Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി മാത്രം!- ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പറയുന്നു

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പര വളരെ കടുപ്പമേറിയതായിരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ഇന്ത്യന്‍ പര്യടനത്തിനു മുമ്പുളള അവസാന തയ്യാറെടുപ്പ് മികച്ച രീതിയില്‍ അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നു റൂട്ട് ചൂണ്ടിക്കാട്ടി. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിനു ചെന്നൈയില്‍ തുടക്കമാവുന്നത്.

Joe Root supports England rotation policy
1

ലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു സമ്പൂര്‍ണ വിജയം നേടിക്കൊടുക്കുന്നതില്‍ റൂട്ട് നിര്‍ണായക പങ്കു വഹിച്ചിരുന്നു. ആദ്യ ടെസറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച റൂട്ട് (228 റണ്‍സ്) രണ്ടാം ടെസ്റ്റില്‍ 186 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

സ്വന്തം സാഹചര്യങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഇന്ത്യക്കെതിരേ നാലു പ്രധാപ്പെട്ട ഗെയിമുകളാണ് ഞങ്ങള്‍ക്കുള്ളത്. തുടക്കം മുതല്‍ തങ്ങളുടെ എ ക്ലാസ് പ്രകടനം തന്നെ ഇംഗ്ലണ്ടിനു പുറത്തെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യക്കെതിരേ വിജയിക്കാന്‍ ടീമിനു മുന്നിലുള്ളതും ഈ വഴി മാത്രമാണ്. ഇന്ത്യയെ വെല്ലുവിളിക്കാന്‍ സ്വന്തം നാടിനേക്കാള്‍ വലിയൊരു വേദി ഇനി ലഭിക്കാനില്ലെന്നും റൂട്ട് അഭിപ്രായപ്പെട്ടു.

2

ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് ഏഴ്, എട്ട് ദിവസങ്ങള്‍ വരെ ഞങ്ങള്‍ക്കു മല്‍സരങ്ങളില്ല. ആറു ദിവസം ഇന്ത്യയില്‍ ക്വാറന്റീനില്‍ കഴിയും. ശേഷമുള്ള മൂന്നു ദിവസങ്ങള്‍ തയ്യാറെടുപ്പ് നടത്താനുള്ളതാണ്. ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരാനായത് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നതെന്നും റൂട്ട് പറഞ്ഞു. വിദേശത്ത് ടെസ്റ്റുകളില്‍ നല്ല പുരോഗതിയാണ് ഇംഗ്ലണ്ടിനുണ്ടായിരിക്കുന്നതെന്നു ലങ്കയില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം റൂട്ട് വ്യക്തമാക്കി. 2018ലെ ലങ്കന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.

ലങ്കയിലെ തുടര്‍ച്ചയായ രണ്ടാം പരമ്പര നേട്ടം നല്ല പുരോഗതി തന്നെയാണ്. രണ്ടാം ടെസ്റ്റിനു മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞതാണ്. മുമ്പ് വിദേശത്തെ സാഹചര്യങ്ങള്‍ ഞങ്ങള്‍ പതറിയിരുന്നു. ഇതു മറുകടക്കാന്‍ സ്ഥിരമായി 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്നും ഈ വിജയദാഹം നിലനിര്‍ത്തേണ്ടതുണ്ട്, അതോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ടീമായി തീരുകയും വേണമെന്നു റൂട്ട് വ്യക്തമാക്കി.

Story first published: Tuesday, January 26, 2021, 14:14 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+