Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യയുടെ പതാകയേന്തി സിന്ധുവും മന്‍പ്രീതും, വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ്

1

ബര്‍മിങ്ഹാം: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങളുകള്‍ ഗംഭീരം, അതി ഗംഭീരം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ കായിക ലോകത്തിന്റെ കണ്ണും മനസും നിറച്ച് വര്‍ണാഭയ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയത്. 72 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 5054ഓളം താരങ്ങളാണ് ഗെയിംസില്‍ പങ്കെടുത്തത്. ലോകത്തെ സാക്ഷിയാക്കി സംഗീതവും നൃത്തവും കരിമരുന്ന് പ്രകടനവും ഉള്‍പ്പെടെ ഗെയിംസിന്റെ എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്ന ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആതിഥേയര്‍ നല്‍കിയിരിക്കുന്നത്.

അഭിമാനമായി ഇന്ത്യയുടെ പതാകയേന്തിയത് രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ സൂപ്പര്‍ താരവുമായ പിവി സിന്ധുവും ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ്ങും ചേര്‍ന്നാണ്. നീരജ് ചോപ്രയെയാണ് പതാകവാഹകനായി നിശ്ചയിച്ചിരുന്നതെങ്കിലും പരിക്കേറ്റ് താരം പിന്മാറിയതോടെ സിന്ധു എത്തുകയായിരുന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധുവാണ് ഇന്ത്യയുടെ പതാകയേന്തിയത്.

1

പ്രശസ്ത മ്യൂസിക് ബാന്റായ ഡുറാന്‍ ഡുറാന്റെ സംഗീത നിശ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി. 30000 കാണികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഉദഘാടന ചടങ്ങുകള്‍ നടന്നത്. പരമ്പരാഗതമായ ശൈലിയിലുള്ള വേഷവിധാനങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളുടെ കൂടിച്ചേരലുമായി കൗതുകവും ആകാംക്ഷയും തോന്നുന്ന പല കാഴ്ചകളും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

1

ഇന്ത്യന്‍ സമയം ഉച്ചക്ക് 1 മണിയോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗെയിംസ് മത്സരങ്ങളാണ് ഒന്നാം ദിനം കൂടുതല്‍. ലോണ്‍ ബോളോടെയാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യക്കായി സുനില്‍ ബഹാനൂര്‍, മൃദുല്‍ ബോര്‍ഗോഹെയ്ന്‍, താനിയ ചൗധരി, രൂപ ടിര്‍കെ എന്നിവര്‍ ഈ ഇനത്തില്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം വൈകീട്ട് 4.30നാണ്. ഗ്രൂപ്പ് എയില്‍ പാകിസ്താനും ബാര്‍ബഡോസും ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമൊപ്പമുണ്ട്.

1

ടേബിള്‍ ടെന്നിസ് മത്സരങ്ങള്‍ രണ്ട് മണിക്കാരംഭിക്കും. പുരുഷന്മാരുടെ ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായി, സുനില്‍ ഷെട്ടി, ശരത് അചന്ത, സത്യന്‍ ജ്ഞാനശേഖരന്‍ എന്നിവരും വനിതാ ഇനത്തില്‍ മനിക ബത്ര, ദിയ ചിതാലെ എന്നിവരും പ്രതീക്ഷ നല്‍കുന്നു. വൈകീട്ട് മൂന്നിന് നടക്കുന്ന 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ മലയാളി താരം സാജന്‍ പ്രകാശ് മത്സരിക്കും. നാലരക്ക് നടക്കുന്ന ബോക്‌സിങ്ങില്‍ ശിവ ഥാപ്പ, ആശിഷ് കുമാര്‍ എന്നിവരുമിറങ്ങും. സ്വകാഷില്‍ ജോഷ്‌ന ചിന്നപ്പക്കും മത്സരമുണ്ട്. മൂന്ന് മണിക്കാണ് ഇതും ആരംഭിക്കുന്നത്. ഇന്ത്യ - ഘാന വനിതാ ഹോക്കി മത്സരത്തം വൈകീട്ട് 6.30ന് ആരംഭിക്കും.

Story first published: Friday, July 29, 2022, 6:45 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+