Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ടേബിള്‍ ടെന്നിസില്‍ മിന്നിച്ച് തുടങ്ങി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനം ഇന്ത്യക്ക് ടേബിള്‍ ടെന്നിസില്‍ നല്ല തുടക്കം. മനിക ബത്ര നയിക്കുന്ന ഇന്ത്യയുടെ വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ദക്ഷിണാഫ്രിക്കന്‍ ടീമിനെ 3-0നാണ് തോല്‍പ്പിച്ചത്. ഇന്ത്യയുടെ വനിതാ ഡബിള്‍സില്‍ റീത്ത് ടെന്നിസണ്‍ - ശ്രീജ അകുല സഖ്യം ടീമിന് വിജയത്തുടക്കം നല്‍കി. മനിക ബത്രയും ശ്രീല അകുലയും സിംഗിള്‍സിലും വിജയം നേടി ദക്ഷിണാഫ്രിക്കയ്ക്ക് മുകളില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടുകയായിരുന്നു.

ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികളായി ലൈല എഡ്വേര്‍ഡ്‌സും ഡാനിഷ പട്ടേലുമായിരുന്നു. 11-7, 11-7, 11-5 എന്ന സ്‌കോറിന് അനായാസ ജയമാണ് റീത്ത് ടെന്നിസണ്‍ - ശ്രീജ അകുല സഖ്യം വിജയം നേടിയത്. സിംഗിള്‍സില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ താരമായ മനി ബത്ര മുഷ്ഫിഖ് കലാമിനെ 11-5, 11-3, 11-2 എന്ന സ്‌കോറിന് അനായാസമായി തോല്‍പ്പിക്കുകയായിരുന്നു.

1

ഡബിള്‍സിലെ മികച്ച വിജയത്തിന് ശേഷം സിംഗിള്‍സില്‍ ഇറങ്ങിയ ശ്രീജ അകുലക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഡാനിഷ പട്ടേലിനെ 11-5, 11-3, 11-6 എന്ന സ്‌കോറിനാണ് ശ്രീജ തോല്‍പ്പിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയെ ചിത്രത്തിലേ ഇല്ലാതാക്കി സമ്പൂര്‍ണ്ണ ജയം നേടിയെടുക്കാന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നിസ് ടീമിന് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. ഇത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്നു.

1

24 വര്‍ഷത്തിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമ്പോള്‍ ആദ്യ ദിനം തന്നെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മത്സരത്തിനിറങ്ങുന്നു. ടി20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഇനമാണ് ക്രിക്കറ്റ്.

1

പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ 400 മീറ്ററില്‍ കുശാഗ്ര റാവത്ത് അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 3.57.45 സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്. ഇന്ന് ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മത്സരവുമുണ്ട്. ഘാനയെയാണ് അവര്‍ നേരിടുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച് തുടക്കം ഗംഭീരമാക്കാന്‍ ഇന്ത്യയുടെ ഹോക്കി ടീമിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഇനമാണ് ഹോക്കി.

Story first published: Friday, July 29, 2022, 15:51 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+