For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ് ചതികള്‍... ബട്‌ലര്‍ വീണ്ടും, നന്നാവാതെ അശ്വിന്‍, കൂട്ടത്തില്‍ കപിലും!! വീഡിയോ

ലോക ക്രിക്കറ്റില്‍ മങ്കാദിങ് നേരത്തേയും സംഭവിച്ചിട്ടുണ്ട്

By Manu
മങ്കാദിങ് ചതികള്‍ നടത്തിയ താരങ്ങൾ | Feature Video | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങി ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴേക്കും മങ്കാദിങ് വിവാദം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ ചതിയിലൂടെ പുറത്താക്കി കിങ്‌സ് ഇലവന്‍ ക്യാപ്റ്റനും സ്പിന്നറുമായ ആര്‍ അശ്വിനാണ് വില്ലനായി മാറിയത്. കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും അശ്വിന്റെ ചതി ക്രിക്കറ്റ് ആരാധകരെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.

ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല ഒരു ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്‌ട്രൈക്കറായ ബാറ്റ്‌സ്മാനെ വിവാദപരമായ രീതിയില്‍ റണ്ണൗട്ടാക്കി പ്രതിക്കൂട്ടിലാവുന്നത്. നേരത്തേയും സമാനമായ സംഭവങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സംഭവിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.

2012ലും അശ്വിന്‍

2012ലും അശ്വിന്‍

ഇപ്പോള്‍ പ്രതിക്കൂട്ടിലായ അശ്വിന്‍ ഇതാദ്യമല്ല മങ്കാദിങ് നടത്തുന്നത്. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ബൗള്‍ ചെയ്യവെ അശ്വിന്‍ നോണ്‍ സ്‌ട്രൈക്കറായ ലഹിരു തിരിമന്നെയെ സ്റ്റംപ് ചെയ്തിരുന്നു. അന്നത്തെ കളിയില്‍ ടീമിനെ നയിച്ചത് താല്‍ക്കാലിക ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നു തിരിമന്നെയുടെ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ തിരിമന്നെയ്ക്കു തുടര്‍ന്നു കളിക്കാനും കഴിഞ്ഞു.

ആമിര്‍ ഖലീം- മാര്‍ക്ക് ചാപ്പ്മാന്‍

ആമിര്‍ ഖലീം- മാര്‍ക്ക് ചാപ്പ്മാന്‍

ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ആമിര്‍ ഖലീമാണ് മങ്കാദിങ് നടത്തിയ മറ്റൊരു താരം. ഇടംകൈയന്‍ സ്പിന്നറായിരുന്ന ഖലീം അന്ന് നോണ്‍സ്‌ട്രൈ്ക്കറായ മാര്‍ക്ക് ചാപ്പ്മാനെയാണ് വിവാദപരമായ രീതിയില്‍ പുറത്താക്കിയത്. ചാപ്പ്മാന്‍ അവിശ്വസനീയതയോടെ കുറച്ചു സമയം ക്രീസില്‍ നിന്നെങ്കിലും അംപയര്‍ ഔട്ട് വിധിച്ചതോടെ താരം നിരാശനായി ഗ്രൗണ്ട് വിടുകയായിരുന്നു.

സേനനായകെ - ബട്‌ലര്‍

സേനനായകെ - ബട്‌ലര്‍

രാജസ്ഥാനുവേണ്ടി കളിക്കുമ്പോള്‍ മാത്രമല്ല നേരത്തേ ഇംഗ്ലീഷ് ടീമിനായി കളിക്കവെയും ബട്‌ലര്‍ മങ്കാദിങ് ചതിയിലൂടെ പുറത്തായിട്ടുണ്ട്. ഇന്ന് അശ്വിനായിരുന്നെങ്കില്‍ ഇന്നലെ ബട്‌ലറുടെ അന്തകനായത് ശ്രീലങ്കന്‍ താരം സചിത്ര സേനനായകെയായിരുന്നു. 2014ല്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു സംഭവം. ബൗള്‍ ചെയ്യാനെത്തിയ സേനാനായകെ നോണ്‍ സ്‌ട്രൈക്കര്‍ ബട്‌ലറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

കപില്‍ ദേവ്- പീറ്റര്‍ കേസ്റ്റണ്‍

കപില്‍ ദേവ്- പീറ്റര്‍ കേസ്റ്റണ്‍

സ്പിന്നര്‍മാര്‍ മാത്രമല്ല ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും നേരത്തേ മങ്കാദിങിലൂടെ എതിര്‍ താരത്തെ വീഴ്ത്തിയിട്ടുണ്ട്. അന്ന് കളിയില്‍ പല തവണയാണ് കപില്‍ ഇതാവര്‍ത്തിച്ചത്. അംപയര്‍ ഇവയെല്ലാം തള്ളുകയും കപിലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഒടുവില്‍ അപ്പീല്‍ നല്‍കിയതോടെ അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു.

വിന്‍ഡീസ്- സിംബാബ്‌വെ

വിന്‍ഡീസ്- സിംബാബ്‌വെ

2016ലെ അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായത് മങ്കാദിങിലൂടെയായിരുന്നു. അന്ന് സിംബാബ്‌വെയെയാണ് നാടകീയ ഫൈനലില്‍ വിന്‍ഡീസ് മറികടന്നത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ മൂന്നു റണ്‍സായിരുന്നു സിംബാബ്‌വെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അന്ന് മങ്കാദിങിലൂടെ വിന്‍ഡീസ് ജയവും ലോകകപ്പും പിടിച്ചെടുക്കുകയായിരുന്നു.

മുരളി കാര്‍ത്തിക് രണ്ടു തവണ

മുരളി കാര്‍ത്തിക് രണ്ടു തവണ

ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തികും കരിയറില്‍ ഒരു രണ്ടു തവണ മങ്കാദിങിലൂടെ എതിര്‍ താരത്തെ കുടുക്കിയിട്ടുണ്ട്. രഞ്ജി ട്രോഫിയിലായിരുന്നു ആദ്യത്തേതെങ്കില്‍ രണ്ടാമത്തേത് ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കവെയായിരുന്നു. അന്ന് അലെസ്‌ക് ബാറോയെയാണ് കാര്‍ത്തിക് ഇത്തരത്തില്‍ പുറത്താക്കി വിമര്‍ശനം നേരിട്ടത്.

തുടക്കമിട്ടത് വിനു മങ്കാദ്

തുടക്കമിട്ടത് വിനു മങ്കാദ്

ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇത്തരത്തില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കിയത്. 1947ല്‍ ഓസ്ട്രലിയക്കെതിരേ നടന്ന ടെസ്റ്റിലാണ് ബാറ്റിങ് ഇതിഹാസമായിരുന്ന ബില്‍ ബ്രൗണിനെ രണ്ടു തവണ ബൗള്‍ ചെയ്യും മുമ്പ് പുറത്താക്കി വാര്‍ത്തകളില്‍ നിറഞ്ഞത്. മങ്കാദിന്റെ നടപടി അന്നു വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. അന്ന് മാധ്യമങ്ങളെല്ലാം മങ്കാദിനെ വിമര്‍ശിച്ച് രംഗത്തു വന്നെങ്കിലും ഓസീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഡോണ്‍ ബ്രാഡ്മാന്‍ അനുകൂലിച്ചു. ഇതിനു ശേഷമാണ് ഈ രീതിയില്‍ എതിരാളിയെ പുറത്താക്കുന്നതിനെ സ്റ്റംപിങിനോട് സാദൃശ്യമുള്ള മങ്കാദിങ് എന്ന പേര് വീണത്.

വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട മങ്കാദിങ് സംഭവങ്ങളുടെ വീഡിയോ കാണാം

Story first published: Tuesday, March 26, 2019, 14:06 [IST]
Other articles published on Mar 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+