Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CPL 2020: കിരീടം നിലനിര്‍ത്താന്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സ്

കരീബിയിന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് തിരിതെളിയാന്‍ ഇനി അധികം നാളുകളില്ല. ഓഗസ്റ്റ് 18 -ന് സിപിഎല്‍ 2020 എഡിഷന് തുടക്കമാവും. ഈ അവസരത്തില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഓരോ ടീമുകളെയും വിശദമായി ഈ പംക്തിയില്‍ പരിചയപ്പെടാം. നിലവിലെ ചാംപ്യന്‍മാരാണ് ബാര്‍ബഡോസ് ട്രൈഡന്റ്‌സ്. ഈവര്‍ഷം ചാംപ്യന്‍പ്പട്ടം നിലനിര്‍ത്തുന്നതില്‍ കുറഞ്ഞൊരു ലക്ഷ്യം ഇവര്‍ക്കില്ല.

CPL 2020: കിരീടം നിലനിര്‍ത്താന്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സ്

കരുത്ത്

പേരുകേട്ട താരനിരയുണ്ട് ബാര്‍ബഡോസ് ട്രൈഡന്റസിന്റെ പക്കല്‍. റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ സാന്‍ടര്‍, ജോണ്‍സണ്‍ ചാള്‍സ് എന്നിങ്ങനെ മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ ശേഷിയുള്ള ഒരുപിടി താരങ്ങളെ നിരയില്‍ കാണാം. ലെഗ് സ്പിന്നറായ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറുടെ സേവനവും ടീമിന് മുതല്‍ക്കൂട്ടാവുന്നു.

കഴിഞ്ഞ സീസണിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റുവേട്ടക്കാരനായിരുന്നു ഇദ്ദേഹം. 9 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് വാല്‍ഷ് കുറിച്ചത്. 19 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനവും. ചുരുക്കത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡുകൊണ്ടും എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ബാര്‍ബഡോസ് ട്രൈഡന്റിന് ശേഷിയുണ്ട്.

പോരായ്മ

വലിയ താരനിരയുള്ളതു ശരിതന്നെ. എന്നാല്‍ മുന്‍നിര താരങ്ങള്‍ക്ക് പകരക്കാരനില്ലാത്തതാണ് ടീമിന്റെ പ്രധാന പോരായ്മ. ആദ്യ ഇലവനില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ടീമിന്റെ സന്തുലനം ആകെ മാറാം. എന്തായാലും പരിക്കുകള്‍ വലച്ചില്ലെങ്കില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ശക്തരായിത്തന്നെ ബാര്‍ബഡോസ് ട്രൈഡന്റ് തുടരും.

സ്‌ക്വാഡ്

റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ സാന്‍ടര്‍, ജോണ്‍സണ്‍ ചാള്‍സ്, ഷായി ഹോപ്പ്, നജീബുള്ള സദ്രാന്‍, സ്‌കോട്ട് കുഗ്ഗ്‌ലെജിന്‍, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, ആഷ്‌ലി നഴ്‌സ്, ജോനാഥന്‍ കാര്‍ട്ടര്‍, റെയ്മണ്‍ റെയ്ഫര്‍, കൈല്‍ മേയേഴ്‌സ്, ജോഷുവ ബിഷപ്പ്, നയീം യംഗ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, റഹ്മനുള്ള ഗുര്‍ബാസ്, ശയന്‍ ജഹാംഗീര്‍.

പ്രവചനം

ക്വാളിഫയറിലേക്ക് അനായാസം കടന്നത്തൊന്‍ ബാര്‍ബഡോസ് ട്രൈഡന്റിന് കഴിയും. ഒരുപക്ഷെ ഫൈനലില്‍ കിരീടവും നിലനിര്‍ത്താന്‍ ടീമിന് സാധിക്കും.

Story first published: Wednesday, August 5, 2020, 17:12 [IST]
Other articles published on Aug 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+