For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ദയനീയം, ഇന്ത്യയെ തോല്‍പ്പിച്ചത് സ്പിന്‍ ജോടികള്‍! ഇംഗ്ലണ്ടിനെ കണ്ടുപഠിക്കാം

രണ്ടു സ്പിന്നര്‍മാര്‍ക്കും വിക്കറ്റൊന്നും ലഭിച്ചില്ല

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 336 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. 39 ബോളുകള്‍ ബാക്കിനില്‍ക്കെ വെറും നാലു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയമെന്നത് ഇന്ത്യയുടെ ബൗളിങ് എത്രത്തോളം ദയനീയമായിരുന്നുവെന്ന് തുറന്നുകാട്ടുന്നു.

ബൗളിങിന്റെ കാര്യമെടുത്താല്‍ സ്പിന്‍ ജോടികളുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്കു മുഖ്യ കാരണമെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇംഗ്ലണ്ടിന്റെ സ്പിന്‍ ജോടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം അവരുടെ ഏഴയലത്തു പോലുമെത്തില്ലെന്നതാണ് എടുത്തു പറയേണ്ടത്.

രണ്ടു വീതം സ്പിന്നര്‍മാര്‍

രണ്ടു വീതം സ്പിന്നര്‍മാര്‍

ഇരുടീമുകളും മല്‍സരത്തില്‍ രണ്ടു വീതം സ്പിന്നര്‍മാരെയാണ് പരീക്ഷിച്ചത്. എന്നാല്‍ ഈ രണ്ടു ജോടികളും വിട്ടുകൊടുത്ത റണ്‍സ് തമ്മിലുള്ള അന്തരം ആശ്ചര്യപ്പെടുത്തും. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് പരിചയസമ്പന്നരായ മോയിന്‍ അലിയും ആദില്‍ റഷീദുമായിരുന്നു.
ഇക്കൂട്ടത്തില്‍ അലിയുടെ ബൗളിങായിരുന്നു ഏറ്റവും ശ്രദ്ധേയം. 10 ഓവറില്‍ വിക്കറ്റില്ലാതെ 47 റണ്‍സ് വഴങ്ങിയ അദ്ദേഹം വിട്ടുകൊടുത്തത് ഒരു ബൗണ്ടറി മാത്രമായിരുന്നു. റഷീദാവട്ടെ 10 ഓവറില്‍ 65 റണ്‍സിനു ഒരു വിക്കറ്റും നേടി. രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും താരം വഴങ്ങി. രണ്ടു സ്പിന്നമാരും കൂടി 20 ഓവറില്‍ 112 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിട്ടുകൊടുത്തത് മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമായിരുന്നു.

കുല്‍ദീപ്- ക്രുനാല്‍ ജോടി

കുല്‍ദീപ്- ക്രുനാല്‍ ജോടി

ഇനി ഇന്ത്യന്‍ സ്പിന്‍ ജോടികളുടെ കാര്യമെടുക്കാം. പരിചയസമ്പന്നനായ കുല്‍ദീപ് യാദവിനോടൊപ്പം കരിയറിലെ രണ്ടാം ഏകദിനം കളിച്ച ക്രുനാല്‍ പാണ്ഡ്യയായിരുന്നു സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത്. എന്നാല്‍ ഇംഗ്ലീഷ് സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കളിയില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ രണ്ടു പേര്‍ക്കുമായില്ല. മാത്രമല്ല റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു.
കുല്‍ദീപും ക്രുനാലും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പരസ്പരം മല്‍സരിക്കുന്നതാണ് കണ്ടത്. കുല്‍ദീപ് 10 ഓവറില്‍ എട്ടു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം വിക്കറ്റില്ലാതെ 84 റണ്‍സ് ദാനം ചെയ്തപ്പോള്‍ ക്രുനാല്‍ ആറോവറില്‍ വിക്കറ്റില്ലാതെ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 72 റണ്‍സും വഴങ്ങി. 10 ഓവര്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഉറപ്പായും കുല്‍ദീപിനെ ക്രുനാല്‍ കടത്തി വെട്ടുമായിരുന്നുവെന്നുറപ്പാണ്.

96 ബോളില്‍ 156 റണ്‍സ് !

96 ബോളില്‍ 156 റണ്‍സ് !

16 ഓവറുകളാണ് മല്‍സരത്തില്‍ ഈ ജോടിയെക്കൊണ്ട് ഇന്ത്യന്‍ നായകന്‍ ബൗള്‍ ചെയ്യിച്ചത്. 96 ബോളുകളെറിഞ്ഞ ഇരുവരും വാരിക്കോരി നല്‍കിയത് 156 റണ്‍സാണ്. ഇതില്‍ 14 സിക്‌സറുകളും നാലു ബൗണ്ടറികളുമുള്‍പ്പെടുന്നു. മല്‍സരം ഇന്ത്യയുടെ പക്കല്‍ നിന്നും വഴുതിപ്പോവാനുള്ള പ്രധാന കാരണക്കാര്‍ ഈ രണ്ടു പേരും തന്നെയാണെന്നു സംശയമില്ലാതെ പറയാം.
ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരായിരുന്നു ഇന്ത്യയുടെ മറ്റു ബൗളര്‍മാര്‍. ഇവരില്‍ പ്രസിദ്ധിന്റെ ഇക്കോണമി റേറ്റ് 5.80, ഭുവിയുടേത് 6.30, ശര്‍ദ്ദുലിന്റേത് 7.20 എന്നിങ്ങനെയായിരുന്നു. മൂന്നു പേസര്‍മാരും കൂടിയെറിഞ്ഞത 27.3 ഓവറുകളായിരുന്നു. 175 റണ്‍സ് വിട്ടുകൊടുത്ത ഇവര്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.
മൂന്നാം ഏകദിനത്തില്‍ സ്പിന്‍ ബൗളിങ് കോമ്പിനേഷന്‍ തന്നെ ഇനി ഇന്ത്യ മാറ്റുമോയെന്നാണ് അറിയാനുള്ളത്. കുല്‍ദീപിനു പകരം യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ തിരിച്ചുവിളിക്കാന്‍ സാധ്യതയേറെയാണ്. വാഷിങ്ടണ്‍ സുന്ദറിനും അവസരം നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാറ്റിങില്‍ ടീമിനായി നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച ക്രുനാലിനെ ഇന്ത്യ ഒഴിവാക്കുമോയെന്നു കണ്ടു തന്നെ അറിയണം.

Story first published: Saturday, March 27, 2021, 14:31 [IST]
Other articles published on Mar 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+