Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: 'ബാറ്റിങ്ങിന് മുമ്പ് ഗോള്‍ഫ് ക്ലബ്ബില്‍', രഹസ്യ മുന്നൊരുക്കത്തെക്കുറിച്ച് ഹര്‍മന്‍പ്രീത്

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഇനമാണ് വനിതകളുടെ ക്രിക്കറ്റ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് വനിതാ ക്രിക്കറ്റ് ഇത്തവണയെത്തുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വളരെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീം മെഡല്‍ നേടാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്.

ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ഓസ്‌ട്രേലിയക്കെതിരെയാണ്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ടി20 ഫോര്‍മാറ്റില്‍ 26 തവണ ഏറ്റുമുട്ടിയപ്പോള്‍ 6 തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. 16 തവണയും കംഗാരുക്കള്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് ഫലമില്ലാതെ പോയി. അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ 14 റണ്‍സിന് തോറ്റു. ഇത്തവണ കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന സജീവ പ്രതീക്ഷയിലാണ് ഇത്തവണയുള്ളത്.

1

ഇപ്പോഴിതാ കോമണ്‍വെല്‍ത്ത് ഗെയിംസിനായി തന്റെ രഹസ്യ ബാറ്റിങ് പരിശീലനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.'ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഗോള്‍ഫ് ക്ലബ്ബിലേക്കാണ് പോകുന്നത്. എന്നെത്തന്നെ മാനസികമായി ഉണര്‍ത്തുന്നതിനാണിത്. ടി20 ഫോര്‍മാറ്റില്‍ കാത്തിരിക്കാന്‍ സമയമില്ല.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കേണ്ടതായുണ്ട്. ശരീരം ഉന്മേഷത്തോടെയിരുന്നാല്‍ അത് കൂടുതല്‍ സഹായിക്കും. കൈക്കുഴക്കും തോളിനും വ്യായാമം ലഭിക്കുമ്പോള്‍ കളിക്കാന്‍ തയ്യാറാണെന്ന് സ്വയം തോന്നും. ഇത് എന്നെ ബാറ്റിങ്ങില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിക്കും. ചില പരമ്പരകളില്‍ ഇത് പരീക്ഷിച്ച് നോക്കിയപ്പോള്‍ ഫലം കണ്ടിരുന്നു'-ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

1

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ താരങ്ങളില്‍ മിക്കവര്‍ക്കും കളിച്ച് അനുഭവസമ്പത്തും ഭേദപ്പെട്ട റെക്കോഡുമുണ്ട്. ഇത് ടീമിന് കരുത്ത് പകരുമെന്ന് തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ഹര്‍മന്‍പ്രീത് 22 ടി20 മത്സരങ്ങള്‍ ഓസീസിനെതിരേ കളിച്ച് 474 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാന 14 മത്സരത്തില്‍ നിന്ന് 465 റണ്‍സും നേടിയിട്ടുണ്ട്. രാജേശ്വരി ഗെയ്ക് വാദ് 10 മത്സരത്തില്‍ നിന്ന് 15 വിക്കറ്റും പൂനം യാദവ് 7 മത്സരത്തില്‍ നിന്ന് 12 വിക്കറ്റും ഓസ്‌ട്രേലിയക്കെതിരേ നേടിയിട്ടുണ്ട്.

1

ഇന്ത്യന്‍ വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ, എസ് മേഘന, തനിയാ സപ്‌ന ബാട്ടിയ, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക് വാദ്, പൂജ വസ്ത്രാകര്‍, മേഘന സിങ്, രേണുക ഠാക്കൂര്‍, ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ

Story first published: Friday, July 29, 2022, 12:45 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+