CPL 2020: വിജയത്തോടെ തുടങ്ങാന്‍ ജമൈക്ക തല്‍വാസും സെന്റ് ലൂസിയയും
ട്രിനിഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും പോരാട്ടം. ആദ്യ മത്സരത്തില്‍ സെന്റ് ലൂസിയ ലൂക്‌സ് ജമൈക്ക തല്‍വാസിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സ് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനെ നേരിടുംസിപിഎല്ലിന്റെ എട്ടാം സീസണില്‍ വിജയത്തോടെ തുടങ്ങാനുറച്ചാവും നാല് ടീമും ഇറങ്ങുക. ഒന്നിനൊപ്പം മികച്ച താരനിരയാണ് ഇരു ടീമിലേയും. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ജമൈക്ക തല്‍വാസ്-സെന്റ് ലൂസിയ ലൂക്‌സ്
ഇതുവരെ സിപിഎല്‍ കിരീടം നേടാത്ത സെന്റ് ലൂസിയ ലൂക്‌സ് ഇത്തവണ കരുത്തുറ്റ ടീമുമായാണ് പോരാട്ടത്തിനിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച നായകന്‍ ഡാരന്‍ സമി നയിക്കുന്ന സെന്റ് ലൂസിയ ലൂക്‌സ് പ്രതിഭാശാലികളായ ഒരു പറ്റം താരങ്ങളുടെ നിരയാണ്. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായി ഒതുങ്ങിയ സെന്റ് ലൂസിയ ലൂക്‌സിന് ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അവസാന സീസണില്‍ 10 മത്സരത്തില്‍ നിന്ന് 3 ജയം മാത്രമാണ് ടീമിന് നേടാനായത്.

ഡാരന്‍ സമി, മുഹമ്മദ് നബി എന്നീ ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. സ്പിന്‍ ഓള്‍റൗണ്ടര്‍ റോസ്ടണ്‍ ചേസും ടീമില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു. ബാറ്റിങ് നിരയില്‍ റഖീം കോണ്‍വാള്‍,ആന്‍ഡ്രി ഫ്‌ളെച്ചര്‍,റില്ലി റൂസോ,നജീബുള്ള സദ്രാന്‍ തുടങ്ങിയവരും കരുത്ത് പകരും.

ആന്‍ഡ്രേ റസല്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന ടീമാണ് ജമൈക്ക തല്‍വാസ്. സന്ദീപ് ലാമിച്ചാനെ,ഫിഡല്‍ എഡ്വാര്‍ഡ്,മുജീബുര്‍ റഹ്മാന്‍,ഓഷ്വെയ്ന്‍ തോമസ് തുടങ്ങിയ മികച്ച ബൗളിങ് നിരയും ജമൈക്കയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ റസലിനെ കൂടുതലായി ടീമിന് ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങ് നിരയുടെ കെട്ടുറപ്പ് എത്രത്തോളമെന്ന് കണ്ടുതന്നെ അറിയണം.

ഗുയാന ആമസോണ്‍ വാരിയേഴ്‌സ്-സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ്
സീസണിലെ ഏറ്റവും ഒത്തിണക്കമുള്ള നിരയാണ് സെന്റ് കിറ്റ്‌സിന്റേത്. 2015ല്‍ ആന്റിഗ്വെ ഹവാക്‌സ്ബില്‍സിന് പകരക്കാരായെത്തിയ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് ആദ്യ രണ്ട് സീസണിലും നിരാശപ്പെടുത്തിയെങ്കിലും പിന്നീടുള്ള മൂന്ന് സീസണിലും തിളങ്ങി. 2017ല്‍ റണ്ണേഴ്‌സപ്പായ അവര്‍ പിന്നീടുള്ള രണ്ട് സീസണിലും പ്ലേ ഓഫിലും ഇടം പിടിച്ചു.
അവസാന സീസണില്‍ മൂന്നാം സ്ഥാനത്തെത്താനും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനായി. ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരവും ടി20 സ്‌പെഷ്യലിസ്റ്റുമായ ക്രിസ് ലിന്‍ ഇത്തവണ ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം എവിന്‍ ലെവിസ്,ജോഷ്വാ ഡ സില്‍വ,ബെന്‍ ഡങ്ക്,ദിനേഷ് രാംദിന്‍,ഫാബിയന്‍ അലന്‍ എന്നിവരാണ് ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുന്നത്.

ബൗളിങ് നിര വിറപ്പിക്കുംപാക് പേസറും ടി20യില്‍ മികച്ച റെക്കോഡുമുള്ള സൊഹൈല്‍ തന്‍വീറാകും ടീമിന്റെ മുഖ്യ പേസര്‍. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോണ്‍ കോട്രല്‍ ടീമിന് ശക്തിപകരുന്ന മറ്റൊരു പേസറാണ്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ ആറ് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് യുവ പേസര്‍ അല്‍സാരി ജോസഫും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിനൊപ്പമുണ്ട്.

ഗുയാന ആമസോണ്‍ വാരിയേഴ്‌സും മോശക്കാരല്ല. ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോസ് ടെയ്‌ലര്‍,നിക്കോളാസ് പുരാന്‍ തുടങ്ങി മികച്ച താരങ്ങളുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് ഗുയാന ആമസോണ്‍ വാരിയേഴ്‌സ് ഇറങ്ങുന്നത്. നാല് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ബാറ്റിങ് നിര മെച്ചപ്പെടേണ്ടത് ടീമിന് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications