Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: 7 പേരെ തൊട്ടാല്‍ പോക്കറ്റ് കീറും, വില രണ്ടു കോടി!! ഫുള്‍ ലിസ്റ്റ് കാണാം

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുകയാണ്. 332 കളിക്കാരാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലേലത്തിനായി ആദ്യം പേര് രജിസ്റ്റര്‍ ചെയ്തിരുന്നത് 997 താരങ്ങളായിരുന്നു. എന്നാല്‍ എട്ടു ഫ്രാഞ്ചൈസികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു ഇതു 332 ആക്കി വെട്ടിച്ചുരുക്കുകയായിരുന്നു.

ലോക ക്രിക്കറ്റിലെ പല വമ്പന്‍ കളിക്കാരും ഇത്തവണ ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളുടെ വിളി പ്രതീക്ഷ രംഗത്തുണ്ട്. ആകെയുള്ള 332 താരങ്ങളില്‍ 143 പേര്‍ വിദേശ കളിക്കാരാണ്. മുഴുവന്‍ വിദേശ താരങ്ങളുടെ ലിസ്റ്റും അവരുടെ അടിസ്ഥാന വിലയും പരിശോധിക്കാം.

20, 30, 40 ലക്ഷം രൂപ

20, 30, 40 ലക്ഷം രൂപ

ഏറ്റവു കുറഞ്ഞ അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഡാനിയേല്‍ സാംസ്, ക്രിസ് ഗ്രീന്‍, ജാക്‌സണ്‍, ഫിലിപ്പെ, ബെര്‍ഗര്‍, നതാന്‍ എല്ലിസ്, കെമര്‍ ഹോള്‍ഡര്‍, കോട്‌സീ, മാറ്റ് കെല്ലി, സഹൂര്‍ ഖാന്‍, മരെയ്‌സ്, മ്യുന്‍സി, ബോസ്‌ക്, ഫുള്ളര്‍, പ്രെസ്റ്റിഗ് എന്നിവരാണ്.
വില്‍ ജാക്ക്‌സും ഡേവിഡ് പെയ്‌നുമാണ് 30 ലക്ഷം രൂപ അടിസ്ഥാനവിലയുള്ളവര്‍. റിലെ മെറിഡിത്ത്, ലോറി ഇവാന്‍സ്, ബെന്‍ ഡ്വാര്‍ഷിയസ്, കാമറോണ്‍ ഡെല്‍പോര്‍ട്ട്, ബെന്നി ഹോവെല്‍ തുടങ്ങിയവരുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്.

50, 75 ലക്ഷം

50, 75 ലക്ഷം

50 ലക്ഷം അടിസ്ഥാന വിലയുള്ള ലിസ്റ്റിലാണ് ഏറ്റവുമധികം വിദേശ താരങ്ങളുള്ളത്. അലെക്‌സ് കാരി, ഷെയ് ഹോപ്പ്, ഹെന്റിച്ച് ക്ലാസെന്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഹെയ്ഡന്‍ വാല്‍ഷ്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ജെയിംസ് നീഷാം, ആന്‍ഡില്‍ ഫെലുക്വായോ, അല്‍സാറി ജോസഫ്, ആദം മില്‍നെ, ആന്റിച്ച് നോര്‍ട്ടെ, മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍, എയ്ഡന്‍ മര്‍ക്രാം, ഇസുരു ഉദാന, ബെന്‍ ഡെങ്ക്, ടോം ലാതം, ബെന്‍ മക്‌ഡെര്‍മോട്ട്, ഫിലിപ്‌സ്, ടിം സിയെഫെര്‍ട്ട്, മുഹമ്മദ് ഷഹ്‌സാദ്, ബ്രൗണ്‍, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, മാറ്റ് ഹെന്റി, സഹീര്‍ ഖാന്‍, ഒഷെയ്ന്‍ തോമസ്, നവീനുല്‍ ഹഖ്, ഖ്വയ്‌സ്, ഫവാദ് അഹമ്മദ്, ഖാറി പിയറെ, സലാംഖെയ്ല്‍, തബ്രെയ്‌സ് ഷാംസി, ടോം ബ്രൂസ്, ഒഷാഡ, അവിഷ്‌ക ഫെര്‍ണാണ്ടോ, ബ്രെന്‍ഡന്‍ കിങ്, റാസി വാന്‍ഡര്‍ ഡ്യുസെന്‍, ജെയിംസ് ഫോക്‌നര്‍, ലൂയിസ് ഗ്രെഗറി, കരിം ജന്നത്ത്, ബ്രെസ്വെല്‍, സ്‌കോട്ട് ക്യുഗെലെയ്ന്‍, ഷെഫേര്‍ഡ്, ബെന്‍ ലോഗ്ലിന്‍, കെയ്ല്‍ മില്‍സ്, രവി ബൊപാര, വനിന്ദു ഹസരംഗ, ദിമുത് കരുണരത്‌നെ, മുള്‍ഡര്‍, ദഷുന്‍ ശനക, സ്മട്ട്‌സ്, ദുഷ്മന്ത ചമീര, ഒബെദ് മക്കോയ്, നുവാന്‍ പ്രദീപ്, ബ്ലെയര്‍ ടിക്‌നര്‍, വില്ല്യംസ്, കിച്ചെണ്‍, മെന്‍ഡിസ്, കുശാല്‍ പെരേര, പ്രസന്ന, സ്ബീര്‍ റഹ്മാന്‍, റെയ്മണ്‍ റീഫര്‍, സെയ്ഫുദ്ദീന്‍ ഇവരുടെയെല്ലാം വില 50 ലക്ഷമാണ്.
75 ലക്ഷം കാറ്റഗറിയുള്ളവര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി, ഡേവിഡ് മില്ലര്‍, ബെന്‍ കട്ടിങ്, കോറി ആന്‍ഡേഴ്‌സന്‍, ജാസണ്‍ ഹോള്‍ഡര്‍, ക്രിസ് ജോര്‍ഡന്‍, സീന്‍ അബോട്ട്, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ഡേവിഡ് വിയെസ്, ഡാന്‍ ലാംഗ, മഹമ്മുദുള്ള, ആഷ്ടണ്‍ ടേര്‍ണര്‍, സാക്വിബ് മഹമ്മൂദ്, ഡാന്‍ ക്രിസ്റ്റിയന്‍ എന്നിവരാണ്.

1, 1.5, 2 കോടി

1, 1.5, 2 കോടി

ഒരു കോടി അടിസ്ഥാന വിലയുള്ള കളിക്കാര്‍ ആരോണ്‍ ഫിഞ്ച്, സാം കറെന്‍, ടോം കറെന്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സോത്തി, ആന്‍ഡ്രു ടൈ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, എവിന്‍ ലൂയിസ്, കോളിന്‍ മണ്‍റോ, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, മുജീബുര്‍ റഹ്മാന്‍, ടോം ബാന്റണ്‍, അലെക്‌സ് ഹെയ്ല്‍സ്, റിലെ റൂസ്സോ, ആഷ്ടണ്‍ ഏഗര്‍, മോയ്‌സസ് ഹെന്റ്ിക്വ്‌സ്, ജെയിംസ് പാറ്റിന്‍സണ്‍, ലിയാം പ്ലങ്കെറ്റ്, ഡാര്‍സി ഷോര്‍ട്ട്, തിസാര പെരേര എന്നിവരാണ്.
ഇയോന്‍ മോര്‍ഗന്‍, ജാസണ്‍ റോയ്, ക്രിസ് മോറിസ്, ക്രിസ് വോക്‌സ്, ആദം സാംപ, ഷോണ്‍ മാര്‍ഷ്, കെയ്ല്‍ അബോട്ട്, ഡേവിഡ് വില്ലി, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയവരുടെ വില 1.5 കോടിയാണ്.
ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിയുള്ള വിദേശ താരങ്ങള്‍ ഏഴു പേരാണ്. ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ജോഷ് ഹാസ്ലല്‍വുഡ്, ആഞ്ചലോ മാത്യൂസ് എന്നിവരാണിത്.

Story first published: Friday, December 13, 2019, 16:35 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+