Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമാനം നഷ്ടമായി, വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന്‍ സിപിഎല്ലില്‍ ഉണ്ടാകില്ല

കിങ്‌സ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന്‍ ഇത്തവണത്തെ സിപിഎല്ലില്‍ ഉണ്ടാകില്ല. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സ് താരമായ അലന് ജമൈക്കയില്‍ നിന്ന് ബാര്‍ബഡോസിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന നഷ്ടമായതോടെയാണ് ഇത്തവണത്തെ സിപിഎല്ലില്‍ നിന്ന് പുറത്തായത്. ടീമിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പോകുന്നതിനായി താരം എത്താന്‍ വൈകുകയായിരുന്നു. 'ടീമിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ വിമാനം പുറപ്പെടുന്ന സമയത്ത് എത്തിപ്പെടാന്‍ അലന് സാധിച്ചില്ല. ടീമിനൊപ്പം ചേരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമങ്ങളൊന്നും നടന്നില്ല.

തിങ്കളാഴ്ച പോയ ചാര്‍ട്ടേര്‍ഡ് വിമാനം മാത്രമായിരുന്നു ട്രിനിഡാഡിലെത്താനുള്ള ഏക വഴി' അലന്റെ ഏജന്റ് വ്യക്തമാക്കി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രിനിഡാഡ് ആന്റ് ടൊബാഗോസിലെ കോവിഡിന്റെ നിയമപ്രകാരം യാത്രാവിലക്കുണ്ട്. ടീമുകള്‍ക്ക് മാത്രമാണ് നിലവില്‍ ചാര്‍ട്ടേര്‍ഡ് വിമാനം വഴി നിലവില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അലന് അങ്ങോട്ട് എത്തിപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല. താരത്തിന്റെ അഭാവത്തില്‍ പകരക്കാരനെ വെക്കാനും ടീമിന് സാധിക്കില്ല. അലന്റെ അസ്സാന്നിധ്യം ടീമിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. അവസാന സീസണില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 218 റണ്‍സാണ് താരം നേടിയത്.

fabianallen

ക്രിസ് ലിന്‍, എവിന്‍ ലെവിസ്, റാസി വാന്‍ ഡെര്‍ ഡൂസന്‍, സൊഹൈല്‍ തന്‍വീര്‍, ദിനേഷ് രാംദിന്‍, ഷെല്‍ഡോന്‍ കോട്രല്‍, അല്‍സാരി ജോസഫ്, ഇഷ് സോധി എന്നിവരാണ് ടീമിലെ പ്രധാനികള്‍. ലൗറി ഇവാന്‍സാണ് അവസാന സീസണിലെ ടീമിന്റെ ടോപ് സ്‌കോറര്‍ (274),12 വിക്കറ്റ് വീഴ്ത്തിയ കോട്രലായിരുന്നു ബൗളിങ് നിരയില്‍ മുന്നിട്ട് നിന്നത്. ഇത്തവണയും ഭേദപ്പെട്ട ടീമുമായെത്തുന്ന സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോട്‌സിന് അലന്റെ അസാന്നിധ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഈ മാസം 18ന് ആരംഭിക്കുന്ന സിപിഎല്‍ സെപ്റ്റംബര്‍ 10നാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ഡ്വെയ്ന്‍ ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത്, ആന്‍േ്രഡ റസല്‍ തുടങ്ങി ടി20യിലെ വെടിക്കെട്ട് താരങ്ങളെല്ലാം സിപിഎല്ലിന്റെ ഭാഗമാണ്. കോവിഡിനെത്തുടര്‍ന്ന് ക്വാറന്റൈന്‍ അടക്കം താരങ്ങള്‍ക്ക് നല്‍കിയാണ് ഇത്തവണ സിപിഎല്‍ നടക്കുന്നത്.

Story first published: Friday, August 7, 2020, 14:41 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+