ് നബി എന്നീ ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. രണ്ടുപേര്‍ക്കും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുമുണ്ട്. കൂടാതെ ഫിനിഷര്‍ റോളില്‍ മധ്യനിരയിലാവും ഇരുവരും ഇറങ്ങുക. സ്പിന്‍ ഓള്‍റൗണ്ടര്‍ റോസ്ടണ്‍ ചേസും ടീമില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു. ബാറ്റിങ് നിരയില്‍ റഖീം കോണ്‍വാള്‍, ആന്‍ഡ്രി ഫ്‌ളെച്ചര്‍, റില്ലി റൂസോ, നജീബുള്ള സദ്രാന്‍ തുടങ്ങിയവരും കരുത്ത് പകരും. കോളിന്‍ ഇന്‍ഗ്രാമിന് ഇത്തവണത്തെ സീസണില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് സെന്റ് ലൂസിയ ലൂക്‌സ് ടീമിന് കടുത്ത തിരിച്ചടി തന്നെയാണ്.

മികച്ച പേസ് നിര
ആന്‍ റിച്ച് നോര്‍ജെ, ഒബിഡ് എംകോയ്, കെസ്‌റിക്ക് വില്യംസ്, സ്‌കോട്ട് കുഗ്ലിജിന്‍ എന്നിവരാവും ബൗളിങ് നിരയ്ക്ക് ചുക്കാന്‍ പിടിക്കുക. മുഹമ്മദ് സമിയുടെ മീഡിയം പേസും നബിയുടെ സ്പിന്‍ ബൗളിങ്ങുംകൂടി ചേരുമ്പോള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. അവസാന സീസണിലെ പിഴവുകള്‍ നികത്താന്‍ സാധിച്ചാല്‍ വലിയ അട്ടിമറി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സെന്റ് ലൂസിയ ലൂക്‌സിന് സാധിക്കും.

പോരായ്മ
മുഹമ്മദ് നബി, മുഹമ്മദ് സമി താരങ്ങളെ കൂടുതലായി സെന്റ് ലൂസിയ ലൂക്‌സ് ആശ്രയിക്കുന്നു. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ ഉത്തമ പകരക്കാരന്‍ ടീമിലില്ല. ഇരുവരേയും പ്രകടനത്തെ അമിതമായി ടീം ആശ്രയിക്കുന്നത് കടുത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

ടീം
ഡാരന്‍ സമി, മുഹമ്മദ് നബി, ആന്‍ഡ്രി ഫ്‌ളെച്ചര്‍, കെസ്‌റിക്ക് വില്യംസ്, റഖിം കോണ്‍വാള്‍, ചീമാര്‍ ഹോള്‍ഡര്‍, ജാവില്ലി ഗ്ലെന്‍, മാര്‍ക്ക് ഡിയാല്‍, ലെനിക്കോ ബൗച്ചര്‍, കവീം ഹോഡ്ജ്, ഒബിഡ് എംകോയ്, കിമാനി മെലൂസ്, സാദ് ബിന്‍ സഫര്‍, സ്‌കോട്ട് കഗ്ലൂജിന്‍, റോസ്റ്റണ്‍ ചേസ്, നജീബുള്ള സദ്രാന്‍, സഹീര്‍ ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications