
കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ഇന്ത്യ ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ലോകത്തെ 5054 കായിക താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ 280 മത്സരങ്ങളിലായി മാറ്റുരക്കും.

ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനം ഏത് കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ടോ?. ഇന്ത്യുടെ ഇതുവരെുള്ള കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ നേട്ടങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് നോക്കാം. 1934ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു വെങ്കലമെഡലാണ് ഇന്ത്യ നേടിയത്.

12ാം സ്ഥാനമായിരുന്നു അന്ന്. 1938ലും 1954ലും ഒരു മെഡലുപോലും ഇന്ത്യക്ക് നേടിയെടുക്കാനായില്ല. 1958ല്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. 1966ല്‍ മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 10 മെഡലുമായി ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. 1970ല്‍ അഞ്ച് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായിരുന്നു ഇന്ത്യയുടെ പേരില്‍ ഉണ്ടായിരുന്നത്.
1974ല്‍ നാല് സ്വര്‍ണ്ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഇന്ത്യ 1978ല്‍ അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് നേടിയത്. 1982ല്‍ അഞ്ച് സ്വര്‍ണ്ണവും എട്ട് വെങ്കലവും മൂന്ന് വെങ്കലവും ഇന്ത്യ നേടി. 1990ല്‍ 13 സ്വര്‍ണ്ണവും എട്ട് വെള്ളിയും 11 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 1994ല്‍ 6 സ്വര്‍ണ്ണവും 11 വെള്ളിയും 7 വെങ്കലവുമാണ് ഇന്ത്യ നേടിയെടുത്തത്.

1998ല്‍ എഴ് സ്വര്‍ണ്ണവും 10 വെള്ളിയും എട്ട് വെങ്കലവുമാണ് ഇന്ത്യക്ക് നേടാനായത്. 2002ല്‍ ഇന്ത്യ 30 സ്വര്‍ണ്ണവും 22 വെള്ളിയും 17 വെങ്കലവും നേടിയപ്പോള്‍ 2006ല്‍22 സ്വര്‍ണ്ണവും 17 വെള്ളിയും 11 വെങ്കലവുമാണ് ഇന്ത്യ നേടിയെടുത്തത്. 2010ല്‍ 38 സ്വര്‍ണ്ണവും 27 വെള്ളിയും 36 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ വേട്ടയായിരുന്നു ഇത്. 101 മെഡലുമായി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 2014ല്‍ ഇന്ത്യ 15 സ്വര്‍ണ്ണവും 30 വെള്ളിയും 19 വെങ്കലവും നേടിയപ്പോള്‍ 2018ല്‍ 26 സ്വര്‍ണ്ണവും 20 വെള്ളിയും വെങ്കലുമാണ് ഇന്ത്യക്ക് നേടിയെടുക്കാനായത്.