For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്‍ 2020: 162 താരങ്ങളുടെയും സ്റ്റാഫുകളുടെയും കോവിഡ് ഫലം നെഗറ്റീവ്

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ഈ മാസം 18ന് ആരംഭിക്കാനിരിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ഫ്രാഞ്ചൈസികളും. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോഴിതാ ഏവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തിയ 162 താരങ്ങളുടെയും സ്റ്റാഫുകളുടെയും ഫലം നെഗറ്റീവായിരിക്കുകയാണ്. അതിനാല്‍ത്തന്നെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാന്‍ സംഘാടകര്‍ക്ക് സാധിക്കും. സിപിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകളിലെ മുഴുവന്‍ ആളുകളും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ക്ക് ഇതിനിടെ പരിശോധനയും നടത്തും. രോഗ ലക്ഷണമുള്ളവരെ മാറ്റി നിര്‍ത്തുമെന്നും സിപിഎല്ലിന്റെ ഔദ്യോഗി അറിയിപ്പുണ്ട്. 'ഞങ്ങളുടെ മുഖ്യ പരിഗണന താരങ്ങളുടെ ആരോഗ്യത്തിലാണ്.

വളരെയധികം ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യത്താണ് ടൂര്‍ണമെന്റ് നടക്കുന്നത്. കരുതലോടെയാവും ഓരോ അടിയും മുന്നോട്ട് പോവുക'സിപിഎല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ മൈക്കല്‍ ഹാല്‍ പറഞ്ഞു. ക്രിക്കറ്റ് മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഇതിനോടകം തന്നെ ടീമുകളെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. നിരവധി വിദേശ താരങ്ങളാണ് സിപിഎല്‍ കുട്ടിക്രിക്കറ്റ് പൂരത്തില്‍ പങ്കെടുക്കുന്നത്. 33 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന സിപിഎല്‍ രണ്ട് വേദികളിലായാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ റണ്ണേഴ്‌സപ്പായ ഗുയാന ആമസോണ്‍ വാരിയേഴ്‌സും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബാര്‍ബഡോസ് ട്രിഡന്റ്‌സാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇത്തവണയും കരുത്തുറ്റ ടീം തന്നെ അവര്‍ക്കൊപ്പമുണ്ട്. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് മികവ് ഏറെ ആയതിനാല്‍ത്തന്നെ വളരെയധികം ആരാധക പിന്തുണയും ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്.

cpl2020

കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍േ്രഡ റസല്‍, സുനില്‍ നരെയ്ന്‍, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങി വെസ്റ്റ് ഇന്‍ഡീസിലെ ടി20 സ്‌പെഷ്യലിസ്റ്റ് താരങ്ങളെല്ലാം ആരാധകര്‍ക്ക് ആവേശം നല്‍കി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് സിപിഎല്‍ കളിക്കുന്ന ആദ്യ താരമായി പ്രവീണ്‍ താംബെ ഇത്തവണ പങ്കെടുക്കും. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിന് വിലക്ക് വന്നതോടെയാണ് താരം സിപിഎല്ലിലെത്തിയത്. വളരെ സുരക്ഷാ ക്രമീകരണങ്ങളാണ് ടൂര്‍ണമെന്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കാണികള്‍ക്ക് പ്രവേശനം ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായും താരങ്ങള്‍ പാലിക്കണം. വിക്കറ്റ് നേട്ടത്തിന്റെ ആഘോഷ പ്രകടനത്തില്‍ കെട്ടിപ്പിടുത്തമോ ഹസ്തദാനമോ പാടില്ല. പന്തില്‍ ഉമിനീര്‍ ചേര്‍ക്കുന്നതിനും വിലക്കുണ്ട്.

Story first published: Friday, August 7, 2020, 13:47 [IST]
Other articles published on Aug 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+