Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് കൊലമാസ്സ്! ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ്, മറന്നോ ആ ആറ് സിക്‌സറുകള്‍?

2007 സെപ്തംബര്‍ 27. മറ്റാര് മറന്നാലും ആ ദിവസം മറക്കാന്‍ കഴിയാത്ത ഒരാളുണ്ട്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ആദ്യത്തെ ട്വന്റി 20 ലോകകപ്പില്‍ ഈ ദിവസമാണ് ബ്രോഡിനെ ഇന്ത്യയുടെ യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ക്ക് പറത്തിയത്. ഓരോ പന്തിന് ശേഷവും തലയില്‍ കൈവെച്ച് ബൗളിങ് എന്‍ഡിലേക്ക് തിരിച്ചുനടക്കുന്ന ബ്രോഡിന്റെ ദയനീയത ആ കളി കണ്ടവരും മറക്കാനിടയില്ല.

എന്നാല്‍ അവിടെ നിന്നും ബ്രോഡ് തിരിച്ചുവന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി. ന്യൂ ബോള്‍ ബൗളറായി. ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റും രണ്ടായിരത്തഞ്ഞൂറോളം റണ്‍സുകളും നേടി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി വെറും 60 റണ്‍സിന് എറിഞ്ഞൊതുക്കി ബ്രോഡ്.

കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിക്കുന്നത് ആരാണെന്നോ യുവരാജ് സിംഗ് തന്നെ. കാണൂ യുവിയുടെ ട്വീറ്റും ആ ആറ് സിക്‌സറുകളും.

കണ്‍ഗ്രാറ്റ്‌സ് സ്റ്റുവര്‍ട്ട് ബ്രോഡ്

കണ്‍ഗ്രാറ്റ്‌സ് സ്റ്റുവര്‍ട്ട് ബ്രോഡ്

കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ചുകൊണ്ടാണ് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തത്.

മറക്കാന്‍ പറ്റാത്ത സിക്‌സറുകള്‍

മറക്കാന്‍ പറ്റാത്ത സിക്‌സറുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറകത്തുന്നത്. അത് സാധിച്ചതാകട്ടെ നമ്മുടെ യുവരാജും

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി

12 പന്തിലാണ് അന്ന് യുവരാജ് അര്‍ധസെഞ്ചുറി കടന്നത്. ഐ പി എല്ലൊക്കെ വരുന്നതിന് മുമ്പായിരുന്നു യുവിയുടെ ഈ വെടിക്കെട്ട്

വീഡിയോ കാണൂ

സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിംഗ് സിക്‌സറുകള്‍ക്ക് പറത്തിയ ആ ഓവര്‍ കാണൂ..

Story first published: Friday, August 7, 2015, 13:29 [IST]
Other articles published on Aug 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+