വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതെങ്ങനെ സംഭവിച്ചു? അമ്പരന്ന് ക്രിക്കറ്റ് ലോകം... മൂന്നാം ടെസ്റ്റിലെ യാദൃശ്ചികതകള്‍!!

ചില യാദൃശ്ചികതകള്‍ക്ക് മൂന്നാം ടെസ്റ്റ് സാക്ഷിയായിട്ടുണ്ട്

നോട്ടിങ്ഹാം: ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രമേ യാദൃശ്ചികതകള്‍ സംഭവിക്കാറുള്ളൂ. ഒരു മല്‍സരത്തിലെ സ്‌കോറോ വിജയമാര്‍ജിനോ പിന്നീടൊരിക്കല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഒരുപോലെ വരാറുള്ളൂ.

ക്യാച്ച് കുത്തകയാക്കി രാഹുലും പന്തും... റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ജോടി!! ചരിത്രത്തില്‍ ഇതാദ്യംക്യാച്ച് കുത്തകയാക്കി രാഹുലും പന്തും... റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ജോടി!! ചരിത്രത്തില്‍ ഇതാദ്യം

മുരളി വിജയ് പുറത്തേക്ക് തന്നെ... പകരക്കാരന്‍ ആര്? ഇവരിലൊരാള്‍ക്ക് സാധ്യത മുരളി വിജയ് പുറത്തേക്ക് തന്നെ... പകരക്കാരന്‍ ആര്? ഇവരിലൊരാള്‍ക്ക് സാധ്യത

എന്നാല്‍ ഒരൊറ്റ മല്‍സരത്തില്‍ തന്നെ ഒന്നിലേറെ യാദൃശ്ചികമായ സംഭവങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അമ്പരപ്പിക്കുന്ന ചില യാദൃശ്ചികതകളാണ് ഈ ടെസ്റ്റില്‍ ഇതിനകം കണ്ടു കഴിഞ്ഞത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

രണ്ടിന്നിങ്‌സിലും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ്

രണ്ടിന്നിങ്‌സിലും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ്

മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ഇന്ത്യയുടെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നു നേടിയത് 60 റണ്‍സാണെന്നതാണ് കൗതുകമുണര്‍ത്തുന്ന ആദ്യത്തെ കാര്യം. ഒന്നാമിന്നിങ്‌സില്‍ ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെയാണ് ധവാനെ (35) ഇന്ത്യക്കു നഷ്ടമായത്.
രണ്ടാമിന്നിങ്‌സിലും ഇന്ത്യക്കു ഇതേ സ്‌കോറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഇത്തവണ പക്ഷെ രാഹുലാണ് (36) ആദ്യം മടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ധവാന്റെ സ്‌കോറിനേക്കാള്‍ ഒരു റണ്‍സ് മാത്രമാണ് രാഹുല്‍ കൂടുതല്‍ നേടിയത്.

പാണ്ഡ്യ കപിലിന്റെ പിന്‍ഗാമി തന്നെ

പാണ്ഡ്യ കപിലിന്റെ പിന്‍ഗാമി തന്നെ

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇതില്‍ കഴമ്പുണ്ടെന്നു മൂന്നാം ടെസ്റ്റില്‍ തെളിയിച്ചു. കപില്‍ ടെസ്റ്റില്‍ 500 റണ്‍സ് തികച്ചത് 10 ടെസ്റ്റുകളില്‍ നിന്നായിരുന്നു. പാണ്ഡ്യയും തന്റെ 10ാം ടെസ്റ്റിലാണ് 500 റണ്‍സ് പൂര്‍ത്തിയാക്കിയത്.

കോലിക്ക് വീണ്ടും 200 റണ്‍സ്

കോലിക്ക് വീണ്ടും 200 റണ്‍സ്

പരമ്പരയില്‍ ഇതിനകം റണ്‍വേട്ടയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം 200 റണ്‍സും തികച്ചു. ആദ്യ ഇന്നിങ്‌സില്‍ 97 റണ്‍സിന് പുറത്തായ കോലി രണ്ടാമിന്നിങ്‌സില്‍ 103 റണ്‍സാണ് നേടിയത്.
ഈ പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് കോലി ഒരു ടെസ്റ്റില്‍ 200 റണ്‍സെടുക്കുന്നത്. എഡ്ബാസ്റ്റണില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയ ഒന്നാം ടെസ്റ്റിലും അദ്ദേഹം ഇത്രയും റണ്‍സ് നേടിയിരുന്നു. അന്ന് ആദ്യ ഇന്നിങ്‌സില്‍ 149ഉം രണ്ടാമിന്നിങ്‌സില്‍ 51ഉം റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

കോലിയും സച്ചിനും ഒപ്പത്തിനൊപ്പം

കരിയറിലെ 58ാമത്തെ സെഞ്ച്വറിയാണ് കോലി (103) മൂന്നാം ടെസ്റ്റില്‍ നേടിയത്. 2001ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും തന്റെ 58ാം സെഞ്ച്വറി കണ്ടെത്തിയത് ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നുവെന്നതാണ് രസകരം. യാദൃശ്ചികത അതു കൊണ്ടും തീരുന്നില്ല. സച്ചിനും അന്ന് ഇംഗ്ലണ്ടിനെതിരേ 103 റണ്‍സാണ് എടുത്തത്. കൂടാതെ ഇരുവരും ഒരേ പന്തുകളില്‍ തന്നെയാണ് ഇത്രയും റണ്‍സെടുത്തത് എന്ന യാദൃശ്ചികത കൂടിയുണ്ട്. കോലിക്കും സച്ചിനും 103 റണ്‍സെടുക്കാന്‍ വേണ്ടിവന്നത് 197 പന്താണ്!!.

Story first published: Wednesday, August 22, 2018, 14:50 [IST]
Other articles published on Aug 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X